നക്സല്‍ വര്‍ഗീസിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം; മന്ത്രിസഭ അംഗീകരിച്ചു
തിരുവനന്തപുരം: 1970ല്‍ പോലീസ് വെടിവച്ച് കൊലപ്പെടുത്തിയ നക്സല്‍ വര്‍ഗീസിന്റെ കുടുംബത്തിന് നഷ്ടപരിഹാരം. 50 ലക്ഷം രൂപ കുടുംബാംഗങ്ങള്‍ക്ക് നല്കാന് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. 1970 ഫെബ്രുവരി 18നാണ് തിരുനെല്ലി കാട്ടില്‍ വര്‍ഗീസ് പോലീസിന്റെ വെടിയേറ്റ് മരിച്ചത്. അദ്ദേഹത്തിന്റെ സഹോദരങ്ങളായ മറിയക്കുട്ടി, അന്നമ്മ, തോമസ്, ജോസഫ് എന്നിവര്‍ക്കാണ് പണം കൈമാറുക.

നഷ്ടപരിഹാരം ആവശ്യപ്പെട്ട് വര്‍ഗീസിന്റെ ബന്ധുക്കള്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സര്‍ക്കാരിന് നിവേദനം നല്‍കാനായിരുന്നു കോടതി നിര്‍ദേശം. സര്‍ക്കാരിന് കുടുംബാംഗങ്ങള്‍ നിവേദനം നല്‍കിയതിനെ തുടര്‍ന്ന് പരിശോധിക്കാന്‍ സെക്രട്ടറി തല സമിതിയെ നിയോഗിച്ചു. 50 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാനായിരുന്നു സമിതിയുടെ ശുപാര്‍ശ. ഇതാണ് ഇന്ന് മന്ത്രിസഭ അംഗീകരിച്ചത്.
82 കായിക താരങ്ങള്‍ക്ക് ജോലി നല്‍കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. കായിക യുവജന കാര്യ ഡയറക്ട്രേറ്റില്‍ സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നല്‍കും. ശബരിമല, പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരം എന്നിവയുടെ പേരില്‍ എടുത്ത കേസുകള്‍ പിന്‍വലിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകളാണ് പിന്‍വലിക്കുക. കൊറോണ കാരണം മാറ്റിവച്ച സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ഏപ്രില്‍ മുതല്‍ അഞ്ച് തവണകളായി തിരിച്ചുനല്‍കാനും തീരുമാനമായി. പുതുക്കിയ ശമ്പളം ഏപ്രില്‍ ഒന്ന് മുതല്‍ വിതരണം ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചു.
ക്യൂട്ട് ലുക്കില്‍ അതിഥി റാവു ഹൈദരിയുടെ പുതിയ ഫോട്ടോകള്‍
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications