കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫിന് പാലായിലെ അടിയേറ്റു!! കോന്നിയിലും അരൂരിലും ആശങ്കയൊഴിഞ്ഞു: ഷാനിമോൾ ഉസ്മാനും കെ മോഹൻകുമാറും

Google Oneindia Malayalam News

തിരുവനന്തപുരം: പാലാ ഉപതിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെ നിർണയിച്ച് യുഡിഎഫ്. കോന്നിയിൽ മോഹൻരാജും അരൂർ മണ്ഡലത്തിൽ ഷാനിമോൾ ഉസ്മാനും മത്സരിക്കും. മഞ്ചേശ്വരവും എറണാകുളവും ഉൾപ്പെടെ അഞ്ച് മണ്ഡലങ്ങളിലായി നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് നിലനിന്നിരുന്ന അനിശ്ചിതത്വങ്ങളാണ് ഇതോടെ അവസാനിച്ചിട്ടുള്ളത്.

തിരക്കിട്ട് അജിത് പവാറിന്റെ രാജി: രാജി നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകൾക്ക് മുമ്പ്... രഹസ്യനീക്കം...തിരക്കിട്ട് അജിത് പവാറിന്റെ രാജി: രാജി നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകൾക്ക് മുമ്പ്... രഹസ്യനീക്കം...

മഞ്ചേശ്വരത്ത് എംസി ഖമറുദ്ദീന്റെ സ്ഥാനാർത്ഥിത്വം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ആശങ്ക നിലനിന്നിരുന്ന വട്ടിയൂർക്കാവിൽ കെ മോഹൻ കുമാറിനെയാണ് ആദ്യം പരിഗണിച്ചിരുന്നത്. എറണാകുളം മണ്ഡലത്തിൽ ടിജെ വിനോദ് കുമാറിനെയാണ് യുഡിഎഫ് മത്സരിപ്പിക്കുന്നത്. കോന്നിയിൽ തന്റെ വിശ്വസ്തനായ റോബിൻ പീറ്ററിനെയാണ് അടൂർ പ്രകാശ് നിർദേശിച്ചത്. അതേസമയം മോഹൻകുമാറിനെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തെ എതിർത്തതും അടൂർ പ്രകാശും പ്രാദേശിക നേതാക്കളാണ്.

shanimol7-15

വട്ടിയൂർകാവിൽ ആദ്യം പീതാംബരക്കുറുപ്പിനെ സ്ഥാനാർത്ഥിയാക്കാനാണ് ആദ്യം തീരുമാനിച്ചെങ്കിലും പിന്നീട് മനുഷ്യാവകാശ കമ്മീഷൻ അംഗം കെ മോഹൻ കുമാറിനെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കുകയായിരുന്നു. പ്രതിഛായ പ്രശ്നത്തിന് പുറമേ വട്ടിയൂർക്കാവ് മണ്ഡലത്തിൽ നിന്നുയർന്ന എതിർപ്പുമാണ് പീതാംബരക്കുറുപ്പിന്റെ സ്ഥാനാർത്ഥിത്വത്തിന് അവസാന നിമിഷം തിരിച്ചടിയായത്.

English summary
Kerala bypolls: UDF declares candidates for Aroor and Konni
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X