Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളം ഈദ് ആഘോഷത്തില്‍, വേദനയുണര്‍ത്തി ഗാസ,കാണൂ

തിരുവനന്തപുരം: വ്രതശുദ്ധിയുടെ ഒരുമാസക്കാലം പിന്നിട്ട് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷത്തില്‍. പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാള്‍ നമസ്‌ക്കാരവും പ്രത്യേക പ്രാര്‍ത്ഥനയും നടന്നു. പാലസ്തീന്‍ ജനതയോടുള്ള ഐക്യവും അനുഭാവവും പ്രകടിപ്പിച്ചായിരുന്നു ഈദ് ആഘോഷങ്ങള്‍.

പാലസ്തീന്‍ ജനതയ്ക്ക് അനുഭാവം പ്രകടിപ്പിച്ച് ഇത്തവണ ആഘോഷങ്ങള്‍ക്ക് മിതത്വം പാലിയ്ക്കണമെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മഴയെത്തുടര്‍ന്ന് കോഴിക്കോട് സമൂഹ ഈദ് നമസ്‌ക്കാരങ്ങള്‍ വേണ്ടെന്ന് വച്ചു. എന്നാല്‍ പള്ളികളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. മധ്യകേരളത്തിലും ഈദ് നമസ്‌ക്കാരത്തിന് വന്‍ തിരക്കായിരുന്നു.

തലസ്ഥാനത്ത് പാളയം ജുമാമസ്ജിദ്, മണക്കാട് സ്‌കൂള്‍, സെന്‍ട്രല്‍ സ്റ്റേഡിയം, പുത്തരിക്കണ്ടം മൈതാനം എന്നിവിടങ്ങളിലാണ് ഈദ് നമസ്‌ക്കാരം നടന്നത്. ത്യാഗത്തിന്റെയും സാഹോദര്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സന്ദേശമാണ് ഓരോ പെരുന്നാളും വിശ്വാസിയ്ക്ക് നല്‍കുന്നത്. കാണാം ചെറിയ പെരുന്നാള്‍ ആഘോഷങ്ങള്‍

ചെറിയ പെരുന്നാള്‍

ചെറിയ പെരുന്നാള്‍

ഒരു മാസക്കാലം നീണ്ട വ്രതാനുഷ്ഠനാങ്ങള്‍ പൂര്‍ത്തിയാക്കിയാണ് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിയ്ക്കുന്നത്. മണക്കാട് സ്‌കൂളില്‍ സംഘടിപ്പിച്ച ഈദ് നമസ്‌ക്കാരം

പെരുന്നാള്‍ മുത്തം

പെരുന്നാള്‍ മുത്തം

സാഹോദര്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഓരോ പെരുന്നാളും. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിന്നുള്ള ദൃശ്യം

നമസ്‌ക്കാരം

നമസ്‌ക്കാരം

പാളയം ജുമാ മസ്ജിദില്‍ ഈദ് നമസ്‌ക്കാരത്തില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍

ദാനം

ദാനം

നമസ്‌ക്കാരത്തിന് ശേഷം സ്ത്രീകള്‍ സക്കാത്ത് നല്‍കുന്നു

പെരുന്നാള്‍ വിശേഷം

പെരുന്നാള്‍ വിശേഷം

പെരുന്നാള്‍ നമസ്‌ക്കാരത്തിനെത്തിയ കുട്ടികള്‍ സൗഹൃദം പങ്ക് വയ്ക്കുന്നു. പാളയത്ത് നിന്നുള്ള ദൃശ്യം

ഈദിന്റെ നിറവില്‍

ഈദിന്റെ നിറവില്‍

പെരുന്നാള്‍ ദിനത്തില്‍ കുട്ടികള്‍

സ്ത്രീകള്‍

സ്ത്രീകള്‍

പാളയം ജുമാ മസ്ജിദില്‍ നമസ്‌ക്കരിയ്ക്കുന്ന സ്ത്രീകള്‍

ഈദ് ആശംസകള്‍

ഈദ് ആശംസകള്‍

കുട്ടികള്‍ ഈദ് ആശംസ നേരുന്നു

ദാനത്തിന്റെ മഹത്വം

ദാനത്തിന്റെ മഹത്വം

സക്കാത്ത് നല്‍കുന്ന സ്ത്രീകള്‍. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിന്നുള്ള ദൃശ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+