ഒളിച്ചോടിയിട്ടില്ല, മുഖ്യമന്ത്രി ഇവിടെയുണ്ട്... ജനങ്ങളോട് സംവദിക്കാന്‍ ഫേസ്ബുക്ക് പേജ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ എന്താണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാത്തതെന്നാണ് കുറച്ച് ദിവസങ്ങളായുള്ള ചര്‍ച്ച. മന്ത്രിസഭായോഗ ശേഷം തീരുമാനങ്ങള്‍ വിശദീകരിക്കാന്‍പോലും മുഖ്യമന്ത്രി തയ്യാറായിരുന്നില്ല. മുഖ്യമന്ത്രിയെ കാണാനില്ലെന്ന് പ്രതിപക്ഷം നിയമസഭയിലും ആരോപിച്ചു.
എന്നാല്‍ താനെവിടെയും പോയിട്ടില്ലെന്നാണ് പിണറായി വിജയന്‍ പ്രതികരിച്ചത്. ജനങ്ങളുടെ മുന്നില്‍ നിന്ന് ഒളിച്ചോടില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം ജനങ്ങളോട് സംവദിക്കാനായി പുതിയ ഫേസ് ബുക്ക് പേജ് ആരംഭിച്ചു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക പേജിലൂടെ ഇനി ജനങ്ങള്‍ക്ക് സംവദിക്കാം.

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാനും ജനങ്ങള്‍ക്ക് തിരിച്ച് പ്രതികരിക്കാനുമുള്ള വേദിയാണിതെന്ന് പിണറായി വിജയന്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തണമെന്നും അഭിപ്രായങ്ങള്‍ അറിയിക്കണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഒരുമാസത്തിനുള്ളില്‍ നടപ്പാക്കിയ പദ്ധതികളെപറ്റി വിശദീകരിച്ചാണ് മുഖ്യമന്ത്രി പുതിയ പേജ് തുടങ്ങിയിട്ടുള്ളത്.. അധികാരത്തില്‍ വന്നതിന് ശേഷം പിണറായി തന്റെ ഫേസ് ബുക്ക് അക്കൗണ്ടില്‍ സജീവമായിരുന്നില്ല. വിവിധ വിഷയങ്ങളില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം ഉണ്ടായതോടെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധമുയര്‍ന്നു.
ഇതോടെയാണ് മുഖ്യമന്ത്രി പുതിയ പേജ് ആരംഭിച്ചത്. തന്റെ പേരിലുള്ള പഴയ അക്കൗണ്ട് പിണറായി നില നിര്‍ത്തിയിട്ടുണ്ട്. ഔദ്യോഗിക പേജില്‍ സര്‍ക്കാര്‍ തീരുമാനങ്ങളും ഭരണപരമായ കാര്യങ്ങളും ചര്‍ച്ച ചെയ്യാമെന്നും രാഷ്ട്രീയം അപ്പുറത്ത് ചര്‍ച്ച ചെയ്യാമെന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട്.












Click it and Unblock the Notifications