പത്മനാഭന് ഇല്ല.. പാറമ്മേകാവിലമ്മ ഗുരുവായൂര്‍ നന്ദന്റെ പുറത്തേറി എഴുന്നള്ളി
തൃശൂര്‍: പാറമേക്കാവിലമ്മയുടെ പൂരംനാളിലെ സര്‍വപ്രൗഢമായ എഴുന്നള്ളിപ്പ് മേടച്ചൂടിനെ കുളിര്‍കാറ്റാക്കി. ഉച്ചയ്ക്ക് 12ന് ചെറിയപാണികൊട്ടി ദേവി പുറപ്പെട്ടപ്പോള്‍ തട്ടകക്കാര്‍ ആര്‍പ്പുവിളിച്ചും പുഷ്പവൃഷ്ടി നടത്തിയും യാത്രാമംഗളം നേര്‍ന്നു. പാറമേക്കാവിലമ്മയുടെ എഴുന്നളളിപ്പ് അടിമുടി ഭക്തിസാന്ദ്രമായിരുന്നു.
സൂര്യശോഭയില് ഗജകേസരികളുടെ നെറ്റിപ്പട്ടങ്ങള്‍ വെട്ടിത്തിളങ്ങി. ഇടയ്ക്ക് കാര്‍മേഘങ്ങള്‍ ആകാശവിതാനത്ത് എത്തിനോക്കിയെങ്കിലും പെട്ടെന്നു മടങ്ങി. ശ്രീ പദ്മനാഭനു പകരം ഗുരുവായൂര്‍ നന്ദനാണ് കോലമേറ്റിയത്.

കൊമ്പന്മാര് നിരപ്പിനെത്തിയപ്പോള് 101 കതിന വെടികള്‍ മുഴങ്ങി. പാറമേക്കാവിന്റെ മേളപ്രമാണി പെരുവനം കുട്ടന്മാരാര് ചെമ്പടമേളത്തില്‍ ആദ്യകോലിട്ടതോടെ ശുഭാരംഭം. വീട്ടമ്മമാര്‍ക്കും കുട്ടികള്‍ക്കും നാട്ടുകാര്‍ക്കുംവേണ്ടി 20 സെറ്റോളം കുടകള്‍ മാറ്റിയത് ആകര്‍ഷകമായി. സ്പെഷല്‍ കുടകള്‍ കാണികളുടെ മനം കവര്‍ന്നു.
മേളം കൊട്ടിക്കയറിയതോടെ വേനല്‍ച്ചൂട് മറന്നു ജനം കൈയുയര്‍ത്തി. വെയില്നാളങ്ങളെ വകവയ്ക്കാതെ ആസ്വാദകര്‍ ചെണ്ടക്കോലിനൊപ്പം കൈയെറിഞ്ഞു. 200 ഓളം പേര് അണിനിരന്ന ഒലുമ്പല്‍ അതിമനോഹരമായി.
പെരുവനം കുട്ടന്മാരാരുടെ കൈവിരലുകള്‍ ചടുലവേഗത്തിലായതോടെ ജനം ഓളപ്പരപ്പിലായി. ആസ്വാദകര്‍ ഇളകിയാടി. പതിഞ്ഞ കാലത്തില്‍നിന്ന് കൊട്ടിക്കയറി കുട്ടന്മാരാര് കോലു നീക്കിയിട്ടു. ഉച്ചയ്ക്ക് ഒന്നേകാലോടെ ചെമ്പട കൊട്ടിത്തീര്‍ത്ത് പാണ്ടിമേളത്തിന്റെ ആദ്യഘട്ടമായ കൂട്ടിപ്പെരുക്കല്‍ തുടങ്ങി. വിളംബരകാലത്തിന്റെ ആദ്യകലാശം അരമണിക്കൂറോളമുണ്ടായി. അതോടെ പ്രസിദ്ധമായ ഇലഞ്ഞിത്തറ മേളത്തിനു പുറപ്പെട്ടു. തേക്കിന്‍കാട്ടിലെ എക്സിബിഷന് ഓഫീസിനു മുന്നില്‍ പുഷ്പവൃഷ്ടിയും നിറപറയും. മേളസംഘം ഇലഞ്ഞിത്തറയിലെത്തി തുറന്നുപിടിച്ചപ്പോഴേക്കും ജനം ഇരച്ചെത്തി.
മുട്ടിന്മേല് കയറി തകൃതയും കഴിഞ്ഞ് കൂട്ടിത്തട്ട്. ആവേശക്കടലിരമ്പം വീണ്ടും. തിരത്തള്ളിച്ചയില്‍ ആയിരങ്ങള്‍ ഇളകിയാടി. കൈകള്‍ കുടഞ്ഞെറിഞ്ഞതോടെ മേളത്തിന്റെ രസമാപിനി പെട്ടെന്ന് ഉയര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയന് ഇതിനിടെ കുട്ടന്മാരാരെ ഷാളണിയിച്ച് ആദരിച്ചു. ദേവസ്വം സെക്രട്ടറി ജി.രാജേഷ് മുഖ്യമന്ത്രിക്ക് ഉപഹാരം നല്കി.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications