Get Updates
Get notified of breaking news, exclusive insights, and must-see stories!

ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനം; ഒപ്പം ബോണസും ഉത്സവബത്തയും

തിരുവനന്തപുരം: വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ശമ്പള പരിഷ്‌കരണത്തിന് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. കണ്ണൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി അടക്കം വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജീവനക്കാരുടെ ശമ്പളമാണ് പരിഷ്‌കരിക്കുക. 2019 ജൂലായ് ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് പരിഷ്‌കരിക്കുന്നത്.

കേരള സംഗീത നാടക അക്കാദമിയിലെ സര്‍ക്കാര്‍ അംഗീകാരമുള്ള തസ്തികകളുടെ ശമ്പളം, അലവന്‍സുകള്‍, എന്നിവ 2021 ഫെബ്രുവരി പത്തിലെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി പരിഷ്‌കരിക്കും.കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ സ്ഥിരം ജീവനക്കാര്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി പതിനൊന്നാം ശമ്പള പരിഷ്‌കരണ ആനുകൂല്യം അനുവദിക്കും.

pinarayi-vijayan

കേരള നഗര ഗ്രാമ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ ജീവനക്കാര്‍ക്ക് വ്യവസ്ഥകള്‍ക്കു വിധേയമായി പത്താമത്തെയും പതിനൊന്നാമത്തെയും ശമ്പള പരിഷ്‌ക്കരണ ആനുകൂല്യങ്ങള്‍ അനുവദിക്കും. തെന്‍മല ഇക്കോ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി ജീവനക്കാര്‍ക്ക് 2021 ഫെബ്രുവരിയില്‍ അനുവദിച്ച ശമ്പള പരിഷ്‌ക്കരണ ആനുകൂല്യം അനുവദിക്കും.

മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളായ കേരള ഫീഡ്സ് ലിമിറ്റഡ്, കേരള കന്നുകാലി വികസന ബോര്‍ഡ് ലിമിറ്റഡ്, മീറ്റ് പ്രോഡക്ട് ഓഫ് ഇന്ത്യ ലിമിറ്റഡ്, കേരള പൗള്‍ട്രി ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 2021-22 വര്‍ഷത്തെ ബോണസ്, ഉത്സവബത്ത, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ നല്‍കിയത് സാധൂകരിച്ചു.

അതേസമയം അതിദരിദ്ര ലിസ്റ്റില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്ക് വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഹാജരാക്കേണ്ട രേഖകള്‍ ലഘൂകരിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍/ അനുബന്ധ സ്ഥാപനങ്ങള്‍ നല്‍കിവരുന്ന സബ്‌സിഡി /സാമ്പത്തിക സഹായം മുതലായവ ലഭ്യമാകുന്നതിന് വരുമാന സര്‍ട്ടിഫിക്കറ്റ് പോലെയുള്ള അധിക രേഖകള്‍ ശേഖരിക്കരുതെന്ന് വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇത്തരം കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ അനുകൂല്യവും സേവനവും ലഭിക്കുന്നതിനുള്ള പ്രക്രിയ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണിത്.

കേരള പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ അംഗങ്ങളായി ഡോ ജോസ് ജി ഡിക്രൂസ്, അഡ്വ എച്ച് ജോഷ് എന്നിവരെ നിയമിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലുള്ള രണ്ട് ഒഴിവുകളിലേക്കാണ് നിയമനം. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലെ അഡീഷണല്‍ ഡയറക്ടര്‍ (വിജിലന്‍സ്) ആണ് ഡോ ജോസ് ജി ഡിക്രൂസ്.

2023ലെ കേരള നികുതി ചുമത്തല്‍ നിയമങ്ങള്‍ ( ഭേദഗതി )ഓര്‍ഡിനന്‍സിന്റെ കരട് അംഗീകരിക്കാന്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച് ഓര്‍ഡിനന്‍സ് പുറപ്പെടുവിപ്പിക്കുവാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും. 2023 കേന്ദ്ര ധനകാര്യ നിയമം മുഖേന കേന്ദ്ര ചരക്ക് സേവന നികുതി നിയമത്തില്‍ വരുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തില്‍ 2017ലെ കേരള സംസ്ഥാന ചരക്കു സേവന നികുതി നിയമം ഭേദഗതി ചെയ്യുന്നതിനും ജിഎസ്ടി അപ്പലേറ്റ് ട്രിബ്യൂണല്‍ സ്ഥാപിക്കുന്നതിനുള്ള നിയമ നിര്‍മാണമാണ് നടത്തുക.

കോഴിക്കോട് ചേവായൂര്‍ വില്ലേജില്‍ ത്വക്ക് രോഗാശുപത്രിയുടെ കോമ്പൗണ്ടിലുള്ളതും ആരോഗ്യ വകുപ്പിന്റെ അധീനതയിലുള്ളതുമായ ഭൂമിയില്‍ നിന്ന് 5 ഏക്കര്‍ ഭൂമി നാഷണല്‍ ഗെയിംസ് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മിക്കുന്നതിന് കായിക വകുപ്പിന് കൈമാറി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കും. ഇന്റര്‍നാഷണല്‍ ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന് സ്ഥലം ഉപയോഗിക്കുന്നതിനാണിത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+