ചീഫ് സെക്രട്ടറി നടപടി സ്വീകരിക്കില്ല; മഗ്നീഷ്യം ഇടപാടില്‍ ടോം ജോസിന് ക്ലീന്‍ ചിറ്റ്
മഗ്നീഷ്യം ഇടപാടില്‍ തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ നടപടി വേണ്ടെന്ന് ചീഫ് സെക്രട്ടറി തീരുമാനിച്ചു.
തിരുവനന്തപുരം: മഗ്നീഷ്യം ഇടപാടില്‍ തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ നടപടി വേണ്ടെന്ന് ചീഫ് സെക്രട്ടറി തീരുമാനിച്ചു. ടോം ജോസിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ നല്കിയ ശുപാര്‍ശ ചീഫ് സെക്രട്ടറി എസ്എം വിജയാനന്ദ് തള്ളി. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറും. കൊല്ലം ജില്ലയിലെ ചവറ കെഎംഎല്ലില്‍ ടോം ജോസ് മാനേജിങ് ഡയറക്ടായിരുന്ന കാലയളവില്‍ അനധികൃതമായി മഗ്നീഷ്യം ഇറക്കുമതി ചെയ്ത കേസില്‍ നടപടി സ്വീകരിക്കുന്നതില്‍ നിന്നാണ് ക്ലീന്‍ ചിറ്റ് ലഭിച്ചിട്ടുള്ളത്.
ചവറ കെഎംഎഎംഎല്ലിലെ മഗ്നീഷ്യം ഇടപാടിലൂടെ സര്‍ക്കാരിന് ടോം ജോസ് 1.75 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നായിരുന്നു വിജിലന്‍സ് കണ്ടെത്തല്‍. കേസ് വിജിലന്‍സ് ഏറ്റെടുത്തതിന് പിന്നാലെയാണ് ടോം ജോസിനെ സ്ഥാനത്ത് മാറ്റണമെന്ന് ഡയറക്ടര്‍ ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് ചീഫ് സെക്രട്ടറിയുടെ അഭിപ്രായം തേടിയത്. നടപടിയെടുക്കേണ്ട ആവശ്യം ഇപ്പോഴില്ലെന്നാണ് ചീഫ് സെക്രട്ടറി അഭിപ്രായപ്പെട്ടത്.

ചീഫ് സെക്രട്ടറിയുടെ ക്ലീന്‍ചിറ്റ് ലഭിച്ചതോടെ ടോം ജോസിനെതിരെ മുഖ്യമന്തരി ഇനി സ്വീകരിക്കുന്ന നടപടി നിര്‍ണ്ണായകമാവും. മഗ്നീഷ്യം ഇടപാട് കേസിന് പുറമെ അനധികൃത സ്വത്ത് സമ്പാദന കേസിലും ടോം ജോസിനെതിരെ വിജിലന്‍സ് എഫ്ഐആര്‍ സമര്‍പ്പിച്ചിരുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications