ഇപി ജയരാജൻ വീണ്ടും മന്ത്രിയാകും? വ്യവസായമല്ല... വൈദ്യുതി? മന്ത്രിസഭ പുനസംഘടന ഉടനെന്ന് സൂചന!
തിരുവനന്തപുരം: വിജിലൻസിന്റെ ക്ലീൻ ചിറ്റ് ലഭിച്ച ഇപി ജയരാജൻ വീണ്ടും മന്ത്രിയാകുമെന്ന് സൂചന. മന്ത്രിസഭ പുനസംഘടന ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ബന്ധു നിയമന വിവാദത്തില്‍ ജയരാജന്‍ അഴിമതി നടത്തിയിട്ടില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് കോടതിയില്‍ എത്തിയതോടെയാണ് മന്ത്രിസഭാ പുന:പ്രവേശനത്തിനുള്ള വഴി ജയരാജന് മുന്നില്‍ തുറന്നത്.
എന്നാൽ മന്ത്രിസഭയിലേക്ക് തിരിച്ചുവന്നാലും മുൻ വകുപ്പായ വ്യവസായമായിരിക്കില്ല ഇപി ജയരാജന് ലഭിക്കുക. പകരം വൈദ്യുതി വകുപ്പ് ലഭിക്കാനാണ് സാധ്യതയെന്ന് അടുത്ത വൃത്തങ്ങൾ സൂചന നൽകുന്നു. വ്യവസായ മന്ത്രിയായി ജയരാജന്‍ പിന്നെയും എത്തിയാല്‍ മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കുവാനാണ് വകുപ്പ് മാറ്റം മുഖ്യമന്ത്രിയുടെ പരിഗണനയില്‍ ഉള്ളത്.

എംഎം മണിക്ക് തൊഴിൽ വകുപ്പ്
ഇപ്പോഴത്തെ വൈദ്യുതി മന്ത്രി എംഎം മണിയുടെ വകുപ്പ് മാറ്റി തൊഴിൽ വകുപ്പ് നൽകാനും സാധ്യതയുണ്ട്.

കണ്ണൂർ വിമാനത്താവളം
ഇപി ജയരാജന്റെ മണ്ഡലമായ മട്ടന്നൂരിലെ മൂര്‍ഖന്‍ പറമ്പില്‍ പൂര്‍ത്തിയാകുന്ന പുതിയ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് മുന്‍പുതന്നെ അദ്ദേഹം മന്ത്രിപദവിയില്‍ തിരിച്ചെത്തും എന്ന് തന്നെയാണ് ലഭിക്കുന്ന സൂചനകൾ.

പിന്നിൽ കളിച്ചത് ഒരു വ്യവസായി
കേരളത്തിലെ അറിയപ്പെടുന്ന ചില വ്യവസായികള്‍ തന്നെ പുറത്താക്കാന്‍ ഗൂഡാലോചന നടത്തി എന്ന് മന്ത്രിസ്ഥാനം ഒഴിയുമ്പോള്‍ ജയരാജന്‍ ആരോപണം ഉന്നയിച്ചിരുന്നു എന്നാൽ ബന്ധു വിവാദം കത്തി നിന്നതിനാൽ തന്നെ ജയരാജന്റെ ആരോപണം ആരും ശ്രദ്ധിച്ചില്ല.

തോമസ് ചാണ്ടി പരുങ്ങലിൽ
ഇപ്പോഴത്തെ ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ സ്ഥതി പരുങ്ങലിലാണ്. ആലപ്പുഴയിലെ ലേക്ക് പാലസ് ഭൂമി കൈയ്യേറ്റവുമായി ബന്ധപ്പെട്ട് തോമസ് ചാണ്ടിയുടെ മന്ത്രിസ്ഥാനം തെറിക്കാനും സാധ്യതയുണ്ട്. ഇങ്ങനെയാണെങ്കിൽ ഇപി ജയരാജന്റെ മന്ത്രിസഭയിലേക്കുള്ള തിരിച്ചു വരവും എളുപ്പത്തിലാകും.

മലയാളി വ്യവസായി
കേരളത്തിലും ഗള്‍ഫ് രാജ്യങ്ങളിലും വലിയ ബിസിനസ്സ് സാമ്രാജ്യമുള്ള ഒരു മലയാളി ബിസിനസ്സുകാരനും ജയരാജനും തമ്മില്‍ മന്ത്രിസ്ഥാനം ഒഴിയും മുന്‍പ് ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായതായ വിവരം പിന്നീട് പുറത്ത് വന്നിരുന്നു.

വേങ്ങര ഉപതെരഞ്ഞെടുപ്പിന് ശേഷം
വേങ്ങര ഉപതെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയില്‍ ഇപി ജയരാജന്റെ മന്ത്രിസഭ പ്രവേശനം സംബന്ധിച്ച ചര്‍ച്ച ആരംഭിക്കുമെന്നാണ് സൂചന.












Click it and Unblock the Notifications