കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാട്ടിലെത്താനുള്ള പ്രവാസികളുടെ ആഗ്രഹം മുഖ്യമന്ത്രി തിരിച്ചറിയാത്തത് ദൗര്‍ഭാഗ്യകരമായിപോയി; കുറിപ്പ്

Google Oneindia Malayalam News

തിരുവനന്തപുരം: കൊറോണ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പ്രവാസികളെ നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ആര്‍എസ്പി നേതാവും മുന്‍ മന്ത്രിയുമായ ഷിബു ബേബി ജോണ്‍ രംഗത്ത്. ഇന്ത്യയ്ക്കകത്ത് തന്നെയുള്ള അതിഥി തൊഴിലാളികള്‍ക്ക് സ്വന്തം നാട്ടിലേക്ക് പോകാനുള്ള വ്യഗ്രതയുടെ അത്ര തന്നെയോ അതിനേക്കാള്‍ കൂടുതലോ ആണ് പുറംരാജ്യങ്ങളില്‍ കുടുങ്ങികിടക്കുന്ന പ്രവാസികളുടെ തിരിച്ചെത്താനുള്ള ആഗ്രഹം. അത് കേരളത്തിന്റെ മുഖ്യമന്ത്രി തിരിച്ചറിയാത്തത് തികച്ചും ദൗര്‍ഭാഗ്യകരമായി പോയെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു.

അവര്‍ക്ക് ആവശ്യമായ ചികില്‍സ പോലും നിഷേധിക്കുന്നുവെന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നിട്ടുപോലും അവര്‍ക്കനുകൂലമായ ആവശ്യമുയര്‍ത്തുന്നതിന് മുഖ്യമന്ത്രി അമാന്തിക്കുന്നതെന്തിനെന്ന് മനസിലാകുന്നില്ല. വിസിറ്റിങ് വിസയില്‍ പോയവര്‍ പ്രവാസികളല്ല, സന്ദര്‍ശകര്‍ മാത്രമാണ്. സന്ദര്‍ശകരെന്നോ പ്രവാസികളെന്നോ വ്യത്യാസമില്ലാതെ മുഴുവന്‍ പേരെയും തിരിച്ചെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടണമെന്നും ഷിബു ബേബി ജോണ്‍ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. കുറിപ്പ് വായിക്കാം.

pinarayi

പ്രധാനമന്ത്രിയുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ ഇന്ന് മുഖ്യമന്ത്രി വിശദീകരിക്കുകയുണ്ടായി. പ്രവാസികളെയും മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളേയും തിരിച്ചെത്തിക്കാന്‍ സൗകര്യമൊരുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെടുമെന്ന് കരുതിയവരെയെല്ലാം നിരാശപ്പെടുത്തികൊണ്ട് ആ വിഷയങ്ങളൊക്കെ അദ്ദേഹം വിഴുങ്ങി.

മറ്റുരാജ്യങ്ങളില്‍ വിസിറ്റിങ് വിസയില്‍ പോയവരെ തിരിച്ചെത്തിക്കണമെന്നും അതിഥി തൊഴിലാളികള്‍ക്ക് തിരികെ നാട്ടില്‍ പോകാന്‍ സ്‌പെഷ്യല്‍ ട്രയിനുകള്‍ അനുവദിക്കണമെന്നുമാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. ഈ ആവശ്യങ്ങളെല്ലാം അംഗീകരിച്ചു കൊണ്ട് തന്നെ പറയട്ടെ, ഇന്ത്യയ്ക്കകത്ത് തന്നെയുള്ള അതിഥി തൊഴിലാളികള്‍ക്ക് സ്വന്തം നാട്ടിലേയ്ക്ക് പോകാനുള്ള വ്യഗ്രതയുടെ അത്ര തന്നെയോ അതിനേക്കാള്‍ കൂടുതലോ ആണ് പുറംരാജ്യങ്ങളില്‍ കുടുങ്ങികിടക്കുന്ന പ്രവാസികളുടെ തിരിച്ചെത്താനുള്ള ആഗ്രഹം.

അത് കേരളത്തിന്റെ മുഖ്യമന്ത്രി തിരിച്ചറിയാത്തത് തികച്ചും ദൗര്‍ഭാഗ്യകരമായി പോയി. അവര്‍ക്ക് ആവശ്യമായ ചികില്‍സ പോലും നിഷേധിക്കുന്നുവെന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നിട്ടുപോലും അവര്‍ക്കനുകൂലമായ ആവശ്യമുയര്‍ത്തുന്നതിന് മുഖ്യമന്ത്രി അമാന്തിക്കുന്നതെന്തിനെന്ന് മനസിലാകുന്നില്ല. വിസിറ്റിങ് വിസയില്‍ പോയവര്‍ പ്രവാസികളല്ല, സന്ദര്‍ശകര്‍ മാത്രമാണ്. സന്ദര്‍ശകരെന്നോ പ്രവാസികളെന്നോ വ്യത്യാസമില്ലാതെ മുഴുവന്‍ പേരെയും തിരിച്ചെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടണം.

പ്രവാസികളെ സംരക്ഷിക്കേണ്ടത് ആതിഥേയ രാജ്യങ്ങളുടെ ചുമതലയാണെന്ന ചിന്ത മുഖ്യമന്ത്രിയ്ക്കുണ്ടെങ്കില്‍ അത് തെറ്റാണ്. പ്രവാസികളുടെ പണം വാങ്ങി ഖജനാവില്‍ മുതല്‍ക്കൂട്ടുന്നതിനൊപ്പം ഇത്തരം അവസരങ്ങളില്‍ അവരെ സംരക്ഷിക്കാനും സുരക്ഷിതരായി തിരികെ എത്തിക്കാനുമുള്ള ദൗത്യം ഏറ്റെടുക്കാന്‍ കൂടി സര്‍ക്കാര്‍ തയ്യാറാകണം.അതിഥി തൊഴിലാളികളെ പോലെതന്നെ മറ്റ് സംസ്ഥാനങ്ങളില്‍ ജോലിയ്ക്കും മറ്റുമായി പോയി കുടുങ്ങിക്കിടക്കുന്ന ധാരാളം മലയാളികളുണ്ട്. അവരെ തിരികെ എത്തിക്കാനുള്ള യാതൊരു നടപടികളും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടില്ല. സ്വന്തം ജനങ്ങളെ പറ്റി ഇത്രയും അലംഭാവം ഒരു സര്‍ക്കാരും കാണിക്കരുത്.

English summary
Kerala Chief Minister Did Not Realize The Desire Of The Expatriates To Return Home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X