ആരാകും അടുത്ത ചീഫ് സെക്രട്ടറി, കാലാവധി കഴിഞ്ഞും ജിജി തോംസണ്‍ തുടരുമോ ?
തിരുവനന്തപുരം: ഫെബ്രുവരി അവസാനം ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ വിരമിക്കുമെന്നിരിക്കെ പുതിയ ചീഫ് സെക്രട്ടറിയെ കണ്ടെത്താനുള്ള നീക്കം തകൃതിയായി നടക്കുന്നു. അതിനിടയില്‍ ജിജി തോംസണെ തന്നെ തുടരാന്‍ അനുവദിക്കാനുള്ള നീക്കമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.
റിട്ടയര്‍ ആയശേഷം ഒരു ഐഎഎസ്- ഐപിഎസ് ഉദ്യോഗസ്ഥനും സംസ്ഥാനത്ത് ഒരു ദിവസം പോലും സര്‍വ്വീസില്‍ തുടര്ന്നിട്ടില്ലെന്നിരിക്കെയാണ് ജിജി തോംസണ്‍ മാത്രമായി ഇപ്പോള്‍ ഭേദഗതി വരുത്താന്‍ ശ്രമിക്കുന്നത്.

ജിജി തോംസണെ തുടരാന്‍ അനുവദിക്കണമെന്ന് കാണിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് സര്‍ക്കാര്‍ കത്തയച്ചിട്ടുണ്ട്. അടുത്തുതെന്ന നിയമസഭ തിരഞ്ഞെടുപ്പ് വരുന്നതിനാല്‍ ജിജി തോംസണ്‍ കാലാവധി നീട്ടിനല്‍കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം.
നിലവില്‍ കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയത്തില്‍ സ്പെഷ്യല്‍ സെക്രട്ടറിയായി ഡെപ്യൂട്ടേഷനില്‍ പ്രവര്‍ത്തിക്കുന്ന എസ്എം വിജയകാന്ദ് ചീഫ് സെക്രട്ടറിയാകാനുള്ള താല്പര്യം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
എന്നാല്‍ ജിജി തോംസണ്‍ വിരമിക്കുമ്പോള്‍ നിലവില്‍ ഐഎംജി ഡയറക്ടറായ പികെ മെഹന്തിക്കാണ് സീനിയോറിറ്റി പ്രകാരം സ്ഥാനം ലഭിക്കേണ്ടത്. ജിജി തോംസണ്‍ന്റെ അതേ ബാച്ചുകാരനായ അദ്ദേഹത്തിന് 2016 മെയ് വരെ കാലാവധിയുണ്ട്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications