കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെറിയാന്‍ ഫിലിപ്പ് മാപ്പു പറയണോ..

  • By Athul
Google Oneindia Malayalam News

കോണ്‍ഗ്രസിലെ വനിതാ നേതാക്കള്‍ക്ക് എതിരേ ചെറിയാന്‍ ഫിലിപ്പ് നടത്തിയ ഫെയ്‌സ്ബുക്ക് പരാമര്‍ശം വിവാദമായ സാഹചര്യത്തില്‍ വിഷയത്തെ സംബദ്ധിച്ച് ഭിന്നാഭിപ്രായമാണ് സമൂഹത്തിലുയരുന്നത്. ചെറിയാന്‍ ഫിലിപ്പിനെ അനുകൂലിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ രംഗത്തെത്തി. എന്നാല്‍ വ്യന്ദാകാരാട്ട് ചെറിയാന്‍ ഫിലിപ്പിനെതിരെ പരസ്യമായി രംഗത്തു വന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് മാപ്പു പറയണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

ഇങ്ങനെ പലകോണില്‍ നിന്ന് പല അഭിപ്രായങ്ങള്‍ ഉയര്‍ന്നു വരുന്നു. സമൂഹം ഇതിനോടെങ്ങനെ പ്രതികരിക്കുന്നു എന്ന് നോക്കാം.

ആര്‍.എസ്. വിഷ്ണു ശര്‍മ

ആര്‍.എസ്. വിഷ്ണു ശര്‍മ

സ്ത്രീ സമൂഹത്തെ മുഴുവന്‍ അപമാനിക്കുന്ന പോസ്റ്റാണ്. മാപ്പു പറയണം.വിദ്യാർത്ഥിയാണ് വിഷ്ണു ശര്‍മ.

രാജേഷ് കെ ആര്‍

രാജേഷ് കെ ആര്‍

സാംസ്‌കാരിക പ്രബുദ്ധമായ കേരളത്തില്‍ ജനിച്ചിട്ടുപോലും സംസ്‌കാരത്തിന്റെ ഒരു ചെറുകണികപോലും തനിക്കില്ലെന്ന് ചെറിയാന്‍ ഫിലിപ്പ് വീണ്ടും തെളിയിച്ചിരിക്കുന്നു വിദ്യാർത്ഥിയാണ് രാജേഷ്.

പ്രിജിന്‍ ബാലു കല്ലറ

പ്രിജിന്‍ ബാലു കല്ലറ

സ്ത്രീകളെ അപമാനിക്കുന്ന രീതിയിലുള്ള ഈ പോസ്റ്റിട്ട ചെറിയാന്‍ മാഷ് മാപ്പു പറയേണ്ടത് അനിവാര്യമാണ്. പിന്നെ ഇത് കോണ്‍ഗ്രസിലെ പുരുഷന്‍മ്മാരെ മാത്രം ഉദ്ദേശിച്ചാണെന്നു പറഞ്ഞതു വെറും മുരട്ടു നായം മാത്രം.വിദ്യാർത്ഥിയാണ് പ്രിജിന്‍.

ബിജു നെല്ലനാട്

ബിജു നെല്ലനാട്

ചെറിയാന്റെ അഭിപ്രായം ഒരു സ്ത്രീ വിരുദ്ധ നിലപാടായിപ്പോയി എന്നാണ് എന്റെ അഭിപ്രായം. അങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ടാകാം പക്ഷേ എല്ലാവരും അങ്ങനെ അല്ലല്ലോ. അതും ഈ സമയത്ത് തെറ്റായിപ്പോയി. എന്നു വച്ചാല്‍ പിന്നീട് പറയാം എന്നല്ല. പ്രൊജക്ട് മാനേജര്‍ ആണ് ബിജു.

അതുല്യ ബി.എസ്.

അതുല്യ ബി.എസ്.

തികച്ചും സ്ത്രീ വിരുദ്ധ പരാമര്‍ശം പോസ്റ്റ് പിന്‍വലിക്കുന്നതിനു പകരം ഒന്നിനു പുറകെ ഒന്നായി ന്യായീകരണം നിരത്തി പോസ്റ്റുകള്‍ ഇട്ടു. ഒരു മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ കോണ്‍ഗ്രസിന്റെ ഉള്ളു കളികള്‍ അറുയാമെങ്കില്‍ അതു പുറത്തു കൊണ്ടുവരികയാണ് ചെയ്യേണ്ടത്. അല്ലാതെ അതുവച്ച് വിലപേശുകയല്ല. മാധ്യമപ്രവര്‍ത്തകയാണ് അതുല്യ.

English summary
Won’t withdraw statements: Cheriyan Philip
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X