കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗീതാ ഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടാവായി ലഭിച്ചത് ഭാഗ്യമെന്ന് പിണറായി വിജയന്‍

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: ആഗോളവല്‍ക്കരണ നയങ്ങളെയും, നരേന്ദ്ര മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെയും പിന്തുണച്ചിരുന്ന ഗീതാ ഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചതിനെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. ഗീത ഗോപിനാഥിനെ ഉപദേഷ്ടാവായി ലഭിച്ചത് ഭാഗ്യമാണെന്നാണ് പിണറായിയുടെ അഭിപ്രായം.

ലാക സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെട്ട് അവരുടെ അഭിപ്രായം ആരായുന്നതില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ സാമ്പത്തിക നിലപാട് വ്യക്തമാണ്. അതുകൊണ്ട് മറ്റുതരത്തിലുള്ള ഒരു ആശങ്കയ്ക്കും വകയില്ലെന്ന് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പിണറായി വിജയന്‍ പറഞ്ഞു.

gitagopinath

ഹാര്‍വാര്‍ഡ് സര്‍വകലാശാല സാമ്പത്തികശാസ്ത്ര വിഭാഗം വകുപ്പ് മേധാവിയായിരുന്നു കണ്ണൂര്‍ സ്വദേശിയായ ഗീത ഗോപിനാഥ്. സിപിഎമ്മിന്റെ സാമ്പത്തിക നയത്തിന്റെ വിമര്‍ശകയായ ഗീതയെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചതിനെതിരെ വിവാദം ഉര്‍ന്നിരുന്നു. സാമ്പത്തിക ഉപദേഷ്ടാവ് നിയമനം പുനപരിശോധിക്കണമെന്നാണ് കേന്ദ്ര കമ്മിറ്റിയുടെയും നിലപാട്.


English summary
Kerala Chief Minister says Lucky To Get Harvard's Gita Gopinath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X