കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വട്ടിയൂർക്കാവിൽ കുമ്മനത്തിന്റെ പേര് വെട്ടിയതാര്? വി മുരളീധരനല്ല... തുറന്നടിച്ച് കുമ്മനം രാജശേഖരൻ!

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സ്ഥാനാർത്ഥികൾ ആകാൻ സാധ്യതയുള്ളവരുടെ പേരുകൾ ഉയർന്നു വന്നിരുന്നു. അതിൽ കൂടുതലായും പറ‍ഞ്ഞ് കേട്ടത് വട്ടിയൂർക്കാവിൻ കുമ്മനം രാജശേഖരൻ സ്ഥാനാർത്ഥിയാകും എന്നായിരുന്നു. ആർഎസ്എസ് കുമ്മനത്തിന്റെ പേരും നിർദേശിച്ചിരുന്നു.

ആദ്യം വട്ടിയൂർക്കാവിൽ മത്സരിക്കില്ലെന്ന് പറഞ്ഞെങ്കിലും പിന്നീട് പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന നിലപാടിൽ എത്തുകയായിരുന്നു. അപ്പോഴും ബിജെപിയെ ഒരു വിഭാഗത്തിന് കുമ്മനം മത്സരിക്കുന്നതിനോട് എതിർപ്പുണ്ടായിരുന്നു. കുമ്മനത്തിന്റെ പ്രചാരണം ആരംഭിക്കാനിരിക്കെയാണ് പ്രചാരണ പരിപാടികൾ നിർത്തിവെക്കാൻ പാർട്ടി നിർദേശം നൽകിയിരുന്നത്. തുടർന്ന് ഒദ്യോഗിക പ്രഖ്യാപനത്തിൽ കുമ്മനത്തെ വെട്ടുകയായിരുന്നു.

കുമ്മനത്തെ വെട്ടിയത് വി മുരളീധരനോ?

കുമ്മനത്തെ വെട്ടിയത് വി മുരളീധരനോ?

കുമ്മനത്തിന്റെ പേര് സ്ഥാനാർത്ഥി ലിസ്റ്റിൽ നിന്ന് വെട്ടിയതിന് പിന്നിൽ വി മുരളീധരനാണെന്ന് പ്രചാരണം ഉണ്ടായിരുന്നു. എന്നാൽ അത്തരം ആരോപണങ്ങളെ പാടെ നിഷധിച്ച് കൊണ്ട് കുമ്മനം രാജശേഖരൻ രംഗത്തെത്തിയിരിക്കുകയാണ്. ട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ഥിയാകുന്നതില്‍ നിന്ന് തന്റെ പേര് വെട്ടിയത് വി മുരളീധരനല്ലെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. സ്ഥാനാര്‍ഥി പട്ടിക കേന്ദ്ര നേതൃത്വം പുറത്തിറക്കുമ്പോള്‍ മുരളീധരന്‍ വിദേശത്തായിരുന്നുവെന്നും കുമ്മനം പറഞ്ഞു.

മുരളീധരൻ നല്ല സുഹൃത്ത്

മുരളീധരൻ നല്ല സുഹൃത്ത്

മുരളീധരന്‍ എന്റെ പേര് വെട്ടി എന്ന് പറയുന്നവര്‍ പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കി മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നവരാണ്. അവരൊക്കെ നിരാശരാകും. വി.മുരളീധരന്‍ എന്റെ അടുത്ത സുഹൃത്താണ്. അദ്ദേഹം ഇങ്ങനെയുള്ള കാര്യങ്ങളിലൊന്നും ഇടപെടുന്നയാളല്ലെന്നും കുമ്മനം പ്രതികരിച്ചു. പാര്‍ട്ടി തീരുമാനമെന്നത് ഞങ്ങളുടെ ജീവനാണെന്നും കുമ്മനം രാഝശേകരൻ കൂട്ടിച്ചേർത്തു.

നിരുപാധിക രാഷ്ട്രീയ പ്രവര്‍ത്തകർ

നിരുപാധിക രാഷ്ട്രീയ പ്രവര്‍ത്തകർ


സീറ്റും,സ്ഥാനവും ലഭിച്ചില്ലെങ്കിലും പാര്‍ട്ടിക്കൊപ്പം അടിയുറച്ച് നില്‍ക്കും. മൂന്ന് പേരുടെ പട്ടികയാണ് കേന്ദ്ര നേതൃത്വത്തിന് നല്‍കിയത്. അതില്‍ ഒരാളെ തിരഞ്ഞെടുക്കുന്നത് സ്വാഭാവികമാണ്. ദേശീയ നേതൃത്വം എന്ത് തീരുമാനമെടുത്താലും അത് അംഗീകരിക്കുമെന്ന് താന്‍ നേരത്തെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. നിരുപാധിക രാഷ്ട്രീയ പ്രവര്‍ത്തകരാണ് തന്നെ പോലുള്ളവര്‍. സീറ്റിലെങ്കിലും സ്ഥാനമില്ലെങ്കിലും എന്നും പാര്‍ട്ടിയോടൊപ്പമുണ്ട്. വട്ടിയൂര്‍ക്കാവിലെ വിജയത്തിനായി പ്രവർത്തിക്കുമെന്നും കുമ്മനം കൂട്ടിച്ചേർത്തു.

നാമ നിർദേശ പത്രിക സമർപ്പിച്ചു

നാമ നിർദേശ പത്രിക സമർപ്പിച്ചു


കനത്ത പോരാട്ടത്തിനു കളമൊരുക്കി 3 മുന്നണികളുടെയും സ്ഥാനാർഥികൾ നാമനിർദേശപത്രിക സമർപ്പിച്ചതോടെ വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിനുള്ള കാഹളം മുഴങ്ങി. 16 പത്രികകളാണ് പത്രികാ സമർപ്പണത്തിന്റെ അവസാന ദിവസമായ തിങ്കളാഴ്ച വരണാധികാരിക്കും ലഭിച്ചത്. മുന്നണി സ്ഥാനാർഥികൾ 3 സെറ്റ് പത്രികകളാണു സമർപ്പിച്ചത്. സൂക്ഷ്മപരിശോധന ഇന്നു 11നു നടക്കും. ഒക്ടോബർ 3 വരെ പത്രിക പിൻവലിക്കാം.

Recommended Video

cmsvideo
Kerala By election campaigning has started in Kerala | Oneindia Malayalam
മൂന്ന് പ്രധാന സ്ഥാനാർത്ഥികൾ

മൂന്ന് പ്രധാന സ്ഥാനാർത്ഥികൾ

കെ കരുണാകരന്റെ പ്രതിമയിലും രക്തസാക്ഷി മണ്ഡപത്തിലും പുഷ്പചക്രം അർപ്പിച്ചശേഷം കോൺഗ്രസ് സ്ഥാനാർഥി ഡോ. കെ മോഹൻകുമാർ പത്രിക സമർപ്പിക്കാൻ വരണാധികാരികളുടെ അടുത്തെത്തിയത്. ആദ്യം പത്രിക സമർപ്പിച്ചതു മേയർ കൂടിയായ സിപിഎം സ്ഥാനാർഥി വികെ പ്രശാന്തായിരുന്നു. ചട്ടമ്പിസ്വാമികളുടെ കണ്ണമൂലിലെ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയായിരുനന്നു നാമനിർദേശ പത്രിക സമർപ്പിച്ചത്. ബിജെപി സ്ഥാനാർഥി എസ്.സുരേഷ് പത്രികാ സമർപ്പണത്തിനു മുൻപു കണ്ണമ്മൂലയിലെ ചട്ടമ്പിസ്വാമിയുടെ പ്രതിമയിലും പേട്ട ഗുരുദേവ പ്രതിമയിലും വെള്ളയമ്പലത്തെ അയ്യങ്കാളി പ്രതിമയിൽ പുഷ്പാർച്ചന നടത്തി.

English summary
Kerala by elections 2019; Kummanam Rajasekharan's comments about social media propaganda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X