കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രി പാഷാണം വര്‍ക്കിയെന്ന് ചെന്നിത്തല.. ഇവിടെ വിശ്വാസി അവിടെ നവോത്ഥാന നായകന്‍

Google Oneindia Malayalam News

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തമ്മിലുള്ള വാക്‌പോര് കടുക്കുന്നു. കേരളത്തിന്റെ മുഖ്യമന്ത്രി പാഷാണം വര്‍ക്കിയെന്ന് ചെന്നിത്തല പറഞ്ഞു. മഞ്ചേശ്വരത്ത് എത്തുമ്പോള്‍ പിണറായി വിശ്വാസിയാകും. മറ്റ് മണ്ഡലങ്ങളില്‍ അദ്ദേഹം നവോത്ഥാന നായകന്റെ പട്ടം എടുത്തണിയുമെന്നും ചെന്നിത്തല പരിഹസിച്ചു. ധൈര്യമുണ്ടെങ്കില്‍ ശബരിമല യുവതീപ്രവേശനത്തില്‍ സ്വന്തം നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണണെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

1

കഴിഞ്ഞ ദിവസം മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥി കപട ഹിന്ദുവാണെന്ന് ചെന്നിത്തല പറഞ്ഞപ്പോള്‍, ഹിന്ദുവിന്റെ അട്ടിപ്പേറവകാശം തന്റെ കക്ഷത്താണോ ഇരിക്കുന്നതെന്ന് പിണറായി ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വാക് പോര് കടുത്തത്. നവോത്ഥാന നായകന്‍ കളിക്കാനുള്ള പിണറായിയുടെ ശ്രമങ്ങള്‍ പൊളിഞ്ഞെന്നായിരുന്നു ചെന്നിത്തല പറഞ്ഞത്. അതേസമയം വിശ്വാസിയുടെയും നവോത്ഥാന നായകന്റെയും പട്ട് അഴിച്ചുവെക്കുന്നതാണ് പിണറായിക്ക് നല്ലതെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം നവോത്ഥാനത്തിന്റെ അട്ടിപ്പേറവകാശം സ്വന്തം കക്ഷത്തിലാക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ട് പരാജയപ്പെട്ട് പോയി. അതിന്റെ ജാള്യതയാണ് അദ്ദേഹം എന്റെ നേര്‍ക്ക് തീര്‍ക്കുന്നത്. ഞാനതിന്റെ അട്ടിപ്പേറാകാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ തികച്ച മതേതരവാദിയാണ്. ആ നിലപാടുമായിട്ടാണ് മുന്നോട്ട് പോകുന്നതെന്നും ചെന്നിത്തല പറഞ്ഞു. പരസ്പരവിരുദ്ധമായ നിലപാടുകല്‍ മുഖ്യമന്ത്രി മഞ്ചേശ്വരത്തും മറ്റ് നാല് മണ്ഡലങ്ങളിലും സ്വീകരിച്ചതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

മണ്ഡല മകരവിളക്ക് കാലം വരാന്‍ പോവുകയാണ്. അപ്പോള്‍ യുവതികളെ ശബരിമലയില്‍ കയറ്റാന്‍ മുഖ്യമന്ത്രി തയ്യാറാണോ? ആ നടപടികളുമായിട്ടാണോ മുഖ്യമന്ത്രി മുന്നോട്ട് പോകുന്നത്. പിണറായിയുടെ പല പ്രസ്താവനകളും മുഖ്യമന്ത്രിയുടെ പദത്തിന് ചേര്‍ന്നതല്ല. അദ്ദേഹത്തിന് സമനില തെറ്റിയിരിക്കുകയാണ്. ഇവിടൊന്നും പറയാതെ മഞ്ചേശ്വരത്ത് പോയി ഇക്കാര്യങ്ങളൊക്കെ പറഞ്ഞതിന്റെ അര്‍ത്ഥം ജനങ്ങള്‍ക്ക് മനസ്സിലാകും. എന്‍എഎസ്എസ് ശരിദൂരം പ്രഖ്യാപിച്ചപ്പോള്‍ ഇടത് നേതാക്കള്‍ അവര്‍ക്കെതിരായി. കിട്ടാത്ത മുന്തിരി പുളിക്കും എന്നതാണ് ഇടതിന്റെ സ്ഥിതിയെന്നും ചെന്നിത്തല പറഞ്ഞു.

'പ്രതികളെക്കുറിച്ച് നേരത്തെ അറിയാമയിരുന്നെങ്കില്‍ എന്തുകൊണ്ട് മുല്ലപ്പള്ളി പൊലീസിനെ അറിയിച്ചില്ല''പ്രതികളെക്കുറിച്ച് നേരത്തെ അറിയാമയിരുന്നെങ്കില്‍ എന്തുകൊണ്ട് മുല്ലപ്പള്ളി പൊലീസിനെ അറിയിച്ചില്ല'

English summary
kerala by elections chennithala against pinarayi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X