Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമസഭ ശതോത്തര രജതജൂബിലിക്ക് സമാപനം

തിരവനന്തപുരം:കേരള നിയമസഭയുടെ 125-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് 2013 ഡിസംബര്‍ 30 ന് സമാപനമായി. പ്രതിരോധമന്ത്രി എകെ ആന്റണിയാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത്.

നിയമസഭ സാമാജികരും കുടുംബാംഗങ്ങളും മറ്റ് വിശിഷ്ടാതിഥികളും നിറഞ്ഞതായിരുന്നു സദസ്സ്. നിമസഭാംഗമായി 25 വര്‍ഷം പൂര്‍ത്തിയാക്കിയ എംഎല്‍എമാരെ ചടങ്ങില്‍ ആദരിച്ചു. ദീര്‍ഘകാലം നിയമസഭ റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരേയും ആദരിച്ചു.

വികസനത്തിനും സമത്വത്തിനും ഊന്നല്‍ നല്‍കുന്ന രണ്ടാം കേരള മോഡലിന് സമയമായെന്ന് പ്രതിരോധമന്ത്രി എകെ ആന്റണി ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ മുഖ്യ പ്രഭാഷണം നടത്തി.

ശതോത്തര രജതജൂബിലി സമാപനത്തിന്റെ ചിത്രങ്ങള്‍ കാണാം

ഉദ്ഘാടനം

ഉദ്ഘാടനം

കേരള നിയമസഭയുടെ ശതോത്തര രജതജൂബിലി ആഘോഷങ്ങളുടെ സമാപനം കേന്ദ്ര പ്രതിരോധമന്ത്രി എകെ ആന്റണി ഉദ്ഘാടനം ചെയ്യുന്നു.

എല്ലാവരും ഒരുമിച്ച്

എല്ലാവരും ഒരുമിച്ച്

ഭരണ പ്രതിപക്ഷ ഭേദമില്ലാതെ എല്ലാവരും ഒത്തൊരുമയോടെയാണ് പരിപാടിയില്‍ പങ്കെടുത്തത്.

കാര്‍ത്തികേയന്‍ @27 നോട്ട് ഔട്ട്

കാര്‍ത്തികേയന്‍ @27 നോട്ട് ഔട്ട്

കേരള നിയമസഭയില്‍ 25 വര്‍ഷത്തിലധികം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള ആദരം. സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ 27 വര്‍ഷം എംഎല്‍എ ആയി ഇരിന്നിട്ടുണ്ട്.

 കെഎം മാണി @46 നോട്ട് ഔട്ട്

കെഎം മാണി @46 നോട്ട് ഔട്ട്

കൂട്ടത്തില്‍ ഏറ്റവും അധികം കാലം എംഎല്‍എ ആയിട്ടുള്ളത് ധനമന്ത്രി കെ എം മാണിയാണ്. 46 വര്‍ഷം

ഉമ്മന്‍ ചാണ്ടി @42 നോട്ട് ഔട്ട്

ഉമ്മന്‍ ചാണ്ടി @42 നോട്ട് ഔട്ട്

രണ്ടാം സ്ഥാനം കേരള മുഖ്യന് തന്നെ. 42 വര്‍ഷമാണ് ഉമ്മന്‍ ചാണ്ടി എംഎല്‍എ സ്ഥാനത്തിരുന്നിട്ടുള്ളത്.

സിഎഫ് തോമസ് @33 നോട്ട് ഔട്ട്

സിഎഫ് തോമസ് @33 നോട്ട് ഔട്ട്

സിഫ് തോമസ് 33 വര്‍ഷം എംഎല്‍എ സ്ഥാനം വഹിച്ചിരിക്കുന്നു.

 പിജെ ജോസഫ് @32 നോട്ട് ഔട്ട്

പിജെ ജോസഫ് @32 നോട്ട് ഔട്ട്

കേരള കോണ്‍ഗ്രസിന്റെ പിജെ ജോസഫ് 32 വര്‍ഷമാണ് എംഎല്‍എ ആയി പൂര്‍ത്തിയാക്കിയിരിക്കുന്നത്.

കെസി ജോസഫ് @31 നോട്ട് ഔട്ട്

കെസി ജോസഫ് @31 നോട്ട് ഔട്ട്

സാംസ്‌കാരിക മന്ത്രി കെസി ജോസഫ് 31 വര്‍ഷമാണ് എംഎല്‍എ കസേരയില്‍ ഇരുന്നിട്ടുള്ളത്.

ആര്യാടന്‍ മുഹമ്മദ് @31നോട്ട് ഔട്ട്

ആര്യാടന്‍ മുഹമ്മദ് @31നോട്ട് ഔട്ട്

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ആര്യാടന്‍ മുഹമ്മദ് 31 വര്‍ഷം നിയമസഭ സാമാജികനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

വിഎസ് @27 നോട്ട് ഔട്ട്

വിഎസ് @27 നോട്ട് ഔട്ട്

പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് പ്രായം ഏറെയുണ്ടെങ്കിലും നിയമസഭയില്‍ മറ്റുള്ളവരേക്കാള്‍ ജൂനിയര്‍ ആണ്. 27 വര്‍ഷമാണ് വിഎസ് എംഎല്‍എ ആയി പ്രവര്‍ത്തിച്ചിട്ടുള്ളത്.

തേറമ്പില്‍ രാമകൃഷ്ണന്‍ @27 നോട്ട് ഔട്ട്

തേറമ്പില്‍ രാമകൃഷ്ണന്‍ @27 നോട്ട് ഔട്ട്

തേറമ്പില്‍ രാമകൃഷ്ണനും വിഎസ്സിനും സഭയില്‍ ഒരേ സീനിയോരിറ്റി. 27 വര്‍ഷം

കുഞ്ഞാലിക്കുട്ടി @26 നോട്ട് ഔട്ട്

കുഞ്ഞാലിക്കുട്ടി @26 നോട്ട് ഔട്ട്

മുസ്ലീം ലീഗിന്റെ കുഞ്ഞാലിക്കുട്ടിക്ക് 26 വര്‍ഷത്തെ നിയമസഭ പരിചയം ആണുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+