കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷകരെ പൊറുതിമുട്ടിച്ച് പക്ഷിപ്പനിയും കൊറോണയും, 1കിലോ കോഴി 20രൂപയ്ക്ക് വാങ്ങുന്ന നിങ്ങള്‍ അറിയണം

Google Oneindia Malayalam News

കോഴികര്‍ഷകരുടെ നെഞ്ചില്‍ തീ കോരിയിട്ടാണ് മാര്‍ക്കറ്റിലെ കോഴിവിലയുടെ ഇപ്പോഴത്തെ സഞ്ചാരം. വേനല്‍കാലത്ത് കുറയുന്നതല്ലാതെ കേരളത്തില്‍ കൊഴിവിലയില്‍ വലിയ മാറ്റമുണ്ടാവാറില്ല. എന്നാല്‍ കോഴിക്കോട് ജില്ലയിലുണ്ടായ പക്ഷിപ്പനിയാണ് കര്‍ഷകരുടെ തലയില്‍ ഇടിത്തീയായി വീണത്. തൃശൂരില്‍ ഒരു കിലോ കോഴിക്ക് 20 രൂപ വരെ എത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഏകദേശം അഞ്ഞൂറ് കോടി രൂപയുടെ നഷ്ടമാണ് കോഴികര്‍ഷകര്‍ക്കുണ്ടായിരിക്കുന്നത്. ഇതില്‍ നിന്നും എങ്ങനെ കരകയറുമെന്ന ആശങ്കയിലാണ് ഓരോ കര്‍ഷകരും ഇപ്പോള്‍.

chicken

ലക്ഷക്കണക്കിന് രൂപയാണ് ഓരോ കര്‍ഷകരും തങ്ങളുടെ ഫാമില്‍ നിക്ഷേപിച്ചിരിക്കുന്നത്. ഈ വിലയിലാണ് കോഴി വില്‍പ്പന തുടരുന്നതെങ്കില്‍ ആത്മഹത്യയുടെ വക്കിലേക്ക് എത്തുമെന്നാണ് മിക്ക കര്‍ഷകരും സാക്ഷ്യപ്പെടുത്തുന്നത്. കൂടാതെ കോഴിയുമായി ബന്ധപ്പെട്ട് സാമൂഹ്യമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ കാരണം തങ്ങള്‍ക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടാകുന്നതെന്ന് പൗള്‍ട്രി ഫാം അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു.

കോഴിയിറച്ചിയിലൂടെ കൊറോണ വൈറസ് പടരുന്നെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കേസെടുക്കണമെന്നും സംഘടനയുടെ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഈ നിലയിലാണ് കാര്യങ്ങള്‍ തുടരുന്നതെങ്കില്‍ രൂക്ഷമായ പ്രതിസന്ധിയായിരിക്കും കോഴി കര്‍ഷകരും വ്യാപാരികളും നേരിടേണ്ടിവരിക. സംസ്ഥാന സര്‍ക്കാര്‍ വിഷയം എത്രയും പെട്ടെന്ന് പരിഗണിച്ച് ഉചിതമായ നടപടി സ്വീകരിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

കണ്ണൂര്‍ ജില്ലയില്‍ ഇന്നലെ ചില്ലറ വില്‍പ്പനയില്‍ ഒരു കിലോ കോഴിക്ക് 40 രൂപയാണ് വില. മൊത്തക്കച്ചവടത്തിലാവട്ടെ 35 രൂപയും. ചന്തയിലെ കോഴിക്കച്ചവടക്കാരന് ഒരു കിലോ കോഴിക്ക് 40 രൂപ കിട്ടുമ്പോള്‍ കര്‍ഷകന് വെറും 30 രൂപ മാത്രമാണ് കിട്ടുന്നത്. ഒരു കിലോ കോഴിത്തീറ്റയുടെ വില പോലും കര്‍ഷകന് കിട്ടുന്നില്ലെന്നതാണ് ഇതില്‍ നിന്നും മനസിലാക്കാന്‍ സാധിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ ചൂടുകാലത്ത് കോഴിവില 70 രൂപയില്‍ താഴെ എത്തിയിട്ടില്ല. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥ കര്‍ഷകനെ ശരിക്കും പൊറുതിമുട്ടിച്ചിരിക്കുകയാണ്. ഇപ്പോള്‍ ഫാമില്‍ ഇറച്ചിക്ക് പാകമായ കോഴികളെ എന്തു ചെയ്യണമെന്നറിയാതെ പകച്ചിരിക്കുകയാണ് ഓരോ കര്‍ഷകനും.

Recommended Video

cmsvideo
പക്ഷിപ്പനി; തൃശ്ശൂർ ജില്ലയിൽ കോഴി വിലയില് വന് ഇടിവ്, കിലോയ്ക്ക് 30 രൂപയിലും താഴെ

ഇവരെ പോലെ തന്നെയാണ് ഹോട്ടലുകളുടെ അവസ്ഥ. കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജില്ലയിലെ ഹോട്ടലുകളില്‍ കോഴിവിഭങ്ങള്‍ വാങ്ങാന്‍ ആളില്ല. കൂടാതെ മിക്ക ഹോട്ടലുകളും വില കുറയ്ക്കാന്‍ മടിക്കുന്നതും ഒരു കാരണമാണ്. വില കുറച്ചാല്‍ ജീവനക്കാരുടെ കൂലി നല്‍കേണ്ട വരുമാനം പോലും കിട്ടില്ലെന്നാണ് ഹോട്ടലുടമകള്‍ അവകാശപ്പെടുന്നത്. കോഴിക്ക് തുച്ഛമായ വിലയുള്ളതിനാല്‍ ഹോട്ടലിലെ വിഭവത്തിന്റെ വില കേട്ട് മിക്കയാളുകളും വാങ്ങാതിരിക്കുകയാണ് ചെയ്യുന്നത്. അതേസമയം, രണ്ട് ജില്ലകളില്‍ മാത്രമാണ് ഇതുവരെ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ പ്രതീക്ഷ കൈവിടാതെ കാത്തിരിക്കുകയാണ് ഓരോ കര്‍ശകനും

English summary
Kerala Chicken Farmers and Merchants Face Economic Crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X