കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചീഫ് സെക്രട്ടറി നടപടി സ്വീകരിക്കില്ല; മഗ്നീഷ്യം ഇടപാടില്‍ ടോം ജോസിന് ക്ലീന്‍ ചിറ്റ്

മഗ്നീഷ്യം ഇടപാടില്‍ തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ നടപടി വേണ്ടെന്ന് ചീഫ് സെക്രട്ടറി തീരുമാനിച്ചു.

  • By Nihara
Google Oneindia Malayalam News

തിരുവനന്തപുരം: മഗ്നീഷ്യം ഇടപാടില്‍ തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ നടപടി വേണ്ടെന്ന് ചീഫ് സെക്രട്ടറി തീരുമാനിച്ചു. ടോം ജോസിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയ ശുപാര്‍ശ ചീഫ് സെക്രട്ടറി എസ്എം വിജയാനന്ദ് തള്ളി. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറും. കൊല്ലം ജില്ലയിലെ ചവറ കെഎംഎല്ലില്‍ ടോം ജോസ് മാനേജിങ് ഡയറക്ടായിരുന്ന കാലയളവില്‍ അനധികൃതമായി മഗ്നീഷ്യം ഇറക്കുമതി ചെയ്ത കേസില്‍ നടപടി സ്വീകരിക്കുന്നതില്‍ നിന്നാണ് ക്ലീന്‍ ചിറ്റ് ലഭിച്ചിട്ടുള്ളത്.

ചവറ കെഎംഎഎംഎല്ലിലെ മഗ്നീഷ്യം ഇടപാടിലൂടെ സര്‍ക്കാരിന് ടോം ജോസ് 1.75 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നായിരുന്നു വിജിലന്‍സ് കണ്ടെത്തല്‍. കേസ് വിജിലന്‍സ് ഏറ്റെടുത്തതിന് പിന്നാലെയാണ് ടോം ജോസിനെ സ്ഥാനത്ത് മാറ്റണമെന്ന് ഡയറക്ടര്‍ ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് ചീഫ് സെക്രട്ടറിയുടെ അഭിപ്രായം തേടിയത്. നടപടിയെടുക്കേണ്ട ആവശ്യം ഇപ്പോഴില്ലെന്നാണ് ചീഫ് സെക്രട്ടറി അഭിപ്രായപ്പെട്ടത്.

Tom Jose

ചീഫ് സെക്രട്ടറിയുടെ ക്ലീന്‍ചിറ്റ് ലഭിച്ചതോടെ ടോം ജോസിനെതിരെ മുഖ്യമന്തരി ഇനി സ്വീകരിക്കുന്ന നടപടി നിര്‍ണ്ണായകമാവും. മഗ്നീഷ്യം ഇടപാട് കേസിന് പുറമെ അനധികൃത സ്വത്ത് സമ്പാദന കേസിലും ടോം ജോസിനെതിരെ വിജിലന്‍സ് എഫ്‌ഐആര്‍ സമര്‍പ്പിച്ചിരുന്നു.

English summary
No action is needed against Tom Jose, additional chief secretary of the Labour Department, in the magnesium import case, says the chief secretary report. The Vigilance department had recommended transferring Tom Jose from the post which was opposed by S M Vijayanand, chief secretary.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X