കെഎം മാണി വീണ്ടും സംസ്ഥാന ബജറ്റ് അവതരിപ്പിക്കാനെത്തുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കെഎം മാണി സംസ്ഥാന ബജറ്റ് അവതരിപ്പിക്കാന്‍ വീണ്ടും എത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ധനമന്ത്രിയായിരുന്ന മാണി രാജിവെച്ച സാഹചര്യം ഇപ്പോഴില്ലെന്നും ഇനി പൂര്‍ണ ശക്തിയോടെ തിരിച്ചുവരാമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. സത്യം ബോധ്യമായാല്‍ മാണി തിരിച്ചുവരുമെന്നു തന്നെയല്ലേ മുന്‍പ് പറഞ്ഞതെന്നും മുഖ്യമന്ത്രി ചോദിച്ചു.
കേരളത്തിന്റെ ധനമന്ത്രിയായി അടുത്ത സംസ്ഥാന ബജറ്റും മാണി തന്നെ അവതരിപ്പിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി. ബാര്‍കോഴ കേസില്‍ മാണിയെ കുറ്റവിമുക്തനാക്കി വിജലന്‍സ് റിപ്പോര്‍ട്ട വന്നതോടെ കോണ്‍ഗ്രസിന് ഏറെ ആശ്വാസകരമായിരിക്കുകയാണ്. ഇതോടെ മാണി മന്ത്രിസ്ഥാനത്ത് തിരികെ എത്തുന്നതിനുള്ള സാധ്യതയും തെളികയാണ്.

ഇനി തീരുമാനം അറിയിക്കേണ്ടത് കെഎം മാണിയാണ്. പാര്‍ട്ടിക്ക് ഏറെ ആശ്വാസകരമായ റിപ്പോര്‍ട്ടാണിതെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു പ്രതികരിച്ചു. പാര്‍ട്ടി തല ചര്‍ച്ചകള്‍ക്കുശേഷം മാത്രമേ മാണി തീരുമാനമെടുക്കൂവെന്നാണ് പറയുന്നത്.
ബാര്‍ കോഴ കേസില്‍ കെഎം മാണിയ്‌ക്കെതിരെ തെളിവില്ലെന്ന് കാണിച്ച് എസ്പി സുകേശനാണ് പുനരന്വേഷണം നടത്തിയ റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മാണി കോഴ ചോദിച്ചതിനും വാങ്ങിയതിനും തെളിവില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.












Click it and Unblock the Notifications