കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ഥാനാർത്ഥിത്വം; കോൺഗ്രസിൽ അടി തുടങ്ങി, കെവി തോമസും ഷാനിമോളും ഔട്ട്? ഇന്ന് കെപിസിസി യോഗം!

Google Oneindia Malayalam News

തിരുവനന്തപുരം: അഞ്ച് മണ്ഡലങ്ങളിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കാനുള്ള ഒരുക്കത്തിലാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും. സ്ഥാനാർത്ഥികളെ നിർണ്ണയിക്കുന്നതിനുള്ള കെപിസിസി യോഗം ബുധനാഴ്ച ചേരും. രാവിലെ പത്ത് മണിക്ക് ഇന്ദിരാ ഭവനിലാണ് യോഗം ചേരുന്നത്. കോന്നിയിലെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി ഇപ്പോഴും തർക്കം തുടരുകയാണ്. ഇതിനിടയിലാണ് കെപിസിസി യോഗം ചേരുന്നത്.

കോന്നിയിൽ ആടൂർ പ്രകാശ് മുൻ ജില്ല പഞ്ചായത്ത് അംഗം റോബിൻ പീറ്ററുടെ പേരാണ് സ്ഥാനാർത്ഥിയായി മുന്നോട്ട് വെച്ചത്. എന്നാൽ അത് വേണ്ടന്ന നിലപാടിലാണ് ജില്ലയിലെ നേതാക്കൾ. മുതിർന്ന കോൺഗ്രസ് നേതാവ് പിജെ കുര്യനും അഭിപ്രായവ്യത്യാസമുള്ള പത്തനംതിട്ട ഡിസിസി പ്രസിഡന്റും കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. എന്നാൽ പ്രശ്നം പരിഹരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കെപിസിസി യോഗത്തിലും ഈ അഭിപ്രായ വ്യത്യാസം നിഴലിക്കും എന്ന് തന്നെ കരുതാം.

ഡിസിസിയിൽ കലാപം?

ഡിസിസിയിൽ കലാപം?


കെപിസിസി യോഗത്തിൽ അടൂർ പ്രകാശ് മുന്നോട്ട് വെച്ച പേരാണ് നേതാക്കൾ അംഗീകരിക്കുന്നതെങ്കിൽ പത്തംനതിട്ട ഡിസിസിയിൽ ഒരു പൊടടിത്തെറിക്ക് സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്നത്. കെപിസിസി ഭാരവാഹിയായ പഴകുളം മധുവും റോബിൽ പീറ്ററിനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ സമുദായം നോക്കിയല്ല സ്ഥാനാർത്ഥിയെ തീരുമാനിക്കേണ്ടതെന്ന ഉറച്ച നിലപാടിലാണ് അടൂർ പ്രകാശുള്ളത്.

ഷാനിമോൾക്ക് തിരിച്ചടി

ഷാനിമോൾക്ക് തിരിച്ചടി

അതേസമയം വട്ടിയൂർക്കാവും അരൂരും വെച്ച് മാറണമെന്ന എ ഗ്രൂപ്പ് നിർദേശം ഐ ഗ്രൂപ്പ് തള്ളിയിട്ടുണ്ട്. സാമുദായിക-ഗ്രൂപ്പ് സമവാക്യം ഉറപ്പാക്കി സമവായത്തിലെത്താണ് നേതാക്കൾ ശ്രമിക്കുന്നതെന്നാണ് സൂചന. വെച്ച് മാറുന്നത് എതിർ‌ത്തതോടെ ഷാനിമോൾക്ക് സീറ്റ് ലഭിക്കാൻ സാധ്യതയില്ലാതായിരിക്കുകയാണ്. ലോക്സഭ തിരഞ്ഞെടുപ്പിൽ തോറ്റ് ഷാനിമോൾക്ക് അരൂർ നൽകണമെന്ന് പല നേതാക്കളും വാദിച്ചിരുന്നു. എന്നാൽ‌ എ ഗ്രൂപ്പിന്റെ സീറ്റ് ആയതിനാൽ ആ പ്രതീക്ഷയും മങ്ങിയിരിക്കുകയാണ്.

എറണാകുളത്ത് കച്ചകെട്ടി കെവി തോമസ്

എറണാകുളത്ത് കച്ചകെട്ടി കെവി തോമസ്


അരൂരിൽ കെ രാജീവ്, എസ് രാജേഷ് അടക്കമുള്ള ജിലല്ലയിലെ എ വിഭാഗം നേതാക്കളുടെ പേരുളാണ് ഇപ്പോൾ പരിഗണനയിലുള്ളതെന്നാണ് സൂചന. എറണാകുളത്താണെങ്കിൽ കെവി തോമസ് സ്ഥാനാർത്ഥിത്വത്തിനായി രംഗത്തുണ്ട്. എന്നാൽ കൊച്ചി ഡെപ്യൂട്ടി മേയർക്കാണ് പാർട്ടി മുൻതൂക്കം നൽകുന്നതെന്നാണ് സൂചന. പാര്‍ലമെന്‍റ് സീറ്റ് ലഭിക്കാത്തതിന്‍റെ കെര്‍വ് കെവി തോമസിന് ഉണ്ട്. അവസാന നിമിഷംവരെ സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കെവി തോമസ്. എന്നാല്‍ സിറ്റിങ് എംപിയായ തോമസിന് പകരം ഹൈബി ഈഡന്‍ എംഎല്‍എക്ക് സീറ്റ് നല്‍കാനായിരുന്നു പാര്‍ട്ടി തീരുമാനം. ഇതോടെ അതൃപ്തി പരസ്യമാക്കി കെവി തോമസ് രംഗത്ത് എത്തിയിരുന്നു.

ജനസാധ്യതയാണ് പരിശോധിക്കേണ്ടത്

ജനസാധ്യതയാണ് പരിശോധിക്കേണ്ടത്

ഇത് തന്നെ വീണ്ടും ആവർത്തിച്ചാൽ അത് യുഡിഎഫിന് വൻ ഭീഷണിയായി മാറാൻ സാധ്യതയുണ്ട്. കഴിഞ്ഞ പ്രാവശ്യം തന്നെ കെവി തോമസ് ബിജെപിയിലേക്ക് പോകും എന്നതടക്കമുള്ള പ്രചാരണം ശക്തമായിരുന്നു. എംപി സ്ഥാനത്തിന് പകരം പാര്‍ട്ടി പദവിയായിരുന്നു അന്ന് അദ്ദേഹത്തിന് വാഗ്ദാനം ചെയ്തത്. എന്നാല്‍ എംഎല്‍എ സ്ഥാനം ലഭിക്കണമെന്ന നിലപാടാണ് ഇപ്പോള്‍ കെവി തോമസ്. വ്യക്തി താത്പര്യങ്ങള്‍ക്കല്ല ജയസാധ്യതയ്ക്കാണ് പാര്‍ട്ടി മുന്‍ഗണന നല്‍കേണ്ടത്. പാര്‍ട്ടിയില്‍ താന്‍ ഇപ്പോഴും സജീവമാണ്. നിരവധി നേതാക്കള്‍ക്ക് സ്ഥാന മോഹങ്ങള്‍ ഉണ്ടാകാം. എന്നാല്‍ ജയ സാധ്യതയും പരിചയ സമ്പത്തുമാണ് പാര്‍ട്ടി പരിഗണിക്കേണ്ടതെന്നാണ് കെവി തോമസിന്റെ വാദം.

English summary
Kerala by elections 2019: Today is the crucial meeting of KPCC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X