കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വട്ടിയൂര്‍ക്കാവില്‍ ജയം ഉറപ്പിച്ച് വികെ പ്രശാന്ത്, എത്ര വോട്ടിന് ജയിക്കും?സിപിഎം കണക്ക് ഇങ്ങനെ

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
Kerala by election : This Is What CPM Expects in Vattiyoorkavu | Oneindia Malayalam

തിരുവനന്തപുരം: ഇക്കുറി കനത്ത പോരാട്ടം നടന്ന വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ അട്ടിമറികള്‍ ഉണ്ടാകുമെന്ന സൂചനയാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും തിരുവനന്തപുരം മേയറുമായ വികെ പ്രശാന്ത് യുഡിഎഫിന്‍റെ സിറ്റിങ്ങ് സീറ്റ് പിടിച്ചെടുക്കുമെന്നായിരുന്നു മാതൃഭൂമി ന്യൂസ്-ജിയോവൈഡ് ഇന്ത്യ എക്സിറ്റ് പോള്‍ സര്‍വ്വേ പ്രവചിച്ചത്.

അന്നമ്മയോടുള്ള ജോളിയുടെ അടങ്ങാത്ത പകയ്ക്ക് പിന്നില്‍.. ആ നിര്‍ണായക ഡയറി കാണാതായി? കുരുക്ക്അന്നമ്മയോടുള്ള ജോളിയുടെ അടങ്ങാത്ത പകയ്ക്ക് പിന്നില്‍.. ആ നിര്‍ണായക ഡയറി കാണാതായി? കുരുക്ക്

വട്ടിയൂര്‍ക്കാവില്‍ ഫോട്ടോ ഫിനിഷാകുമെന്ന സാധ്യതയാണ് മനോരമ-ന്യൂസ്-കാര്‍വി ഇന്‍സൈറ്റ് ഫലം സൂചിപ്പിക്കുന്നത്. എക്സിറ്റ് പോളുകള്‍ക്ക് പിന്നാലെ കടുത്ത ആത്മവിശ്വാസത്തിലാണ് സിപിഎമ്മും. ഒരു സമുദായ സംഘടനകളുടേയും കുത്തകയല്ല വട്ടിയൂര്‍ക്കാവ് എന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുമെന്ന് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പ്രതികരിച്ചു. വിശദാംശങ്ങളിലേക്ക്

അട്ടിമറി വിജയമെന്ന്

അട്ടിമറി വിജയമെന്ന്

ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു വട്ടിയൂര്‍ക്കാവില്‍ നടന്നത്. യുഡിഎഫിന്‍റെ കുത്തക മണ്ഡലം തിരുവനന്തപുരം മേയറും പ്രളയകാലത്തെ ഹീറോയുമായ വികെ പ്രശാന്തിലൂടെ തിരിച്ചുപിടിക്കുമെന്നായിരുന്നു സിപിഎം വെല്ലുവിളിച്ചത്. എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെ ആത്മവിശ്വാസം ഉയര്‍ന്ന നിലയിലാണ് സിപിഎം.

വിജയം ഉറപ്പിച്ചു

വിജയം ഉറപ്പിച്ചു

കനത്ത മഴയില്‍ പോളിങ്ങ് കുറഞ്ഞതിന്‍റെ ആശങ്ക യുഡിഎഫ്-എന്‍ഡിഎ ക്യാമ്പിനുണ്ട്. ഇക്കുറി 70 ശതമാനമായിരുന്നു വട്ടിയൂര്‍ക്കാവിലെ പോളിങ്ങ്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിനെക്കാള്‍ കുറഞ്ഞ പോളിങ്ങാണ് ഇത്തവണ വട്ടിയൂര്‍ക്കാവില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ വിജയം സുനിശ്ചിതമാണെന്ന് ആവര്‍ത്തിക്കുകയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്തി വികെ പ്രശാന്ത്.

എന്‍എസ്എസ് നിലപാട്

എന്‍എസ്എസ് നിലപാട്

വട്ടിയൂര്‍ക്കാവില്‍ തങ്ങളുടെ വോട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കാണെന്ന് എന്‍എസ്എസ് പരസ്യമായി പ്രഖ്യാപിച്ചത് തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് വലിയ ചര്‍ച്ചയായിരുന്നു. തിരുവനന്തപുരം താലൂക്ക് യൂണിയന്‍റെ നേതൃത്വത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കായി പരസ്യപ്രചരണം തന്നെ നടത്തിരുന്നു.

ബാധിക്കില്ലെന്ന് എല്‍ഡിഎഫ്

ബാധിക്കില്ലെന്ന് എല്‍ഡിഎഫ്

സംസ്ഥാന സര്‍ക്കാരിന്‍റെ അവഗണനയ്ക്കും വിവേചനത്തിനുമെതിരെ നായര്‍ സമുദായം ഇപ്പോള്‍ പ്രതികരണമെന്നും ശബരിമല പ്രശ്ന പരിഹാരത്തിന് കേന്ദ്രസര്‍ക്കാര്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചില്ലെന്നുമായിരുന്നു എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ നിലപാട് വ്യക്തമാക്കിയത്.

കുറഞ്ഞ പോളിങ്ങ്

കുറഞ്ഞ പോളിങ്ങ്

എന്നാല്‍ എന്‍എസ്എസ് എടുത്ത ശരിദൂര നിലപാട് വോട്ടായി മാറിയിട്ടില്ലെന്നതാണ് കുറഞ്ഞ പോളിങ്ങ് ശതമാനം സൂചിപ്പിക്കുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സമുദായ സംഘടനകള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ കാര്യമായ സ്വാധീനം ഉണ്ടാക്കാന്‍ കഴിയില്ലെന്നും നാഗപ്പന്‍ പറഞ്ഞു.

ക്രിസ്ത്യന്‍ വോട്ടുകളും

ക്രിസ്ത്യന്‍ വോട്ടുകളും

ഇക്കുറി യുഡിഎഫിന് ലഭിച്ച് കൊണ്ടിരുന്ന പരമ്പരാഗത ക്രിസ്ത്യന്‍ വോട്ടുകളടക്കം എല്‍ഡിഎഫിന് ലഭിച്ചെന്നും നാഗപ്പന്‍ അവകാശപ്പെട്ടു. എന്‍എസ്എസ് പിന്തുണയോടെ വട്ടിയൂര്‍ക്കാവിലെ ആര്‍എസ്എസ് വോട്ടുകള്‍ കൈക്കലാക്കാനായിരുന്നു കോണ്‍ഗ്രസ് ശ്രമിച്ചത്.ഇത് മറയിടാനാണ് ബിജെപി സിപിഎം അടിയൊഴുക്കെന്ന് ആരോപണം കെ മുരളീധരന്‍ ഉയര്‍ത്തിയതെന്നും നാഗപ്പന്‍ കുറ്റപ്പെടുത്തി.

5000 ത്തില്‍ അധികം

5000 ത്തില്‍ അധികം

ഇക്കുറി അട്ടിമറി വിജയം തന്നെ പ്രശാന്ത് നേടും. 5000 ത്തില്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷം നേടുമെന്നും സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും പറഞ്ഞു. നഗരസഭയുടെയും സര്‍ക്കാരിന്‍റെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തപ്പെടും. ഏഴായിരത്തിനും പതിനയ്യായിരത്തിനും ഇടയിലെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും പ്രശാന്ത് അവകാശപ്പെട്ടിരുന്നു.

'അപ്പോള്‍ കണ്ടവനെ അപ്പാ എന്ന് വിളിക്കുന്നവളാണ് നീ എന്ന് നിന്‍റെ അച്ഛന്‍ പറഞ്ഞിട്ടുണ്ട്''അപ്പോള്‍ കണ്ടവനെ അപ്പാ എന്ന് വിളിക്കുന്നവളാണ് നീ എന്ന് നിന്‍റെ അച്ഛന്‍ പറഞ്ഞിട്ടുണ്ട്'

'വിധി ബലാത്സംഗം പോലെ; തടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ആസ്വദിക്കാൻ ശ്രമിക്കുക'; വിവാദ പോസ്റ്റ്

English summary
Kerala by election; this is what cpm Expects in Vattiyoorkavu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X