കോഴി വിലയില്‍ വന്‍ ഇടിവ്.. ഡിമാന്‍ഡ് കുറഞ്ഞു; ഒറ്റയടിക്ക് വീണത് 150 രൂപയോളം..!
തിരുവനന്തപുരം: സംസ്ഥാനത്ത് കോഴി വിലയില്‍ വന്‍ ഇടിവ്. ആവശ്യക്കാര്‍ കുറഞ്ഞതിനൊപ്പം ഉല്പാദനം കൂടിയതാണ് വിലക്കുറവിന് കാരണമായത്. നിലവില്‍ ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് ചിക്കന്‍ വില്പന നടത്തുന്നത്. നിലവില്‍ 170-190 രൂപ വരെയാണ് ഒരു കിലോ ചിക്കന്റെ വില. ചിലയിടങ്ങളില്‍ 160 രൂപയ്ക്കും ചിക്കന്‍ ലഭിക്കുന്നുണ്ട്. ആറ് മാസം മുമ്പ് ഒരു കിലോ ചിക്കന്‍ 280-310 രൂപ വരെയായിരുന്നു വില.
ഇതാണ് ഇപ്പോള്‍ 160 ല്‍ എത്തിയിരിക്കുന്നത്. അതായത് ആറ് മാസം കൊണ്ട് 150 രൂപയാണ് ഒരു കിലോ ചിക്കന്‍ കുറഞ്ഞിരിക്കുന്നത്. സമീപകാലത്ത് ചിക്കന്‍ ഉണ്ടായിരിക്കുന്ന ഏറ്റവും വലിയ വിലയിടിവാണിത്. ഇറച്ചിക്കോഴി വിപണിയിലെ ജനപ്രിയ ഐറ്റമായ ബ്രോയിലര്‍ കോഴിക്ക് മൊത്ത വിപണിയില്‍ വില 100 ല്‍ താഴെയാണ്. മൂന്ന് ആഴ്ച മുന്‍പ് കിലോയ്ക്ക് 150 രൂപയായിരുന്ന വില കുത്തനെ ഇടിഞ്ഞ് 90 ല്‍ താഴെയായി.

തമിഴ്നാട്ടില്‍ നിന്നുള്ള കോഴിയുടെ വരവ് കൂടിയതും വില ഇടിവിന് കാരണമാണ്. ഇതോടെ മീന്‍ വിഭവങ്ങള്‍ക്കൊപ്പം ചിക്കനും മലയാളികളുടെ തീന് മേശയിലെ സ്ഥിരം സാന്നിധ്യമാകുകയാണ്. അതേസമയം വിപണിയില്‍ വില കുറഞ്ഞതോടെ കോഴിക്കര്‍ഷകര്‍ക്ക് പ്രതീക്ഷിച്ച ലാഭമില്ല. വരവിനേക്കാള്‍ വലിയ ചെലവാണ് ഇറച്ചിക്കോഴി കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി. ഓണം അടുക്കുന്ന ഘട്ടത്തില്‍ വില വീണ്ടും കൂടിയേക്കുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍.
അതിനിടെ അനുദിനം റെക്കോഡിട്ട വെളിച്ചെണ്ണ വില ഇപ്പോള്‍ താഴേക്ക് വീഴുകയാണ്. ജൂലായ് അവസാന വാരം ലിറ്ററിന് 450 രൂപയ്ക്കും 500 രൂപയ്ക്കും ഇടയില്‍ വ്യാപാരം നടത്തിയിരുന്ന വെളിച്ചെണ്ണ നിലവില്‍ 400 ലേക്ക് വീണിരിക്കുകയാണ്. കേരഫെഡ് നാളികേര സംഭംരണം ആരംഭിച്ചതോടെ വരും ദിവസങ്ങളില്‍ വിലയില്‍ വീണ്ടും ഇടിവുണ്ടാകും എന്നാണ് ജനങ്ങളുടെ പ്രതീക്ഷ.
ഇതിനൊപ്പം പച്ചക്കറി വിലയിലും ഇടിവ് സംഭവിച്ചിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് കിലോയ്ക്ക് 400 രൂപ വരെ എത്തിയിരുന്ന വെളുത്തുള്ളിക്ക് നിലവില്‍ 90 - 100 രൂപയാണ് മൊത്ത വില. വലിപ്പം അനുസരിച്ച് നിരക്കില്‍ മാറ്റമുണ്ടാകും. സവാളയ്ക്ക് 25 രൂപയാണ് വില. ഏത്തപ്പഴത്തിനും വില കുറഞ്ഞിട്ടുണ്ട്. ഓണം സീസണ് ആയതിനാല്‍ ഇത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ്.
അതിനിടെ തക്കാളി, മാങ്ങ, ക്യാരറ്റ് എന്നിവയ്ക്ക് വില കൂടിയിട്ടുണ്ട്. തക്കാളിയ്ക്ക് 35 രൂപയാണ് ഇന്നത്തെ വില. മാങ്ങയ്ക്ക് കിലോയ്ക്ക് 50 രൂപയും ക്യാരറ്റിന് 60 രൂപയും ആയി ഉയര്‍ന്നു. മൊത്ത വിപണിയിലെ വിലയാണിത്. ചില്ലറ വിപണിയില്‍ എത്തുമ്പോള്‍ ഇതില്‍ നിന്ന് 10 മുതല്‍ 20 രൂപ വരെ കൂടിയേക്കാം.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications