കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയുടെ താഴ് വാരത്ത് കെ സുരേന്ദ്രൻ എരിഞ്ഞടങ്ങി; കോന്നിയിലെ ഇടതുവിജയം ഉറച്ച രാഷ്ട്രീയ സന്ദേശം!

Google Oneindia Malayalam News

കോന്നിയിൽ ചരിത്രം രചിച്ച് എൽഡിഎഫ്. 9953 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെയു ജനീഷ് കുമാർ വിജയിച്ചു. 54099 വോട്ടാണ് ജനീഷ് കുമാർ നേടയത്. 44146 വോട്ടുകൾ നേടി പി മോഹൻരാജ് രണ്ടാം സ്ഥാനത്തുണ്ട്. വളരെ പ്രതീക്ഷയോടെ മത്സരിച്ച ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ 39786 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തി.

എപ്പോഴും യുഡിഎഫിനെ തുണച്ച മയിലപ്ര പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിലും യുഡിഎഫിന് ഒപ്പം തന്നെ നിലകൊണ്ടു. എന്നാൽ കോന്നിയിലെ 9 മുതൽ 15 വരെ ബൂത്തിലെ വോട്ടുകൾ എണ്ണിയപ്പോൾ കെ സുരേന്ദ്രൻ മലയാലപുരയിൽ മുന്നിട്ട് നിന്നിരുന്നു രണ്ടാം സ്ഥാനത്ത് എൽഡിഎഫായിരുന്നു.

കോന്നിയിൽ രാഷ്ട്രീയത്തിനപ്പുറത്തേക്കു പ്രചാരണം വഴിമാറിയ കാഴ്ചയായിരുന്നു എല്ലാവരും കണ്ടത്. ജാതി രാഷ്ട്രീയമായിരുന്നു യുഡിഎഫും എൻഡിഎയും പ്രചാരണ ആയുധമാക്കിയത്. ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച ഉടൻ തന്നെ ശബരിമല വിഷയമാണ് മുന്നോട്ട് വെക്കുന്നതെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു. ഇതിനെ പ്രതിരോധിക്കാൻ എൽഡിഎഫിനും ശബരിമല വിഷയം ചർച്ച ചെയ്യേണ്ടി വന്നിരുന്നു. എന്നാൽ ബിജെപി മുന്നോട്ട് വെച്ച ശബരിമല വിഷയം കോന്നിയിലെ ഉപതിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ല.

Konni by election

2016ലെ തിരഞ്ഞെടുപ്പിൽ സിപിഎമ്മിലെ ആർ സനൽ‌കുമാറിനെ 20,748 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് അടൂർ പ്രകാശ് നാലാം വിജയം നേടിയിരുന്നത്. 2016ൽ തുടർച്ചയായ അഞ്ചാം ജയത്തിൽ അദ്ദേഹം നേടിയ ഭൂരിപക്ഷം 20,748 ആയിരുന്നു. പിന്നീട് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വന്നെത്തിയത്.

വോട്ടു കണക്കുകളിൽ തികഞ്ഞ ബോധ്യത്തോടെയായിരുന്നു യുഡിഎഫും എൽഡിഎഫും ഇത്തവണ കരുനീക്കം നടത്തിയത്. ജില്ലയിൽ കോൺഗ്രസിനെ നയിച്ചു തഴക്കമുള്ള പി മോഹൻരാജിനെ തന്നെ യുഡിഎഫ് സ്ഥാനാർഥിയാക്കി. നിയമസഭ തിരഞ്ഞെടുപ്പുകളിൽ പുതുമുഖമാണെങ്കിലും നഗരസഭാധ്യക്ഷനായും കൗൺസിലറായും 23 വർഷത്തെ അനുഭവപരിചയമുണ്ട് പി മോഹൻ രാജിന്.

Recommended Video

cmsvideo
അയ്യപ്പന് പ്രിയം പിണറായിയുടെ പാര്‍ട്ടിയോട്

ഇടതുസ്ഥാനാർത്ഥിയായ ജനീഷ് 2010ൽ തദ്ദേശ തിരഞ്ഞെടുപ്പിൽ സീതത്തോട് ഗ്രാമപഞ്ചായത്തിലേക്കു മത്സരിച്ചുജയിച്ചിരുന്നു.

English summary
Kerala byelections 2019; Konni Election Results 2019 Live Updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X