കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികളോട് മുഖ്യമന്ത്രി പിണറായി വിജയന് ഒന്നേ പറയാനുള്ളൂ; ഈ കരുതലിനാണ് കൈയ്യടി...

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ കൊറോണ ഭീതി നിലനില്‍ക്കുന്നതിനിടെ പ്രവാസി സമൂഹത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക ഉപദേശം. നാട്ടിലെ പ്രിയപ്പെട്ടവരെ ഓര്‍ത്ത് നിങ്ങള്‍ക്ക് ആശങ്ക വേണ്ട എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇവിടെ എല്ലാം ഒരുക്കിയിട്ടുണ്ട്. ജോലി ചെയ്യുന്ന രാജ്യങ്ങളിലെ അധികാരികള്‍ നല്‍കുന്ന സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കുന്നതിലാണ് നിങ്ങള്‍ ശ്രദ്ധിക്കേണ്ടത്. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ മറക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

p

പ്രവാസി മലയാളികളോടും അന്യ സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികളോടുമായിട്ടാണ് മുഖ്യമന്ത്രിയുടെ ഉപദേശം, കേരളത്തിലുള്ള നിങ്ങളുടെ ബന്ധുക്കളെ ഓര്‍ത്ത് ആശങ്ക വേണ്ട. ഇവിടെ എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ട്. മനസ് കൊണ്ട് ഞങ്ങള്‍ നിങ്ങളോടൊപ്പമാണ്. സംസ്ഥാനത്ത് പുറത്തും വിദേശത്തുമുള്ള മലയാളികള്‍ ആശങ്ക അറിയിച്ച് ബന്ധപ്പെടുന്നുണ്ട്. അതാത് രാജ്യങ്ങളും സംസ്ഥാനങ്ങളും നല്‍കുന്ന മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നിങ്ങള്‍ പാലിക്കണം. വിദേശത്ത് ജോലിക്ക് പോയവരും പഠനാവശ്യാര്‍ഥം പോയവും നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ തല്‍ക്കാലം നിവൃത്തിയില്ല. യാത്രാ സൗകര്യങ്ങള്‍ റദ്ദാക്കിയിരിക്കുകയാണ്. സുരക്ഷയുടെ ഭാഗമായിട്ടാണതെല്ലാം. ഇക്കാര്യം നിങ്ങള്‍ മനസിലാക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അമേരിക്കയില്‍ മരണം 1000 കവിഞ്ഞു; കൊറോണ വ്യാപിക്കുന്നു, 70000 പേര്‍ക്ക് രോഗം, വിറച്ച് ന്യൂയോര്‍ക്ക്അമേരിക്കയില്‍ മരണം 1000 കവിഞ്ഞു; കൊറോണ വ്യാപിക്കുന്നു, 70000 പേര്‍ക്ക് രോഗം, വിറച്ച് ന്യൂയോര്‍ക്ക്

അതേസമയം, കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കാന്‍ സംസ്ഥാനത്ത് പ്രത്യേക സന്നദ്ധ സേന രംഗത്തിറങ്ങുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 22-40 വയസുള്ളവരെയാണ് സേനയില്‍ ഉള്‍പ്പെടുത്തുക. 236000 പേര്‍ അംഗങ്ങളാകും. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴിയാണ് സേനയില്‍ പേര് ചേര്‍ക്കേണ്ടത്. സന്നദ്ധ സേന എന്ന് വെബ് പോര്‍ട്ടല്‍ വഴിയാണ് രജിസ്‌ട്രേഷന്‍. അംഗങ്ങളാകുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. യുവജനങ്ങള്‍ മുന്നോട്ട് വരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ബാങ്കുകള്‍ അടച്ചിടാന്‍ പോകുന്നു; കടുത്ത പ്രഖ്യാപനം ഉടന്‍, സാധ്യത ഇങ്ങനെ- റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്ബാങ്കുകള്‍ അടച്ചിടാന്‍ പോകുന്നു; കടുത്ത പ്രഖ്യാപനം ഉടന്‍, സാധ്യത ഇങ്ങനെ- റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്

ഏത് സാഹചര്യവും നേരിടാന്‍ കേരളം തയ്യാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. റേഷന്‍ കാര്‍ഡ് സ്വന്തമായില്ലാത്തവര്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഇന്ന് പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് മകിച്ച രീതിയില്‍ വിനിയോഗിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികളെ ഇറക്കിവിടാനാകില്ല. വിരമിച്ച ഡോക്ടര്‍മാരുടെ സേവനം ആരോഗ്യമേഖലയില്‍ ഉറപ്പാക്കും. ലോക്ക് ഡൗണ്‍ പ്രകാരം നേരത്തെ അടഞ്ഞിരുന്ന ബേക്കറികള്‍ തുറക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യാജ വാറ്റ് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് കേരളത്തില്‍ 19 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. വയനാട് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തു.

ലോകവസാനം വരുന്നു; അര്‍ധരാത്രി കൂട്ടബാങ്ക് മുഴങ്ങി, സ്ത്രീകളുടെ കൂട്ടക്കരച്ചില്‍, കശ്മീരില്‍ നടന്നത്ലോകവസാനം വരുന്നു; അര്‍ധരാത്രി കൂട്ടബാങ്ക് മുഴങ്ങി, സ്ത്രീകളുടെ കൂട്ടക്കരച്ചില്‍, കശ്മീരില്‍ നടന്നത്

English summary
Kerala Chief Minister Pinarayi Vijayan says to expats; No fear
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X