കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രി നാളെ കേരളത്തിൽ എത്തില്ല; അമേരിക്കയിൽ നിന്ന് ദുബായിലേക്ക് പിണറായി വിജയൻ

മുഖ്യമന്ത്രി നാളെ കേരളത്തിൽ എത്തില്ല; അമേരിക്കയിൽ നിന്ന് ദുബായിലേക്ക് പിണറായി വിജയൻ

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രാ പരിപാടിയിൽ മാറ്റം വരുത്തി. 29 ന് അദ്ദേഹം കേരളത്തിൽ എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, നേരത്തെ നിഞ്ചിച്ച പ്രകാരം അദ്ദേഹം കേരളത്തിൽ നാളെ എത്തില്ല.

നാളെ മുഖ്യമന്ത്രി അമേരിക്കയിൽ നിന്നും ദുബായിലേക്ക് പോകും. തുടർന്ന് ദുബായിൽ എത്തുന്ന മുഖ്യമന്ത്രി യു എ ഇയില വിവിധ എമിറേറ്റുകള്‍ സന്ദർശിക്കും. ഒരാഴ്ചയോളമാണ് മുഖ്യമന്തി ദുബായിൽ ഉണ്ടാകുക എന്നാണ് വിവരം.

pinarayi

ഫെബ്രുവരി ഏഴാം തീയതിയോടെ അദ്ദേഹം തിരുവനന്തപുരത്ത് മടങ്ങി എത്തുമെന്നാണ് പ്രതീക്ഷ. തുടർന്ന് ഷാർജ , അബുദാബി എന്നിവിടങ്ങളിലെ മന്ത്രിമാരുമായി മുഖ്യമന്ത്രി ചർച്ച നടത്തും. ദുബായ് എക്സ്പോയിലെ കേരള പവലിയന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും. അതേസമയം, അമേരിക്കയിലെ മയോ ക്ലിനിക്കില്‍ ചികിത്സാ ആവശ്യത്തിനായാണ് ഇദ്ദേഹം അമേരിക്കയിലേക്ക് പോയത്.

അതേസമയം, ജനുവരി 15 - നാണ് മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് തിരിച്ചത്. തുടർ ചികിത്സക്കും വിവിധ പരിശോധനകൾക്കും വേണ്ടിയായിരുന്നു യാത്ര. ഭാര്യ കമലയും പഴ്സണൽ അസിസ്റ്റൻറ് ടിഎം സുനീഷ് അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. ചികിത്സയിലാണെങ്കിലും അദ്ദേഹം മറ്റാർക്കും തന്റെ തൻറെ ചുമതലകൾ നൽകിയിട്ടില്ല.

യുഎഇ മലയാളിയ്ക്ക് കോവിഡ് മുക്തി: 'മരണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു'; അരുണിന് രണ്ടാം ജന്മംയുഎഇ മലയാളിയ്ക്ക് കോവിഡ് മുക്തി: 'മരണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു'; അരുണിന് രണ്ടാം ജന്മം

മൂന്നാഴ്ച നീണ്ടു നിൽക്കുന്ന ചികിത്സ കഴിഞ്ഞ് 29 -ാം തീയതി അദ്ദേഹം തിരികെ എത്തുമെന്ന് അറിയിച്ചിരുന്നു. അമേരിക്കയിലെ മയോ ക്ലിനിക്കിലാണ് അദ്ദേഹം ചികിത്സ ചെയ്യാൻ എത്തിയത്. നാല് വർഷങ്ങൾക്ക് മുൻപ് 2018 ലും അദ്ദേഹം ഇവിടെ നിന്നും ചികിത്സ തേടിയിരുന്നു.

English summary
Kerala Cheif minister Pinarayi Vijayan will not arrive tomorrow in kerala; he go from America to Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X