തലസ്ഥാന വിവാദം: സ്വകാര്യ ബിൽ പിൻവലിക്കാൻ ഹൈബി ഈഡന് നിർദ്ദേശം; കടുപ്പിച്ച് ഹൈക്കമാൻഡ്
ന്യൂഡൽഹി: കേരളത്തിന്റെ തലസ്ഥാനം മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ എംപി നൽകിയ സ്വകാര്യ ബിൽ പിൻവലിക്കണമെന്ന് കോൺഗ്രസ് ദേശീയ നേതൃത്വം. സംഭവം വിവാദമായതോടെയാണ് ദേശീയ നേതൃത്വം തന്നെ ഇടപെട്ടത്. എംപിമാർ സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കുമ്പോൾ ദേശീയ നേതൃത്വത്തെ അറിയിക്കണമെന്നാണ് നിർദ്ദേശം.
കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് മാറ്റണമെന്നാണ് സ്വകാര്യ ബില്ലിൽ ബൈബി ഈഡൻ എംപി ആവശ്യപ്പെട്ടത്. ഇക്കഴിഞ്ഞ മാർച്ചിൽ പാർലമെന്റിൽ അവതരിപ്പിച്ച സ്വകാര്യ ബില്ലിൽ ആയിരുന്നു ഹൈബി ഈഡൻ ഈ ആവശ്യം അവതരിപ്പിച്ചത്.

തുടർന്നാണ് കേന്ദ്ര ആഭ്യന്ത്രമന്ത്രാലയം ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ അഭിപ്രായം തേടിയത്. ഇതിനുപിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ അഭിപ്രായം തേടി. ഹൈബി ഈഡന്റെ നിർദ്ദേശത്തെ സംസ്ഥാന സർക്കാർ എതിർക്കുകയായിരുന്നു.
ഈ നിർദ്ദേശം അപ്രായോഗികമാണെന്നാണ് മുഖ്യമന്ത്രി കേന്ദ്ര സർക്കാരിനെ അറിയിച്ചത്. ഇത് വളരെ വിചിത്രമായ നിർദ്ദേശമാണെന് നിലപാടിയിരുന്നു സംസ്ഥാന സർക്കാർ സ്വീകരിച്ചത്. ഇങ്ങനെയൊരു രാഷ്ട്രീയ നിലപാട് കോൺഗ്രസിന് ഉള്ളതുകൊണ്ടാണോ പാർട്ടി എംപി ഇങ്ങനൊരു സ്വകാര്യ ബിൽ കാെണ്ടുവന്നത് എന്നായിരുന്നു മുഖ്യമന്ത്രി ചോദിച്ചത്.












Click it and Unblock the Notifications