കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ത്യാഗസ്മരണയില്‍ ബലിപെരുന്നാള്‍, പെരുന്നാള്‍ കാഴ്ചകള്‍

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: ത്യാഗസ്മരണകള്‍ പുതുക്കി കേരളത്തിലുള്ള ഇസ്ലാംമത വിശ്വാസികള്‍ ബലി പെരുന്നാള്‍ ആഘോഷിച്ചു. രാവിലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ച ഈദ് ഗാഹുകളില്‍ പങ്കെടുത്തും പ്രാര്‍ത്ഥിച്ചും പെരുന്നാള്‍ വരവേറ്റതിന്‍രെ ആഘോഷത്തിലാണ് വിശ്വാസികള്‍.

ദൈവ കല്‍പ്പന അനുസരിച്ച് പ്രവാചകനായ ഇബ്രാഹിം നബി മകന്‍ ഇസ്മാഈലിനെ ബലി നല്‍കാന്‍ സന്നദ്ധനായതിന്റെ ഓര്‍മ പുതുക്കലാണ് ബലിപെരുന്നാള്‍. ഇസ്മാഈലിനെ ബലി നല്‍കുന്നതിന് പകരം ഒരു ആടിനെ ബലി നല്‍കാന്‍ ദൈവം കല്‍പ്പിച്ചു. ഇബ്രാഹിം നബിയുടെ സമര്‍പ്പണത്തില്‍ സംതൃപ്തനായിട്ടായിരുന്നു ദൈവ കല്‍പ്പന.

ബലിപെരുന്നാള്‍ ദിനത്തില്‍ വിശ്വാസികള്‍ മൃഗങ്ങളെ ബലിയറുത്ത് മാംസം ദാനം ചെയ്യുന്നത് ഇബ്രാഹിം നബിയുടെ ത്യാഗസ്മരണയ്ക്ക് ഓര്‍മ്മ പുതുക്കലായിട്ടാണ്. കാണാം കേരളത്തിലെ ബലിപെരുന്നാള്‍ കാഴ്ചകള്‍

 നമസ്‌ക്കാരം

നമസ്‌ക്കാരം

പെരുന്നാള്‍ നമസ്‌ക്കാരം ഏറെ പ്രധാനപ്പെട്ടതാണ് മണക്കാട് സ്‌കൂളില്‍ സംഘടിപ്പിച്ച ഈദ് ഗാഹില്‍ നിന്ന്

പുണ്യം തേടി

പുണ്യം തേടി

ഹജ്ജിന്റെ പുണ്യം തേടി വിശ്വാസികള്‍ മക്കയിലേയ്ക്ക് പോകുന്നതും ബലി പെരുന്നാളിന് മുന്നോടിയിട്ടാണ്.

ഈദ് നമസ്‌ക്കാരം

ഈദ് നമസ്‌ക്കാരം

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ഈദ് നമസ്‌ക്കാരത്തില്‍ നിന്ന്

പെരുന്നാള്‍ നിറവില്‍

പെരുന്നാള്‍ നിറവില്‍

പെരുന്നാള്‍ നമസ്‌ക്കാരത്തില്‍ പങ്കെടുക്കാനെത്തിയ കുട്ടി

English summary
Kerala celebrating Eid al-Adha; Pictures.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X