കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹര്‍ത്താല്‍ വേണ്ടിയിരുന്നില്ലെന്ന് മുനീര്‍; സഹകരിക്കില്ലെന്ന് സതീശന്‍, യുഡിഎഫില്‍ വിമതസ്വരം

  • By Ashif
Google Oneindia Malayalam News

കോഴിക്കോട്: കേരളത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കാമായിരുന്നുവെന്ന് മുസ്ലിം ലീഗ് നേതാവ് എംകെ മുനീര്‍. കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഹര്‍ത്താല്‍ പ്രഖ്യാപിക്കേണ്ടിയിരുന്നില്ല. മറ്റെന്തെങ്കിലും സമരമുറകള്‍ സ്വീകരിക്കാമായിരുന്നുവെന്നും മുനീര്‍ അഭിപ്പായപ്പെട്ടു.

muneer-sathsh

കേരളത്തെ വീണ്ടെടുക്കാന്‍ മുഴുസമയ പ്രവര്‍ത്തനം ആവശ്യമാണ്. ഇന്ധനവില വര്‍ധയും പ്രധാന വിഷയമാണ്. കേരളത്തിലെ അവസ്ഥ പരിഗണിക്കണം. ഇക്കാര്യം വ്യക്തിപരമായി ആവശ്യപ്പെട്ടിരുന്നു. പകര്‍ച്ച വ്യാധികള്‍ കേരളത്തെ വേട്ടയാടുന്നുണ്ട്. പ്രതിരോധ പ്രവര്‍ത്തനത്തെ ഹര്‍ത്താല്‍ ബാധിക്കും. എങ്കിലും അച്ചടക്കമുള്ള പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പാര്‍ട്ടി തീരുമാനം അംഗീകരിക്കുമെന്നും മുനീര്‍ പറഞ്ഞു.

കോഴിക്കോട് ദമ്പതികളെ അപമാനിച്ച് യുവാക്കള്‍; ഇക്കളി നടക്കില്ലെന്ന്!! വിവാഹ സര്‍ട്ടിഫിക്കറ്റ് കാണണംകോഴിക്കോട് ദമ്പതികളെ അപമാനിച്ച് യുവാക്കള്‍; ഇക്കളി നടക്കില്ലെന്ന്!! വിവാഹ സര്‍ട്ടിഫിക്കറ്റ് കാണണം

അതേസമയം, ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് വിഡി സതീശന്‍ പറഞ്ഞു. തനിക്കെതിരെ പാര്‍ട്ടിക്ക് അച്ചടക്ക ലംഘനത്തിന് നടപടികള്‍ സ്വീകരിക്കാം. പ്രളയബാധിത മേഖലയെങ്കിലും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കാമായിരുന്നുവെന്നും സതീശന്‍ അഭിപ്രായപ്പെട്ടു.

ഇന്ധന വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസും ചില പ്രതിപക്ഷ പാര്‍ട്ടികളും തിങ്കളാഴ്ച ഭാരത ബന്ദ് ആചരിക്കുകയാണ്. കേരളത്തില്‍ ഹര്‍ത്താലായിരിക്കും. കോണ്‍ഗ്രസും സിപിഎമ്മും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

പ്രളയ ദുരന്തത്തില്‍ നിന്ന് കരകയറുന്ന സാഹചര്യമായതിനാല്‍ ഹര്‍ത്താലിനെതിരെ ഒട്ടേറെ പേര്‍ രംഗത്തുവന്നിട്ടുണ്ട്. ഭാരത ബന്ദില്‍ നിന്ന് കേരളത്തെ ഒഴിവാക്കണമെന്് വ്യാപാരി വ്യവസായി സമിതി ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ ഹര്‍ത്താല്‍ നടത്തുന്നത് കേരളത്തിലെ ജനങ്ങളോട് ചെയ്യുന്ന അനീതിയാണെന്നാണ് വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപള്ളി അഭിപ്രായപ്പെട്ടത്.

English summary
UDF leaders VD Satheeshan, MK Muneer against Congress announced Harthal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X