ഭരണ ഭാഷയും കോടതി ഭാഷയും മലയാളത്തിലാക്കും; മുഖ്യമന്ത്രിയുടെ കേരളപ്പിറവി സന്ദേശം ഇങ്ങനെ...
ഭരണഭാഷയും കോടതിഭാഷയും മലയാളമാക്കാന്‍ നടപടി സ്വീകരിക്കും. തൊഴില്‍ പരീക്ഷകളും മെഡിക്കല്‍എന്‍ജിനിയറിങ് പ്രവേശന പരീക്ഷകളും മറ്റും മലയാളത്തില്‍ എഴുതാന്‍ അവസരമുണ്ടാക്കുമെന്ന് പിണറായി വിജയന്‍ പറഞ്ഞു.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളപ്പിറവി സന്ദേശം നടത്തി. കേരളത്തിന്റെ സമഗ്ര വികസനത്തിന് വേണ്ട പ്രഖ്യാപനങ്ങളും നിര്‍ദ്ദേശങ്ങളുമായാണ് മുഖ്യമന്ത്രിയുടെ കേരളപ്പിറവി സന്ദേശം. ഭരണഭാഷയും കോടതിഭാഷയും മലയാളമാക്കാന്‍ നടപടി സ്വീകരിക്കും. തൊഴില്‍ പരീക്ഷകളും മെഡിക്കല്‍എന്‍ജിനിയറിങ് പ്രവേശന പരീക്ഷകളും മറ്റും മലയാളത്തില്‍ എഴുതാന്‍ അവസരമുണ്ടാക്കുമെന്ന് പിണറായി വിജയന്‍ പറഞ്ഞു.2017 മാര്‍ച്ചില്‍ ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ വൈദ്യുതീകരണ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ഭൂപരിഷ്‌ക്കരണം നടന്ന നാട്, സാമൂഹ്യസുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കുന്ന സംസ്ഥാനം, മാതൃശിശുമരണനിരക്ക് കുറവും ആയുര്‍ദൈര്‍ഘ്യം കൂടുതലുള്ള നാട് എന്നിങ്ങനെ ലോകരാഷ്ട്രങ്ങള്‍ക്ക് പോലും മാതൃകയായിട്ടുള്ള പല സൂചികകളും ഇവിടെയുണ്ട്. ഇത്തരമൊരു പശ്ചാത്തലത്തില്‍ വേണം നവകേരളത്തെക്കുറിച്ച് ചര്‍ച്ചചെയ്യേണ്ടത്. ഈ നേട്ടങ്ങളിലഭിമാനിച്ചു കൊണ്ടിരുന്നാല്‍ മാത്രം പോര, നാം ജീവിക്കുന്നത് ഒരു പുതിയ മില്ലനിയത്തിലാണ്. ഈ സഹസ്രാബ്ദഘട്ടം ശാസ്ത്രസാങ്കേതിക വിജ്ഞാന വിപ്ലവത്തിന്റേതാണ്. അതിന്റെ വെളിച്ചമാകെ നമുക്ക് പകര്‍ത്തിയെടുക്കാന്‍ കഴിയണം എന്നും പിണറായി വിജയന്‍ പറഞ്ഞു.

ദേശീയ നിലവാരത്തില്‍ പാത
2017 ഏപ്രിലില്‍ കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തനക്ഷമമാകും. 45 മീറ്റര്‍ വീതിയില്‍ അന്തര്‍ ദേശീയ നിലവാരത്തില്‍ പാത നിര്‍മാണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞു.

പ്രത്യേകതകള്‍
ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലേതില്‍നിന്നും കേരളത്തെ വേര്‍തിരിക്കുന്ന നിരവധി പ്രത്യേകതകളുണ്ട്. ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളില്‍ നമ്മള്‍ അസൂയാവഹമായ നേട്ടം കൈവരിച്ചിട്ടുണ്ട്.

പല സൂചികകളും താഴേക്ക്
പരമ്പരാഗത ചിന്താരീതികള്‍ക്കപ്പുറത്തേക്കു പോയി വിപ്ലവാത്മകമായി ഉയര്‍ന്നുചിന്തിക്കാന്‍ കഴിയണം. ആഗോളവല്‍ക്കരണ നയങ്ങള്‍ രാജ്യത്തിനുമേല്‍ പിടിമുറുക്കിയതോടെ നാം അഭിമാനിച്ചിരുന്ന പല സൂചികകളും താഴേക്ക് ചലിക്കാന്‍ തുടങ്ങി.

മുന്നേറ്റം നിലനിര്‍ത്താനായില്ല
സാമൂഹ്യക്ഷേമ രംഗങ്ങളില്‍നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന ആഗോളീകരണ കാഴ്ചപ്പാട് കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പിച്ചതോടെ വിചാരിച്ച നിലയിലുള്ള മുന്നേറ്റം നിലനിര്‍ത്താനാവില്ല.

മുന്നേറണം
ചില രംഗങ്ങളില്‍ മുരടിപ്പ് ഉണ്ടായിട്ടുണ്ട്. അവയൊക്കെ ഫലപ്രദമായി തരണംചെയ്തുകൊണ്ട് വേണം നമുക്ക് മുന്നേറാന്‍ സാധിക്കണമെന്നും മുഖ്യമന്ത്രി കേരളപ്പിറവി സന്ദേശത്തില്‍ പറഞ്ഞു.

ജനങ്ങള്‍ അംഗീകാരം നല്‍കി
ജനക്ഷേമവും വികസനവും ഉറപ്പാക്കുന്ന പ്രായോഗിക പദ്ധതികള്‍ മുമ്പോട്ടുവെച്ചാല്‍ അതിനെ അംഗീകരിക്കുന്ന മനസ്സാണു കേരളത്തിനുള്ളത്. ആ അര്‍ത്ഥത്തില്‍ നോക്കുമ്പോള്‍ സുവ്യക്തമായ കാഴ്ചപ്പാട് പ്രകടന പത്രികയിലൂടെ മുമ്പോട്ടുവെച്ചതുകൊണ്ടാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് ജനങ്ങള്‍ വലിയ അംഗീകാരം നല്‍കിയത് എന്നു കാണാം.

ഹരിതകേരളം
കേരളത്തിന്റെ മുഖഛായ മാറ്റുന്ന ഹരിതകേരളം, ലൈഫ് എന്നീ രണ്ട് നൂതന പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ എല്ലാ ഭൂരഹിതഭവനരഹിത കുടുംബങ്ങള്‍ക്കും അഞ്ചുവര്‍ഷം കൊണ്ട് വീടു നല്‍കലാണ് ലൈഫ് പദ്ധതിയുടെ ഉദ്ദേശം.

മാലിന്യമുക്തമാക്കും
പരിസ്ഥിതി സൗഹൃദത്തിലൂന്നിയ വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അഞ്ച് വര്‍ഷം കൊണ്ട് കേരളത്തെ മാലിന്യമുക്തമാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി സന്ദേശത്തില്‍ പറഞ്ഞു.

ജലക്ഷാമത്തിന് ശാശ്വത പരിഹാരം
തോടുകള്‍, ജലാശയങ്ങള്‍ എന്നിവ ശുദ്ധീകരിച്ച് സംരക്ഷിക്കുകയും അതുവഴി നാട്ടിലെ ജലക്ഷാമത്തിന് ശാശ്വതപരിഹാരം കാണുകയും ചെയ്യും. ഇതിന് പൊതുജനങ്ങളുടെ, പ്രത്യേകിച്ചും യുവാക്കളുടെ സജീവ പങ്കാളിത്തമുണ്ടാകണം.

യുവജനങ്ങള്‍ക്ക്
യുവജനങ്ങള്‍ക്കിടയില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കാന്‍ 1500ഓളം സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുകയായി. വന്‍കിട ഐടി കമ്പനികളെ ഇവിടേക്ക് കൊണ്ടുവരാന്‍ ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞെന്നും അദ്ദേഹം സന്ദേശം നല്‍കി.












Click it and Unblock the Notifications