ഒക്ടോബര്‍ 31 ന് കേരളത്തില്‍ മൊബൈല്‍ ഫോണുകളില്‍ ഇന്‍ര്‍നെറ്റ് ഹര്‍ത്താല്‍
തിരുവനന്തപുരം: ഹര്‍ത്താല്‍ എന്ന് പറഞ്ഞാല്‍ മലാളിക്ക് പുത്തരിയല്ല. സദ്ദാം ഹുസൈന്‍ കൊല്ലപ്പെട്ടപ്പോള്‍ പോലും ഹര്‍ത്താല്‍ നടത്തിയവരാണ് മലയാളികള്‍. ഇപ്പോഴിതാ ഇന്റര്‍നെറ്റ് ഹര്‍ത്താലിനും മലയാളികള്‍ ആഹ്വാനം ചെയ്തിരിക്കുന്നു.
മൊബൈല്‍ ഫോണ്‍ സര്‍വ്വീസ് ദാതാക്കള്‍ ഇന്റര്‍നെറ്റ് നിരക്കുകള്‍ അടിക്കടി വര്‍ദ്ധിപ്പിക്കുന്നതിനെതിരെയാണ് പ്രതിഷേധം. ഒക്ടോബര്‍ 31 ന് മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ ഫോണില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കരുതെന്നാണ് ആഹ്വാനം.

വാട്‌സ് ആപ്പിലും ഫേസ്ബുക്കിലും ഒക്കെ ഇത് സംബന്ധിച്ച പോസ്റ്റുകള്‍ പലതും പ്രചരിക്കുന്നുണ്ട്. വലിയൊരു വിഭാഗം ഈ പ്രതിഷേധത്തെ ഏറ്റെടുത്തിട്ടും ഉണ്ട്. അതിനിടെ സമരത്തിന് ഒരു ഔദ്യോഗിക സ്വഭാവവും കൈവന്നു.
മൊബൈല്‍ റീട്ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരളയാണ് ഔദ്യോഗികമായി ഇന്റര്‍നെറ്റ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബര്‍ 31 ന് ഫോണിലെ ഇന്റര്‍നെറ്റ് ഉപയോഗം ഉപേക്ഷിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട് സംഘടന. മാത്രമല്ല. ഈ ദിവസം ഇന്റര്‍നെറ്റ് റീചാര്‍ജ്ജുകള്‍ ഒന്നും ചെയ്യേണ്ടെ്ന്നും സംഘടന തീരുമാനിച്ചിട്ടുണ്ട്.
രണ്ട് ജിബിക്ക് 98 രൂപയായിരുന്നു തുടക്കത്തില്‍ മിക്ക കമ്പനികളും ഈടാക്കിയിരുന്നത്. പിന്നീടത് ഒരു ജിബിക്ക് 155 രൂപയാക്കി. ഇപ്പോഴത് 500 എംബിക്ക് 155 രൂപയാക്കിയിരിക്കുകയാണ്. ആളുകള്‍ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതുകൊണ്ട് കമ്പനികളാണ് ലാഭമുണ്ടാക്കുന്നത്. ഇതിനെതിരെ മൊബൈല്‍ ഫോണില്‍ ഒരു ദിവസം ഇന്റര്‍നെറ്റ് ഉപയോഗിക്കാതെ പ്രതികരിക്കണം എന്ന രീതിയിലാണ് സന്ദേശങ്ങള്‍ പ്രചരിക്കുന്നത്.












Click it and Unblock the Notifications