• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അന്‍വിതയും കുടുംബവും ഹൈദരാബാദിലെത്തി... തടസ്സങ്ങള്‍ മാറി, എല്ലാ സൗകര്യവും ഒരുക്കി കേരളം!!

കൊച്ചി: ലോക്ഡൗണിനെ അതിജീവിച്ച് ഒന്നരവയസ്സുകാരി അന്‍വിതയും കുടുംബവും ഹൈദരാബാദിലെത്തി. നേരത്തെ കണ്ണിനെ ബാധിച്ച ക്യാന്‍സറിന്റെ ചികിത്സയ്ക്കായി അന്‍വിതയ്ക്ക് ഹൈദരാബാദിലെത്തേണ്ടതായിരുന്നു. എന്നാല്‍ ലോക്ഡൗണിനെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ എല്ലാം അവതാളത്തിലാക്കി. ഒടുവില്‍ ഇവരുടെ പ്രാര്‍ത്ഥനകള്‍ ഫലം കണ്ടു. ആരോഗ്യ മന്ത്രി കെകെ ശൈലജയുടെ ഇടപെടലിലൂടെ ഇവര്‍ ഹൈദരാബാദിലെത്തിയിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ് ആംബുലന്‍സില്‍ ഇവരെ ഹൈദരാബാദിലെത്തിക്കുന്നത്. യാത്രയുടെ ചിലവും സര്‍ക്കാര്‍ തന്നെ വഹിക്കും. അന്‍വിതയുടെ മാതാപിതാക്കളായ വിനീതിന്റെയും ഗോപികയുടെയും അഭ്യര്‍ത്ഥന മാനിച്ചാണ് സര്‍ക്കാര്‍ ഇതിന് മുന്‍കൈയ്യെടുത്തത്.

ലോക്ഡൗണ്‍ മൂലം അന്‍വിതയുടെ യാത്ര പ്രതിസന്ധിയിലായ വിവരം നേരത്തെ വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യം ആരോഗ്യ മന്ത്രി കെകെ ശൈലജ മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിപ്പെടുത്തുകയായിരുന്നു. പല സംസ്ഥാനങ്ങള്‍ കടന്നുപോകേണ്ടതിനാല്‍ ചീഫ് സെക്രട്ടറി ഇടപെട്ടാണ് നടപടി ക്രമങ്ങള്‍ വേഗത്തിലാക്കിയത്. സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ ഡയറക്ടര്‍ മുഹമ്മദ് അഷീലിന്റെ മേല്‍നോട്ടത്തില്‍ കുട്ടിയുടെ ചികിത്സ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. എല്‍വി പ്രസാദ് ആശുപത്രിയിലാണ് അന്‍വിതയെയും മാതാപിതാക്കളെയും എത്തിക്കുക. വഴിയില്‍ യാത്രാ സൗകര്യം ഒരുക്കണമെന്ന് പോലീസിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

അന്‍വിതയുടെ ചികിത്സയുടെ അവസാന ഘട്ടത്തിലെ രണ്ട് കീമോ തെറാപ്പി ബാക്കിയാണ്. നാളെയാണ് രണ്ടാമത്തെ കീമോ ചെയ്യേണ്ടത്. ഇതോടെയാണ് കുടുംബം ആശങ്കയിലായത്. കണ്ണിനെ ബാധിക്കുന്ന റെറ്റിനോ ബ്ലാസ്‌റ്റോമ എന്ന ക്യാന്‍സര്‍ ചികിത്സയ്ക്ക് വേണ്ടിയാണ് അന്‍വിത കീമോ ചെയ്യാനിരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹിക സുരക്ഷാ മിഷന്റെ നേതൃത്വത്തില്‍ ക്രമീകരിച്ച ഹൈടെക് ആംബുലന്‍സില്‍ ഇന്നലെ രാവിലെ ഏഴരയോടെയാണ് പുറപ്പെട്ടത്. അതേസമയം ചികിത്സയ്ക്ക് ശേഷം കുട്ടിയെ ഇതേ ആംബുലന്‍സില്‍ തിരികെ വീട്ടിലെത്തിക്കും. നാട്ടുകാരും വിവിധ രാഷ്ട്രീയ പ്രവര്‍ത്തകരും ചേര്‍ന്നാണ് അന്‍വിതയെ യാത്രയാക്കിയത്.

അതേസമയം എല്‍വി പ്രസാദ് ആശുപത്രിയിലെ പരിശോധനകള്‍ക്ക് ശേഷം അന്‍വിതയെ അപ്പോളോ ആശുപത്രിയിലെത്തിക്കും. 24 മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷമാണ് തിരികെയെത്തുക. നേരത്തെ ആരോഗ്യ മന്ത്രി വിനീതിന്റെ കുടുംബവുമായി സംസാരിച്ചിരുന്നു. അന്‍വിതയ്ക്ക് ചികിത്സയ്ക്ക് മുമ്പായി ഫാസ്റ്റിംഗ് നിര്‍ദേശിച്ചെന്നും വിനീത് പറഞ്ഞിരുന്നു. തുടര്‍ന്നാണ് ഇന്ന് തന്നെ പുറപ്പെടാന്‍ തീരുമാനിച്ചത്. കേന്ദ്ര മന്ത്രി വി മുരളീധരനും അന്‍വിതയുടെ യാത്രയ്ക്കും അതിര്‍ത്തികളിലെ തടസ്സം നീങ്ങാനും ഇടപെട്ടിരുന്നു. ഒന്നരവയസ്സുകാരി അന്‍വിതയുടെ കഥ നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ പുറത്തറിഞ്ഞത്. ക്യാന്‍സറിനോട് പൊരുതുന്ന കുട്ടിയുടെ വാര്‍ത്ത സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു.

English summary
kerala child and family reached hyderabad after government intervenes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X