Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഈ നാട് തോല്‍ക്കില്ല'; കുമ്മനത്തേയും എന്‍എസ്എസിനേയും കുത്തി കടകംപള്ളി

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ എല്‍ഡിഎഫ് വിജയത്തിന് പിന്നാലെ എന്‍എസ്എസിനേയും ബിജെപി നേതാവ് കുമ്മനം രാജശേഖരനേയും പരോക്ഷമായി വിമര്‍ശിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വട്ടിയൂർക്കാവ് തിരുത്തിയെഴുതിയത് കേവലമൊരു മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം മാത്രമല്ല. ഈ ഫലം പകർന്നു നൽകുന്നത് ഈ നാട് തോൽക്കില്ല എന്ന മനോഹരമായ സന്ദേശം കൂടിയാണെന്ന് കടകംപള്ളി ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റ് വായിക്കാം

kadakamsuku

വട്ടിയൂർക്കാവിൽ പ്രശാന്തിലൂടെ ജയിച്ചത് LDF മാത്രമല്ല. ഇന്നാട്ടിലെ ജനതയുടെ രാഷ്ടീയ പ്രബുദ്ധതയുടെ തെളിവാണ് വട്ടിയൂർക്കാവിൽ കണ്ടത്. ജാതി മത സമവാക്യങ്ങൾക്ക് അപ്പുറമാണ് ജനമനസുകളെന്ന് വ്യക്തമാക്കാനായതിൽ സന്തോഷം. പ്രശാന്തിനെ സ്ഥാനാർത്ഥി ആക്കിയപ്പോൾ വ്യക്തിപരമായി അധിക്ഷേപിക്കപ്പെട്ട സമയത്ത് ഞാൻ ഉറപ്പിച്ചു പറഞ്ഞിരുന്നു വട്ടിയൂർക്കാവിലെ ജനവിധി കുപ്രചാരണം നടത്തിയവർക്ക് മറുപടി ആകുമെന്ന്.

Recommended Video

cmsvideo
    അയ്യപ്പന് പ്രിയം പിണറായിയുടെ പാര്‍ട്ടിയോട്

    പ്രശാന്തിനെ തോൽപ്പിക്കാൻ സമുദായ ധ്രുവീകരണത്തിന് വരെ ശ്രമം ഉണ്ടായപ്പോൾ സമുദായ ശാസനകൾ മറികടന്ന് ജനങ്ങൾ ഒറ്റക്കെട്ടായി പ്രശാന്തിനെ വിജയിപ്പിക്കുന്നതിന് നിലയുറപ്പിച്ചത് നേരിട്ട് മനസിലാക്കാൻ എനിക്ക് കഴിഞ്ഞിരുന്നു. വട്ടിയൂർക്കാവ് തിരുത്തിയെഴുതിയത് കേവലമൊരു മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം മാത്രമല്ല. ഈ ഫലം പകർന്നു നൽകുന്നത് ഈ നാട് തോൽക്കില്ല എന്ന മനോഹരമായ സന്ദേശം കൂടിയാണ്. ഇടത്തുപക്ഷത്തിന്റെയും സിപിഎമ്മിന്റെയുടെ സംഘടനാസംവിധാനത്തിന്റെ കരുത്ത് പൂർണമായും പ്രകടിപ്പിക്കാനായതും പ്രശാന്തിന്റെ വ്യക്തിപരമായ മേന്മയും ഗുണകരമായിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+