ആരിഫിന്റെ അരൂരില്‍ അട്ടിമറി പ്രതീക്ഷിച്ച് യുഡിഎഫ്.. ജനകീയനെ തേടി എല്‍ഡിഎഫ്, ലോക്സഭ ആവര്‍ത്തിക്കുമോ?
ആലപ്പുഴ: കേരളത്തിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചു. ഒക്ടോബര്‍ 21 നാണ് തിരഞ്ഞെടുപ്പ് നടക്കുക. 24 ന് വോട്ടെണ്ണല്‍ നടക്കും.വട്ടിയൂര്‍ക്കാവ്, കോന്നി, എറണാകുളം എന്നിവ യുഡിഎഫിന്റെ കൈവശമുള്ള സീറ്റുകളാണ്. മഞ്ചേശ്വരം ഘടകക്ഷിയായ മുസ്ലീം ലീഗിന്റെ സീറ്റാണ്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അരൂര്‍ മാത്രമാണ് എല്‍ഡിഎഫിന്റെ കൈയ്യിലുള്ളത്. മണ്ഡലത്തില്‍ ഇതിനോടകം തന്നെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ മൂന്ന് മുന്നണികളും തുടങ്ങിയിട്ടുണ്ട്.
ഇനി വെറും 9 ദിവസങ്ങള്‍ മാത്രമാണ് സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ മുന്നണികള്‍ക്ക് മുന്നിലുള്ളത്. സിപിഎമ്മിന്റെ കുത്തക മണ്ഡലത്തില്‍ ഇക്കുറി അട്ടിമറി ഉണ്ടാകുമെന്ന് യുഡിഎഫ് പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്. അതേസമയം ബിഡിജെഎസ് സ്ഥാനാർത്ഥി കളത്തിലിറങ്ങിയാൽ ഇടത് വലത് മുന്നികളുടെ ജയപരാജയത്തെ പോലും നിർണ്ണയിക്കാൻ കഴിയുമെന്ന പ്രതീക്ഷ ബിജെപിയും പുലര്‍ത്തുന്നു.

പ്രതീക്ഷയോടെ യുഡിഎഫ്
എംഎല്‍എയായ എഎം ആരിഫ് ലോക്സഭയില്‍ എത്തിയതോടെയാണ് അരൂര്‍ നിയമസഭ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. യുഡിഎഫിന്റെ പരമ്പരാഗത മണ്ഡലമായ അരൂര്‍ എംഎ ആരിഫിലൂടെയാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. പിന്നീട് ഓരോ തവണയും ഭൂരിപക്ഷം ഉറപ്പിച്ച് മണ്ഡലം എല്‍ഡിഎഫിന്റെ കുത്തയാക്കി ആരിഫ് നിലനിര്‍ത്തി. ജനകീയ എംഎല്‍എ എന്ന വിശേഷണം കാത്ത ആരിഫ് ലോക്സഭയിലേക്ക് പോയതോടെ മികച്ച സ്ഥാനാര്‍ത്ഥികളെ ഇറക്കിയാല്‍ മണ്ഡലം തിരിച്ചുപിടിക്കാമെന്നാണ് യുഡിഎഫിന്റെ കണക്ക് കൂട്ടല്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഷാനി മോള് ഉസ്മാന്റെ ലോക്സഭ തിരഞ്ഞെടുപ്പിലെ പ്രകടനം യുഡിഎഫിന്റെ പ്രതീക്ഷ ഉയര്‍ത്തുന്നുണ്ട്.

ഞെട്ടിച്ച് ഷാനിമോള്‍
ലോക്സഭ തിരഞ്ഞെടുപ്പില്‍ ഷാനിമോള്‍ ഉസ്മാനെ ഇഞ്ചോടിഞ്ച് പോരാട്ടത്തിലായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എഎം ആരിഫ് കീഴ്പ്പെടുത്തിയത്. 9096 വോട്ടുകള്‍ക്കായിരുന്നു ആരിഫിന്റെ വിജയം. ആരിഫ് 443003 വോട്ടുകള്‍ നേടിയപ്പോള്‍ ഷാനിമോള്‍ 433790 വോട്ടുകളായിരുന്നു പെട്ടിയിലാക്കിയത്.എന്നാല്‍ എല്‍ഡിഎഫിനേയും ആരിഫിനേയും ഒരുപോലെ ഞെട്ടിക്കുന്നതായിരുന്നു ലോക്സഭ തിരഞ്ഞെടുപ്പില്‍ അരൂര്‍ നിയമസഭയില്‍ നിന്നും ഷാനിമോള്‍ക്ക് ലഭിച്ച വോട്ടുകള്‍.

ഷാനിമോള്‍ തന്നെ?
648 വോട്ടിന്റെ ഭൂരിപക്ഷമാണ് മണ്ഡലത്തില്‍ ഷോനിമോള്‍ ഉസ്മാന് നേടിയത്.മൂന്നുവര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ 38750 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു അരൂരില്‍ ആരിഫിന് ലഭിച്ചിരുന്നത്. ഇത്തവണയും ഷാനി മോള് ഉസ്മാനെ തന്നെ മത്സരിപ്പിക്കണമെന്നാണ് പാര്‍ട്ടിയിലെ പൊതുവികാരം. പാര്‍ട്ടി നിര്‍ദ്ദേശിച്ചാല്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് ഷാനി മോള് ഉസ്മാനും വ്യക്തമാക്കിയിട്ടുണ്ട്.ഷാനിമോള്‍ അല്ലെങ്കില്‍ എഎ ഷുക്കൂര്‍, ഡിസിസി പ്രസിഡന്റ് എം ലിജു എന്നിവരില്‍ ആരെങ്കിലും ഒരാള്‍ സ്ഥാനാര്‍ത്ഥിയായേക്കും.

സ്ഥാനാര്‍ത്ഥി ചര്‍ച്ച
അതേസമയം ആരിഫിനോളം ജനകീയനായ നേതാവിനെ തേടുകയാണ് എല്‍ഡിഎഫ്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സിബി ചന്ദ്രബാബു, മത്സ്യഫെഡ് ചെയർമാൻ പിപി ചിത്തരഞ്ജൻ, ഡിവൈഎഫ്ഐ നേതാവ് മനു സി പുളിക്കൽ എന്നീ പേരുകളാണ് എൽഡിഎഫ് സജീവമായി പരിഗണിക്കുന്നത്.

സീറ്റ് ബിഡിജെഎസിന്
എന്‍ഡിഎയില്‍ സീറ്റ് ബിഡിജെഎസിന് നല്‍കാനാണ് സാധ്യത. മണ്ഡലത്തില്‍ എസ്എന്‍ഡിപി വോട്ടുകള്‍ നിര്‍ണ്ണായകമായ സഹാചര്യത്തില്‍ ബിഡിജെഎസ് സ്ഥാനാർത്ഥി കളത്തിലിറങ്ങിയാൽ ഇടത് വലത് മുന്നികളുടെ ജയപരാജയത്തെ പോലും നിർണ്ണയിക്കാൻ കഴിയുമെന്നാണ് എന്‍ഡിഎ നേതാക്കളുടെ പ്രതീക്ഷ.

തുഷാര്‍ വെള്ളാപ്പള്ളിയോ?
മണ്ഡലത്തില്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിച്ചേക്കുമെന്നുളള റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതേസമയം അരൂരില്‍ മത്സരിക്കുന്നതിനോട് തുഷാറിന് താത്പര്യമില്ലെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ബിജെപിയുമായി അച്ഛന് വെള്ളാപ്പള്ളി നടേശന് ഇടഞ്ഞ് നില്ക്കുന്ന സാഹചര്യത്തില്‍ മണ്ഡലത്തില്‍ എസ്എന്‍ഡിപി പിന്തുണ ലഭിച്ചേക്കില്ലെന്നാണ് തുഷാറിന്റെ നിഗമനം.

തിരിച്ചടിയായേക്കും
ഇത്തവണ ആലപ്പുഴ മണ്ഡലത്തില്‍ എന്‍ഡിഎയ്ക്ക് വോട്ട് കുറഞ്ഞ ഏക നിയോജകമണ്ഡലം അരൂരാണ്. ഇതേ നിലപാടാണ് പ്രവര്‍ത്തകര്‍ ഉപതിരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കുന്നതെങ്കില്‍ അത് തിരിച്ചടിയാകുമെന്നും തുഷാര്‍ കണക്കാക്കുന്നു.
മരട് ഫ്ളാറ്റ്; സര്‍ക്കാരിന്റെ മലക്കം മറിച്ചലിന് പിന്നില്‍ ജോണ്‍ ബ്രിട്ടാസോ? മറുപടി, കുറിപ്പ്
മഹാരാഷ്ട്ര ജയിക്കണം; വീണ്ടും 'ട്രംപ്' കാര്‍ഡ് ഇറക്കി നരേന്ദ്ര മോദി, പഴയ തന്ത്രം, പ്രതിപക്ഷം തകരും?
-
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ!












Click it and Unblock the Notifications