കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വട്ടിയൂര്‍ക്കാവില്‍ വിജയം ഉറപ്പ്; എന്‍എസ്എസ് വോട്ടുകളും തനിക്ക് ലഭിക്കുമെന്ന് വികെ പ്രശാന്ത്

Google Oneindia Malayalam News

തിരുവനന്തപുരം: ശക്തമായ ത്രികോണ മത്സരം നടക്കുന്ന വട്ടിയൂര്‍ക്കാവില്‍ തികഞ്ഞ വിജയ പ്രതീക്ഷയുമായി ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വികെ പ്രശാന്ത്. യുഡിഎഫിന് അനുകൂലമായ എന്‍എസ്എസ് നിലപാട് തനിക്ക് തിരിച്ചടിയാവില്ല. എന്‍എസ്എസ് വോട്ടുകളും തനിക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തുണിക്കടയില്‍ പോയി തുണിയെടുക്കുന്നത് പോലെ തെരഞ്ഞെടുത്തതല്ല ഞാന്‍ ഇടതുപക്ഷ രാഷ്ട്രീയം: വിഎസ്തുണിക്കടയില്‍ പോയി തുണിയെടുക്കുന്നത് പോലെ തെരഞ്ഞെടുത്തതല്ല ഞാന്‍ ഇടതുപക്ഷ രാഷ്ട്രീയം: വിഎസ്

'വ്യത്യസ്ത രാഷ്ട്രീയ നിലപാടുകള്‍ ഉള്ളവര്‍ എന്‍എസ്എസില്‍ ഉണ്ട്. അതിനാല്‍ തന്നെ എന്‍എസ്എസ് വോട്ടുകള്‍ തനിക്ക് ലഭിക്കും'-വികെ പ്രശാന്ത് പറഞ്ഞു. ഒരു തീരുമാനവും ആര്‍ക്കും അടിച്ചേല്‍പ്പിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വട്ടിയൂര്‍ക്കാവില്‍ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന എന്‍എസ്എസ് നിലപാട് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

vkp

എന്‍എസ്എസിനെതിരെ പരാതി നല്‍കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയപ്പോള്‍ തിരുവനന്തപുരത്ത് ആരെങ്കിലും പറയുന്നതല്ല എന്‍എസ്എസ് നിലപാടെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ പ്രതികരണം. വിശ്വാസവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാത്രമാണ് അഭിപ്രായവ്യത്യാസമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ടെന്നും കാനം പറഞ്ഞു.

കോന്നിയില്‍ സുരേന്ദ്രന് 'വീഡിയോ കെണി'; കൃത്രിമമായി നിര്‍മ്മിച്ചതെന്ന് സുരേന്ദ്രന്‍, പരാതികള്‍കോന്നിയില്‍ സുരേന്ദ്രന് 'വീഡിയോ കെണി'; കൃത്രിമമായി നിര്‍മ്മിച്ചതെന്ന് സുരേന്ദ്രന്‍, പരാതികള്‍

സുകുമാരന്‍ നായരുടെ പ്രസ്താവനയക്ക് പിന്നാലെ യുഡിഎഫിന് പിന്തുണ നല്‍കുന്നതിന്‍റെ ഭാഗമായി കരയോഗങ്ങള്‍ പൊതുയോഗം വിളിച്ച് കൂട്ടി തീരുമാനം അറിയിക്കുകയും ചെയ്തു. വലിയ എതിര്‍പ്പുകളില്ലാതെ എല്ലാവരും തീരുമാനം അംഗീകരിക്കുന്നുവെന്നാണ് സംഘടനയുടെ അവകാശവാദം. അതേസമയം, മറുവശത്ത് എന്‍എസ്എസ് നിലപാടിനെ മറികടക്കാനുള്ള തന്ത്രങ്ങളായിരുന്നു സിപിഎമ്മും ബിജെപിയും അവസാനഘട്ടത്തില്‍ മണ്ഡലത്തില്‍ ആവിഷ്കരിച്ചത്.

English summary
kerala by election; will get nss vote says vk prasanth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X