കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേബിള്‍ ടിവിക്കൊപ്പം സൗജന്യ ലാന്‍ഡ് ഫോണും വരുന്നു; ബിഎസ്എന്‍എല്‍ തകരും

  • By അൻവർ സാദത്ത്
Google Oneindia Malayalam News

കൊച്ചി: സംസ്ഥാനത്ത് കേബിള്‍ അസോസിയേഷന്‍ ടെലിഫോണ്‍ രംഗത്തേക്കും കടക്കാന്‍ ഒരുങ്ങുന്നു. ഇപ്പോള്‍ ടിവിക്കായി നല്‍കുന്ന ഫൈബര്‍ കേബിള്‍ വഴി വരിക്കാര്‍ക്ക് സൗജന്യ ലാന്‍ഡ് ഫോണ്‍ നല്‍കാനാണ് പരിപാടി. ഇതിനായി കേന്ദ്ര സര്‍ക്കാരിന് അപേക്ഷ നല്‍കിക്കഴിഞ്ഞതായി കേബിള്‍ ടിവി അസോസിയേഷന്‍ (സിഒഎ) സംസ്ഥാന സമ്മേളനത്തില്‍ അറിയിച്ചു.

അയ്യേ.. അയ്യേ... അയ്യയ്യേ, നാണക്കേട്!!! സമരം നിര്‍ത്തിയ ബസ്സുമുതലാളിമാർക്ക് അറഞ്ചം പുറഞ്ചം ട്രോൾ!!
കേന്ദ്രം അനുമതി നല്‍കിയാല്‍ വരിക്കാര്‍ക്ക് സൗജന്യ ലാന്‍ഡ് ഫോണ്‍ സൗകര്യം ലഭിക്കും. ഇപ്പോള്‍ തന്നെ ഇന്റര്‍നെറ്റ് സേവനം കേബിള്‍ വഴി നല്‍കിത്തുടങ്ങിയിട്ടുണ്ട്. ആകയാല്‍ ഇനി കണ്‍ട്രോള്‍ റൂം കൂടി ആരംഭിച്ചാല്‍ ലാന്‍ഡ് ഫോണ്‍ നല്‍കാന്‍ കഴിയുമെന്നാണ് സംഘടന പറയുന്നത്. സര്‍ക്കാര്‍ അനുമതി നല്‍കുമെന്നാണ് പ്രതീക്ഷയെന്നും സിഒഎ സംസ്ഥാന പ്രസിഡന്റ് കെ. വിജയ കൃഷ്ണന്‍ വ്യക്തമാക്കി.

 telephone

നിലവില്‍ ഓരെ സെറ്റ്‌ടോപ്പ് ബോക്‌സിനും ഓരോ നമ്പര്‍ നല്‍കുന്നുണ്ട്. ഈ നമ്പരില്‍ ഫോണ്‍ കണക്ഷനും നല്‍കാനാകും. ടെലിവിഷന്‍ ചാനലുകള്‍, ഇന്റര്‍നെറ്റ് എന്നിവയ്‌ക്കൊപ്പം ലാന്‍ഡ് ഫോണ്‍ കൂടി നല്‍കിത്തുടങ്ങിയാല്‍ സംസ്ഥാനത്ത് ബിഎസ്എന്‍എല്‍ തകരുമെന്നുറപ്പാണ്. അതുകൊണ്ടുതന്നെ കേന്ദ്ര സര്‍ക്കാര്‍ ലാന്‍ഡ് ഫോണിന് അനുമതി നല്‍കുമോ എന്ന് വ്യക്തമല്ല.

വിഎസിനെതിരെ ആകാശ് തില്ലങ്കേരിയുടെ മമ്മൂട്ടി ഡയലോഗ്! ടിപിയുടെ ഗതി വരുമെന്ന് പോസ്റ്റ്വിഎസിനെതിരെ ആകാശ് തില്ലങ്കേരിയുടെ മമ്മൂട്ടി ഡയലോഗ്! ടിപിയുടെ ഗതി വരുമെന്ന് പോസ്റ്റ്

ഏറ്റവും മോശമായ രീതിയിലാണ് ഇപ്പോള്‍ ബിഎസ്എന്‍എല്ലിന്റെ സര്‍വീസ്. ഇന്റര്‍നെറ്റ് ആയാലും ലാന്‍ഡ് ഫോണ്‍ ആയാലും ഉദ്യോഗസ്ഥരുടെ പിടിപ്പുകേടുകൊണ്ട് ബിഎസ്എന്‍എല്‍ തകരുകയാണ്. സ്വകാര്യ മേഖലയ്ക്കുവേണ്ടി ചില ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ സ്ഥാപനത്തെ ബലികൊടുക്കുകയാണെന്നും ആക്ഷപമുണ്ട്. കേബിള്‍ ടിവി വഴി ലാന്‍ഡ് ഫോണ്‍ അനുമതികൂടി വന്നാല്‍ പൊതുമേഖലാ സ്ഥാപനത്തിന്റെ തകര്‍ച്ച പൂര്‍ണമാകും.

ബസ് സമരങ്ങള്‍ക്ക് പഴയ ശക്തിയില്ല; ഇനി സര്‍ക്കാര്‍ തീരുമാനിക്കുംബസ് സമരങ്ങള്‍ക്ക് പഴയ ശക്തിയില്ല; ഇനി സര്‍ക്കാര്‍ തീരുമാനിക്കും

English summary
kerala cable operators association plans landline phone connection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X