കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുമ്പ്ചീഫ് വിപ്പ് സ്ഥാനത്തിനെതിര്; ഇപ്പോള്‍ ഏറ്റെടുക്കുന്നതും അതേ ചീഫ് വിപ്പ്; വെട്ടിലായി സിപിഐ

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന മന്ത്രിസഭയില്‍ നിന്ന് രാജിവെക്കേണ്ടി വന്ന ഇപി ജയരാജന്‍ ഇന്ന് വീണ്ടും മന്ത്രിയാല്‍ സത്യപ്രതിജ്ഞ അധികാരമേറ്റു. കേസില്‍ കുറ്റവിമുക്തനായതിന് ശേഷമായിരുന്നു ജയരാജന്റെ മടങ്ങിവരവ്. ജയരാജന്‍ കൂടി മന്ത്രിയായി എത്തിയതോടെ മന്ത്രിസഭയില്‍ സിപിഎമ്മിന് ഒരു മന്ത്രിയേകൂടി അധികം ലഭിച്ചു.

ജയരാജന്‍ തിരിച്ചെത്തുമ്പോള്‍ 19 അംഗങ്ങളുള്ള സിപിഐ തങ്ങള്‍ക്കും ഒരു മന്ത്രിസ്ഥാനം വേണമെന്ന അവകാശം ഉന്നയിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തുണ്ടായ അഞ്ചാംമന്ത്രിയെച്ചൊല്ലിയുള്ള വിവാദങ്ങള്‍ സിപിഐയെ ഈ നീക്കങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു.

പിന്നീട് വീവാദങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ടി ക്യാമ്പിനറ്റ് പദവിയോടെ സിപിഐക്ക് ചീഫ് വിപ്പ് സ്ഥാനം നല്‍കാന്‍ എല്‍ഡിഎഫ് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഈ തീരുമാനവും ഇപ്പോള്‍ വിവാദമായിരിക്കുകയാണ്.

തിരിച്ചുവരവ്

തിരിച്ചുവരവ്

ജയരാജന്റെ മന്ത്രിസഭയിലേക്കുള്ള തിരിച്ചുവരവിനോടൊപ്പം തന്നെ സിപിഐക്ക് ക്യാബിനറ്റ് പദവിയോടെ ചീഫ് വിപ്പ് സ്ഥാനം നല്‍കാനുള്ള തീരുമാനം യുഡിഎഫും രാഷ്ട്രീയ ആയുധമാക്കി കഴിഞ്ഞു. ചീഫ് വിപ്പ് പദവി അനാവശ്യമാണെന്ന സൂചനയാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നല്‍കിയത്.

ചീഫ് വിപ്പ്

ചീഫ് വിപ്പ്

കഴിഞ്ഞു യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് പിസി ജോര്‍ജ്ജിന് ക്യാമ്പിനറ്റ് പദവിയോടെ ചീഫ് വിപ്പ് സ്ഥാനം നല്‍കിയത് ഇടതുമുന്നണി അന്ന് ശക്തമായി എതിര്‍ത്തിരുന്നു. ഇന്ന് അതേ മുന്നണി അധികാരത്തില്‍ എത്തിയപ്പോള്‍ വീണ്ടും ക്യാബിനറ്റ് റാങ്കോട് കൂടി ചീഫ് വിപ്പ് സ്ഥാനം പുനസ്ഥാപിക്കുന്നതിലെ ധാര്‍മ്മിതയില്ലായ്മായാണ് പലരും ചോദ്യം ചെയ്യുന്നത്.

ഇരട്ടപ്പദവി

ഇരട്ടപ്പദവി

സിപിഎം സ്വതന്ത്ര എംപിയാ സെബാസ്റ്റ്യന്‍ പോള്‍ പിസി ജോര്‍ജ്ജ് വഹിക്കുന്നത് ഇരട്ടപ്പദവിയാണെന്നും അതിനാല്‍ അദ്ദേഹത്തെ അയോഗ്യനാക്കണമെന്നും ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഒടുവില്‍ പിസി ജോര്‍ജ്ജിന് വേണ്ടി യുഡിഎഫ് സര്‍ക്കാര്‍ പ്രത്യേക ഓര്‍ഡിനന്‍സ് കൊണ്ടുവരികയായിരുന്നു.

കാനം പ്രതികരിച്ചത്

കാനം പ്രതികരിച്ചത്

ഇത്തരത്തില്‍ രാഷ്ട്രീയപരമായും നിയമപരമായും ചീഫ് വിപ്പിനെതിരെ പോരാട്ടം നടത്തിയതിനാലായിരുന്നു പിണറായുടെ നേതൃത്വത്തില്‍ ഇടതുമുന്നണി അധികാരത്തിലേറിയപ്പോള്‍ ചീഫ് വിപ്പ് സ്ഥാനം ഒഴിവാക്കിയത്. ഓരോ പാര്‍ട്ടിക്കും വിപ്പുള്ളതിനാല്‍ പ്രത്യേകം ചീഫ് വിപ്പ് വേണ്ടെന്നായിരുന്നു നേരത്തെ കാനം പ്രതികരിച്ചത്.

രാജിവെപ്പിച്ചിട്ട് മതി

രാജിവെപ്പിച്ചിട്ട് മതി

ഇപ്പോള്‍ ഇപിജയരാജനെ മന്ത്രിയാക്കുമ്പോള്‍ പകരം സിപിഐക്ക് കിട്ടുന്നതാകട്ടെ അന്നു വേണ്ടെന്ന് വെച്ച ചിഫ് വിപ്പ് സ്ഥാനവും. ജയരാജനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ ഒരു സിപിഎം മന്ത്രിയിയെ രാജിവെപ്പിച്ചിട്ട് മതി എന്നായിരുന്നു സിപിഐ നേരത്തെ നിലപാട് എടുത്തിരുന്നത്.

അവകാശമുണ്ട്

അവകാശമുണ്ട്

സിപിഎം അധികമായി ഒരാളെ എടുക്കുവാണേല്‍ 19 എംഎല്‍എമാരുള്ള തങ്ങള്‍ക്കും അവകാശമുണ്ടെന്നും സിപിഐ വ്യക്തമാക്കിയിരുന്നു. തര്‍ക്കപരിഹാരമായി ഒടുവില്‍ സിപിഐക്ക് ക്യാമ്പിനറ്റ് റാങ്കോടെ ചീഫ് വിപ്പ് സ്ഥാനം നല്‍കാന്‍ തീരുമാനമായിരുന്നു. എന്നാല്‍ ഇതാണ് ഇപ്പോള്‍ സിപിഐ പുലിവാല് പിടിപ്പിച്ചിരിക്കുന്നത്.

വിമര്‍ശനങ്ങള്‍

വിമര്‍ശനങ്ങള്‍

സിപിഐക്ക് ചീഫ് വിപ്പ് സ്ഥാനം നല്‍കുന്നതിനെതിരെ യുഡിഎഫ് നേതാക്കള്‍ ഇതിനോടകം തന്നെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിച്ചുണ്ട്. രൂക്ഷമായ പ്രതികരണമായിരുന്ന വിടി ബല്‍റാം സിപിഐക്കെതിരെ നടത്തിയത്. ഭരണപക്ഷത്ത് ആകെയുള്ള 91 എംഎല്‍എമാരില്‍ വെറും 19 അംഗങ്ങളുള്ള (അതായത് 20.9%) രണ്ടാമത്തെ കക്ഷിക്ക് ഇപ്പോള്‍ നാല് മന്ത്രിമാരും ഡപ്യൂട്ടി സ്പീക്കറും ചീഫ് വിപ്പും അടക്കം 6 കാബിനറ്റ് സ്ഥാനങ്ങളാവുന്നു

ലജ്ജ തോന്നുന്നില്ലേ?

ലജ്ജ തോന്നുന്നില്ലേ?

പ്രത്യേകിച്ച് ഒരു പ്രയോജനവുമില്ലാത്ത ഒരു സ്ഥാനത്തിന് വേണ്ടി ഖജനാവിന് വന്‍ ഭാരം വരുത്തിവക്കാന്‍ ആദര്‍ശത്തിന്റെ മൊത്തക്കച്ചവടക്കാരായ സിപിഐക്കും ലജ്ജ തോന്നുന്നില്ലേ? എന്നായിരുന്നു വിടി ബല്‍റാമിന്റെ പ്രതികരണം. ചീഫ് വിപ്പ് സ്ഥാനം സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക തീരുമാനമൊന്നും ഉണ്ടാകാത്തതിനാല്‍ ഒരു പക്ഷെ സിപിഐ ചീഫ് വിപ്പ് സ്ഥാനം വേണ്ടെന്ന് വെക്കാനും സാധ്യതയുണ്ട്.

English summary
Kerala cabinet re-shuffle;controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X