Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഴ്ചയിൽ 10 മെട്രിക് ടൺ ലിക്വിഡ് ഓക്സിജൻ നൽകണമെന്ന് കേരളം: ഐഎസ്ആർഒയ്ക്ക് ചീഫ് സെക്രട്ടറിയുടെ കത്ത്

തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഓക്സിജൻ ലഭ്യമാക്കണമെന്ന് അഭ്യർത്ഥിച്ച് കേരള ചീഫ് സെക്രട്ടറി. 10 മെട്രിക് ടൺ ലിക്വിഡ് ഓക്സിജൻ നൽകണമെന്ന് അഭ്യർത്ഥിച്ചാണ് കേരള ചീഫ് സെക്രട്ടറി വി പി ജോയ് ഐഎസ്ആർഒയ്ക്ക് കത്തെഴുതിയിട്ടുള്ളത്. തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിലുള്ള മഹേന്ദ്രഗിരിയിലുള്ള ഐഎസ്ആർഒ പ്രൊപ്പൽഷൻ കോംപ്ലക്‌സിൽ നിന്ന് സംസ്ഥാനത്തിന് ആഴ്ചയിൽ 10 മെട്രിക് ടൺ ലിക്വിഡ് ഓക്സിജൻ ലഭ്യമാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ കൊവിഡ് വിരുദ്ധ പോരാട്ടത്തിന് തമിഴ്നാട്ടിൽ നിന്നുള്ള പിന്തുണ മികച്ച രീതിയിലാണെന്നും ചീഫ് സെക്രട്ടറി കത്തിൽ കൂട്ടിച്ചേർത്തു.

oxygen

കേരളത്തിൽ കൊവിഡ് കേസുകളിൽ വർധനവുണ്ടാകുന്ന സാഹചര്യത്തിൽ ലിക്വിഡ് ഓക്സിജന്റ ആവശ്യകത വർധിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് ആവശ്യമായ ലിക്വിഡ് ഓക്സിജന്റെ തോത് വർധിപ്പിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ അഹോരാത്രം പ്രവർത്തിക്കുകയാണ്. എന്നാൽ സംസ്ഥാനത്തിന്ഖെ ശേഷിയേക്കാൾ ഓക്സിജനാണ് കേരളത്തിന് ആവശ്യമായിട്ടുള്ളത്. അതിനാൽ ഐഎസ്ആർഒ 10 മെട്രിക് ടൺ ലിക്വിഡ് ഓക്സിജൻ ആഴ്ച തോറും ലഭ്യമാക്കുന്നതിനായി പ്രവർത്തിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

കശ്മീരില്‍ 11 ജില്ലകളില്‍ 84 മണിക്കൂര്‍ നേരത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു; ചിത്രങ്ങള്‍ കാണാം

കേരളത്തിൽ തുടർച്ചയായി നാല് ദിവസങ്ങളിലായി 30000ന് മുകളിലാണ് പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം. ദിനം പ്രതി കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് കേരളം കൊവിഡ് ചികിത്സയ്ക്ക് ആവശ്യമായ ഓക്സിജൻ സമാഹരിക്കുന്നതിനായി വിവിധ മാർഗ്ഗങ്ങൾ തേടുന്നത്. നേരത്തെ തമിഴ്നാട്ടിലും കേരളത്തിലുമായിരുന്നു കൊവിഡ് ചികിത്സയ്ക്ക് പര്യാപ്തമായ ഓക്സിജൻ സ്റ്റോക്കുണ്ടായിരുന്നത്. എന്നാൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനവുണ്ടായതോടെയാണ് സർക്കാർ മറ്റ് മാർഗ്ഗങ്ങൾ തേടുന്നത്.

ബോൾഡ് ആന്റ് ബ്യൂട്ടിഫുുൾ അനുപമ, നടിയുടെ ഫോട്ടോകൾ കാണാം

Recommended Video

cmsvideo
    Supreme Court to government: Why different prices of Covid-19 vaccine for states and Centre?

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+