കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍വ്വം 'സംഘിമയം'; സെന്‍സര്‍ ബോര്‍ഡിലെ അംഗങ്ങളുടെ യോഗ്യതയെക്കുറിച്ച് നിങ്ങള്‍ക്കെന്തറിയാം ??

സെന്‍സര്‍ ബോര്‍ഡ് പുന:സംഘടിപ്പിച്ചപ്പോള്‍ അംഗങ്ങളായവരില്‍ പലര്‍ക്കും സിനിമയുമായി യാതൊരു ബന്ധവുമില്ലെന്ന് ആക്ഷേപം.

  • By Nihara
Google Oneindia Malayalam News

തിരുവനന്തപുരം : സിനിമയുമായി ഒരു ബന്ധവുമില്ലാത്തവര്‍ സംസ്ഥാന സെന്‍സര്‍ ബോര്‍ഡ് മെമ്പര്‍മാരായതായി റിപ്പോര്‍ട്ടുകള്‍. സെന്‍സര്‍ ബോര്‍ഡ് പുന:സംഘടിപ്പിച്ചപ്പോള്‍ കടന്നുകൂടിയവരില്‍ പലര്‍ക്കും സിനിമയുമായി യാതൊരു ബന്ധവുമില്ലെന്ന ആക്ഷേപവും ഉയര്‍ന്നുവന്നിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരാണ് അംഗങ്ങളുടെ നിയമനം നടത്തിയത്.

ബിജെപിയുടെ മുന്‍സംസ്ഥാന പ്രസിഡന്റിന്റെ ബന്ധുവും സെന്‍സര്‍ ബോര്‍ഡില്‍ ഇടം പിടിച്ചിട്ടുണ്ടെന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പൊതുവെ മതേതര സ്വഭാവത്തിലാണ് സെന്‍സര്‍ ബോര്‍ഡ് പുന:സംഘടിപ്പിക്കാറുള്ളത്. എന്നാല്‍ ഇത്തവണ ഇത് പരിഗണിക്കാതെ ഒരു പ്രത്യേക വിഭാഗത്തിലുള്ളവരെ മാത്രമാണ് നിയമിച്ചത്. കേന്ദ്ര സര്‍ക്കാരാണ് സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളുടെ നിയമനം നടത്തുന്നത്.

സെന്‍സര്‍ ബോര്‍ഡ് പുന:സംഘടിപ്പിച്ചപ്പോള്‍

സെന്‍സര്‍ ബോര്‍ഡ് പുന:സംഘടിപ്പിച്ചപ്പോള്‍

സംസ്ഥാന സര്‍ക്കാര്‍ സെന്‍സര്‍ ബോര്‍ഡ് പുന:സംഘടിപ്പിച്ചപ്പോള്‍ യോഗ്യത ഇല്ലാത്തവരെയും സിനിമയുമായി യാതൊരു തരത്തിലുള്ള ബന്ധവും ഇല്ലാത്തവരെയുമാണ് നിയമിച്ചതെന്ന് ആക്ഷേപം.

സിനിമയുമായി ബന്ധമില്ലാത്തവര്‍

സിനിമയുമായി ബന്ധമില്ലാത്തവര്‍

സിനിമയുമായി ഒരു തരത്തിലുള്ള ബന്ധവും ഇല്ലാത്തവരെയാണ് സെന്‍സര്‍ ബോര്‍ഡ് മെമ്പര്‍മാരായി നിയമിച്ചിട്ടുള്ളതെന്ന് മാധ്യമം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മതേതര സ്വഭാവത്തിലാണ് നിയമനങ്ങള്‍ നടത്താറുള്ളതെങ്കിലും ഇത്തവണ അതു പാലിക്കപ്പെട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇടം നേടിയത്

ഇടം നേടിയത്

സിനിമയുമായി നേരിട്ട് ബന്ധമുള്ള സംവിധായകര്‍, തിരക്കഥാകൃത്തുക്കള്‍, അഭിനേതാക്കള്‍ തുടങ്ങിയവരെയാണ് സാധാരണയായി സെന്‍സര്‍ ബോര്‍ഡില്‍ നിയമിക്കാറുള്ളത്. എന്നാല്‍ ഇത്തവണത്തെ പുന:സംഘടനയില്‍ ഇതൊന്നും പരിഗണിച്ചിരുന്നില്ല.

അംഗങ്ങളുടെ യോഗ്യത

അംഗങ്ങളുടെ യോഗ്യത

ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റിന്റെ ഭാര്യയുടെ ബന്ധു, ബിജെപി എംപിയുടെ അടുത്ത സുഹൃത്ത്, പ്രമുഖ താരത്തിന്റെ മാനേജര്‍ തുടങ്ങിയവരെയാണ് സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളായി നിയമിച്ചിട്ടുള്ളത്. പ്രൊഡക്ഷന്‍ കണ്‍ട്രോളറും സ്റ്റില്‍ ഫോട്ടോഗ്രാഫറും ഇത്തവണ ഇടംപിടിച്ചിട്ടുണ്ട്.

അംഗങ്ങളുടെ രാഷ്ട്രീയ നിലപാട്

അംഗങ്ങളുടെ രാഷ്ട്രീയ നിലപാട്

സംവിധായകന്‍ വിജി തമ്പി, നിര്‍മ്മതാവ് കെ സുരേഷ് കുമാര്‍, അദ്ദേഹത്തിന്റെ സഹോദരിയുടെ മകനും നിര്‍മ്മാതാവുമായ സന്ദീപ് ചന്ദ്രസേനന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആരോമ മോഹന്‍ തുടങ്ങിയവരാണ് സെന്‍സര്‍ ബോര്‍ഡിലെ നിലവിലെ അംഗങ്ങള്‍. ബിജെപി അനുഭാവം പുലര്‍ത്തുന്നവരാണ് ഇവര്‍.

English summary
Qualifications of Censor Board members is getting widely discussed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X