Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഡി സതീശന്‍ പറഞ്ഞ റിവേഴ്‌സ് റമിറ്റന്‍സ് എന്താണ്? ആശങ്ക പരസ്യമാക്കി മുഖ്യമന്ത്രി, സ്വപ്‌ന പദ്ധതി വരും

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗം നേരിടുന്ന വെല്ലുവിളി പരസ്യമാക്കി മുഖ്യമന്ത്രി വിഡി സതീശന്‍. പ്രവാസികളുടെ പണം സംസ്ഥാനത്തേക്ക് വരുന്നത് കുറഞ്ഞു എന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് റിവേഴ്‌സ് റമിറ്റന്‍സ് ആണ് നടക്കുന്നതെന്നും വിശദമായ പഠനം നടത്തി ബദല്‍മാര്‍ഗം കാണുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ശമ്പളം കൂട്ടിയത് 5 ശതമാനം; രേഖയില്‍ 3000 രൂപ കുറഞ്ഞു, ടിസിഎസ് ജീവനക്കാര്‍ക്ക് ആശങ്ക
ശമ്പളം കൂട്ടിയത് 5 ശതമാനം; രേഖയില്‍ 3000 രൂപ കുറഞ്ഞു, ടിസിഎസ് ജീവനക്കാര്‍ക്ക് ആശങ്ക

പ്രവാസികളുടെ പണത്തിന്റെ വരവ് കുറഞ്ഞിട്ടുണ്ട്. ജിസിസി രാജ്യങ്ങളിലെ പ്രവാസികള്‍ മാത്രമാണ് പണം നാട്ടിലേക്ക് അയക്കുന്നത്. യൂറോപ്പിലേക്കു പോകുന്ന മലയാളികള്‍ വര്‍ധിച്ചുവരികയാണ്. അവിടെ നിന്ന് നാട്ടിലേക്ക് കാര്യമായ പ്രവാസി പണം വരുന്നില്ലെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു. പ്രവാസികള്‍ അയക്കുന്ന പണം ഉപയോഗപ്രദമാക്കാന്‍ ആലോചിക്കുന്നുണ്ടെന്നും വിഡി സതീശന്‍ പറഞ്ഞു.

vd satheesan on gcc money reverse remittance-

പ്രവാസികളുടെ നിക്ഷേപത്തിന് പ്രാധാന്യം നല്‍കും. വരാനിരിക്കുന്ന സര്‍ക്കാര്‍ പദ്ധതികളില്‍ പ്രവാസി നിക്ഷേപം ഉള്‍പ്പെടുത്തും. കേരളത്തില്‍ റിവേഴ്‌സ് റമിറ്റന്‍സ് ആണ് നടക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള 40 ലക്ഷം പേര്‍ കേരളത്തില്‍ ജോലി ചെയ്യുന്നുണ്ട്. അവര്‍ ഇവിടെ കുറച്ച് മാത്രമേ ചെലവാക്കുന്നുള്ളൂ. കേരളത്തില്‍ നിന്ന് പുറത്തേക്ക് പണം പോകുന്നത് വര്‍ധിച്ചു. പ്രവാസികളുടെ പണം വരവ് കുറയുകയും ചെയ്തു. റിവേഴ്‌സ് റമിറ്റന്‍സ് പ്രതിസന്ധി പരിഹരിക്കാന്‍ വിശദമായ പഠനം നടത്തുമെന്നും വിഡി സതീശന്‍ പറഞ്ഞു.

സ്വര്‍ണം കുതിച്ചുയര്‍ന്നു; രൂപ നല്‍കിയത് എട്ടിന്റെ പണി, ഇന്നത്തെ പവന്‍, ഗ്രാം വില അറിയാം
സ്വര്‍ണം കുതിച്ചുയര്‍ന്നു; രൂപ നല്‍കിയത് എട്ടിന്റെ പണി, ഇന്നത്തെ പവന്‍, ഗ്രാം വില അറിയാം

റിവേഴ്‌സ് റമിറ്റന്‍സ് കേരളത്തിന്റെ സാമ്പത്തിക രംഗത്തെ കാര്യമായി ബാധിക്കുന്നുണ്ട്. ഇക്കാര്യം പരിഹരിക്കാന്‍ വിശദമായ പഠനം നടത്തും. പണത്തിന്റെ വിനിമയം നടന്നാല്‍ മാത്രമാണ് കേരളത്തിന്റെ സാമ്പത്തിക രംഗം ശക്തിപ്പെടൂ. സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ പദ്ധതികള്‍ കൊണ്ടുവരും. നിക്ഷേപ സൗഹൃദ പദ്ധതികള്‍ കൊണ്ടുവരും. എംഎസ്എംഇ പദ്ധതികള്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ആറ് മാസത്തിനകം സ്വപ്‌ന പദ്ധതി പ്രഖ്യാപനം

നിരവധി പദ്ധതികള്‍ ആലോചനയില്‍ ഉണ്ട് എന്ന് വിഡി സതീശന്‍ പറഞ്ഞു. മൂന്ന് മുതല്‍ ആറ് മാസത്തിനകം സ്വപ്‌ന പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികളോടുള്ള നന്ദി മുഖ്യമന്ത്രി പ്രകടിപ്പിച്ചു. യുഡിഎഫ് സര്‍ക്കാര്‍ വരുന്നതില്‍ ആത്മാര്‍ഥമായ ഇടപെടല്‍ നടത്തിയവരാണ് പ്രവാസികള്‍. അവരുടെ ക്ഷേമത്തിനുള്ള പദ്ധതികള്‍ പ്രകടന പത്രിക വാഗ്ദാനം ചെയ്തതാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

അതേസമയം, കെ റെയില്‍ പദ്ധതി ഉപേക്ഷിക്കുന്നതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യും. പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്നതും ജനങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുന്നതുമാണ് കെ റെയില്‍ പദ്ധതി. എന്നാല്‍ അതിവേഗ പാതകള്‍ക്ക് യുഡിഎഫ് സര്‍ക്കാര്‍ എതിരല്ലെന്നും വിഡി സതീശന്‍ വിശദീകരിച്ചു. മറ്റു വിവാദങ്ങളിലും മുഖ്യമന്ത്രി പ്രതികരിച്ചു.

അഭിനയിക്കുമ്പോള്‍ നല്‍കിയത് ചെറിയ വസ്ത്രം; സംവിധായകന്‍ പറഞ്ഞ മറുപടി വെളിപ്പെടുത്തി നടി മുംതാസ്‌
അഭിനയിക്കുമ്പോള്‍ നല്‍കിയത് ചെറിയ വസ്ത്രം; സംവിധായകന്‍ പറഞ്ഞ മറുപടി വെളിപ്പെടുത്തി നടി മുംതാസ്‌

സത്യപ്രതിജ്ഞാ ദിനത്തില്‍ വന്ദേമാതരം പൂര്‍ണമായി ചൊല്ലിയത് തങ്ങളുടെ അറിവോടെയല്ല. ലോക്ഭവന്‍ ആണ് കാര്യങ്ങള്‍ നിയന്ത്രിച്ചത്. ആദ്യവും അവസാനവും ദേശീയഗാനം ആലപിക്കുമെന്നാണ് കരുതിയത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സത്യപ്രതിജ്ഞ ചെയ്യുന്നതില്‍ അച്ഛന്റെ പൂര്‍ണമായ പേര് പറഞ്ഞതില്‍ എന്താണ് തെറ്റ് എന്നും മുഖ്യമന്ത്രി ചോദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+