കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ക്കിട വറുതിക്കിടെ ഇന്ന് 'പിള്ളേരോണം! ഇനി നന്‍മയുടേയും സമൃദ്ധിയുടേയും നാളുകള്‍

  • By Desk
Google Oneindia Malayalam News

നന്‍മയുടെ സമൃദ്ധിയുടേയും ഓണനാളിന് മുന്‍പ് പൊലിപ്പാട്ടും ആര്‍പ്പുവിളിയുമായി കേരളം പിള്ളേരോണം ആഘോഷിക്കുന്നു. ചിങ്ങത്തിലെ തിരുവോണം മാവേലിയുടേതാണെങ്കില്‍ കര്‍ക്കിടകത്തിലെ പിള്ളേരോണം വാമനന്‍റേതാണത്രേ. വാമനന്‍റെ ഓര്‍മ്മയ്ക്ക് വൈഷ്ണവര്‍ കര്‍ക്കിടകത്തിലെ തിരുവോണ നാളില്‍ ഓണം ആഘോഷിച്ചിരുന്നത്രേ. ഇതാണ് പിള്ളേരോണം.

onam-1532759176.jpg

പണ്ടൊക്കെ ഓണം പോലെ തന്നെ പിള്ളേരോണവും കൊണ്ടാടുമായിരുന്നെങ്കിലും റെഡിമെയ്ഡ് ഓണത്തില്‍ മലയാളി ഒതുങ്ങിയതോടെ പിള്ളേരോണവും ഇല്ലാതായി. മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലുമാണ് പിള്ളേരോണം പ്രധാനമായി ആഘോഷിക്കുന്നത്.

സാമൂതിരിയുടെ ഭരണകാലത്ത് തിരുനാവായയില്‍ മാമാങ്കം അരങ്ങേറിയത് പിള്ളേരോണം മുതലായിരുന്നത്രേ. ഓണം പോലെ തന്നെ കുട്ടികള്‍ പിള്ളേരോണവും ആഷോഷിക്കും. രാവിലെ കുളി കഴിഞ്ഞ് പുത്തന്‍ പുടവയുമണിഞ്ഞ് തൊടിയില െ പൂക്കള്‍ പറിച്ച് അവ കൊണ്ട് കുട്ടി പൂക്കളം പൂമുഖത്ത് ഇടുന്നതോടെ പിള്ളേരോണത്തിന്‍റെ തുടക്കമായി. പിന്നെ പാട്ടും കളിയും നാടന്‍ വിനോദങ്ങളും. അതുകഴിഞ്ഞ് തൂശനിലയില്‍ സമൃദ്ധമായ സദ്യയും.

ഓട്ടപാച്ചലിനിടയില്‍ പുതിയ തലമുറ ഓണം തന്നെ ആഘോഷിക്കാന്‍ മറക്കുന്നു. എന്നാല്‍ പിള്ളേരോണമെന്ന പാരമ്പ്യപൊലിമയുള്ള ആഘോഷം ഇന്നും കൊണ്ടാടുന്ന തറവാടുകള്‍ തെക്കന്‍ കേരളത്തില്‍ ഉണ്ട്. സമൃദ്ധിയുടേയും നന്‍മയുടേയും പുലരിക്കായി ഓണ നാളുവരെ അവര്‍ ഇങ്ങനെ ആഘോഷിച്ച് കാത്തിരിക്കുന്നവര്‍.

English summary
kerala celebrating pilleronam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X