കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാടെങ്ങും ഓണലഹരിയില്‍ വീണ്ടുമൊരു തിരുവോണം കൂടി

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: ഓണനിലാവ് പരന്നു നാടും നഗരവും ഓണ ലഹരിയില്‍ ഇനി മണ്ണിലും മനസിലും ഓണക്കാലവും ഓണക്കാഴ്ചകളും. ഒരു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ വന്നെത്തുന്ന തിരുവോണത്തെ വരവേല്‍ക്കാന്‍ മലയാളി നെട്ടോട്ടമോടി. അത്തം മുതല്‍ തന്നെ മാനം കറത്തതിനാല്‍ ഒന്ന് തെളിഞ്ഞ പൂരാടം മുതല്‍ തന്നെ കേരളം പായുകയായിരുന്നു ഓണമൊരുക്കാന്‍. ഇത്തവണ ഉത്രാടപാച്ചില്‍ മാത്രമല്ല പൂരാടപ്പാച്ചിലും ഉണ്ടായിരുന്നു.

പച്ചക്കറിയ്ക്കും മറ്റ് സാധനങ്ങള്‍ക്കും തീ പിടിച്ച വിലയാണ് ഓണത്തിന്റെ അവസാന മണിയ്ക്കൂറുകളിള്‍ അനുഭവപ്പെട്ടിരുന്നത്. വില പേശലുകള്‍ക്ക് മുതിരാതെ ഓണക്കോടിയും വാങ്ങി പ്രിയപ്പെട്ടവര്‍ക്കടുത്തേയ്ക്കു് പായുന്നതിന്റെ തിരക്ക് ഉത്രാടത്തിലും അവസാനിയ്ക്കുന്നില്ല.ബസുകളിലും ട്രെയിനുകളിലും ടിക്കറ്റ് കിട്ടാതെ നിരാശരായവരും കുറവല്ല.

Onam-pookalam

തലസ്ഥാനത്ത് മാത്രം 2500 ല്‍ അധികം പൊലീസുകാരാണ് ഡ്യൂട്ടിയ്ക്ക് നിയോഗിയ്ക്കപ്പെട്ടത്. എന്തിനേറെ അനന്തപുരി മുഴുവന്‍ ക്യാമറ കണ്ണൂകളില്‍. സര്‍ക്കാരിന്‍റെ തന്നെ ഓണ വിപണികളും മറ്റും ഉണ്ടായിരുന്നതിനാല്‍ തിരക്ക് നിയന്ത്രണാധീതമായി പലഘട്ടങ്ങളിലും

പൂരാടത്തിന് തന്നെ പകുതിയിലേറെ സാധനങ്ങളും വീട്ടിലെത്തിയ്ക്കുന്നതാണ് പതിവ്. എന്നാലും എന്തെങ്കിലുമൊക്കെ മറന്നിട്ടുണ്ടാവും. ഈ മറവിയ്ക്ക് പിന്നാലെയുള്ള പാച്ചില്‍ തന്നെയാണ് ഉത്രാടപാച്ചില്‍. സദ്യയ്ക്ക് ഇലയൊരുക്കുന്നത് മുതല്‍ പായസം വിളമ്പുന്നത് വരെ എല്ലാം ഈ പരക്കം പാച്ചിലില്‍ വാങ്ങണം. തിരക്കുകള്‍ ഒന്നടങ്ങുമ്പോള്‍ കുടുബം സമേതം ഓണ സദ്യയുണ്ട് മലയാളി കാത്തിരിയ്ക്കും ഇനിയുമൊരു ഓണക്കാലത്തിനായി. വണ്‍ഇന്ത്യയുടെ എല്ലാ വായനക്കാര്‍ക്കും ഓണാശംസകള്‍

English summary
kerala celebrating onam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X