കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നാട് വികസിക്കരുതെന്ന് ചിലര്‍ കരുതുന്നു, ചവറ്റുകൊട്ടയിലാണ് സ്ഥാനം':മുഖ്യമന്ത്രി

Google Oneindia Malayalam News

നമ്മുടെ നാട് വികസിച്ച് കൂടാ എന്ന് ചിലർ ചിന്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരളം യാഥാർത്ഥ്യമാക്കാൻ കഴിയും. എന്നാൽ വികസനത്തെ എതിർക്കുന്നവർക്കുള്ള സ്ഥാനം ചവറ്റുകൊട്ടയിലാണെന്നും അദ്ദേഹം പറഞ്ഞു. ഏത് പാവപ്പെട്ടവനും ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം കിട്ടണം എന്നതാണ് ഇടത് സർക്കാർ മുന്നോട്ട് വയ്ക്കുന്ന കാഴ്ചപ്പാടെന്ന് അദ്ദേഹം പറഞ്ഞു.ധനുവച്ചപുരം ഇൻറർനാഷണൽ ഐടിഐ ഉദ്ഘാടനം ചെയ്ത് ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഇപ്പോൾ ആറ് വരി ദേശീയ പാതയുടെ നിർമാണം നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്. എന്നാൽ 2016വരെ സംസ്ഥാനത്തെ ദേശീയപാത വികസനത്തിന് വേണ്ടി ഭൂമിയേറ്റെടുക്കാൻ കഴിഞ്ഞില്ല. 45 മീറ്റർ വീതിയിൽ എടുക്കണമെന്ന് തീരുമാനിച്ചു. എന്നാൽ ഒന്നും നടന്നില്ല. ഭൂമി ഏറ്റെടുക്കാൻ വേണ്ടതിൽ 25 ശതമാനം തുക സർക്കാർ കൊടുത്താണ് ഈ പ്രശ്നത്തിന് പരിഹാരം കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

pinarayi vijayan

'സിനിമ ബഹിഷ്കരിക്കാൻ ആഹ്വാനമില്ല, അത്തരക്കാര്‍ പാര്‍ട്ടിയില്‍ ഉണ്ടാകില്ല'; വിവാദം തള്ളി കോടിയേരി'സിനിമ ബഹിഷ്കരിക്കാൻ ആഹ്വാനമില്ല, അത്തരക്കാര്‍ പാര്‍ട്ടിയില്‍ ഉണ്ടാകില്ല'; വിവാദം തള്ളി കോടിയേരി

കേരളത്തിൻറെ വിദ്യാഭ്യാസ രംഗമാകെ വലിയ മുന്നേറ്റത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ 10 ലക്ഷത്തിലേറെ വിദ്യാർത്ഥികൾ കൂടുതലായി പൊതുവിദ്യാലയങ്ങളിലെത്തി. സ്കൂളുകളിലെ പശ്ചാത്തല വികസനത്തിനൊപ്പം അക്കാദമിക നിലവാരവും ഉയർന്നു. ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കടല്‍ തീരത്ത് ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി മഡോണ സെബാസ്റ്റ്യൻ... കാണാം ചിത്രങ്ങള്‍

English summary
kerala chief minister pinarayi vijayan against those who oppose development
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X