കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

12 കോടിയുടെ ക്രിസ്‌മസ്‌ ബമ്പര്‍ അടിച്ചയാള്‍ ഇങ്ങ്‌ തെങ്കാശിയിലുണ്ട്‌

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്‌മസ്‌ പുതുവത്സര ബമ്പര്‍ അടിച്ച ഭാഗ്യശാലി ആരെന്നുള്ള ആകാക്ഷകള്‍ക്ക്‌ വിരാമം. തെങ്കാശി സ്വദേശി ഷറഫുദീനാണ്‌ ഒന്നാം സമ്മാനമായ 12 കോടി XG358753 എന്ന ടിക്കറ്റിന്‌ ഉടമ. ഏജന്റിന്റെ കമ്മിഷനും നികുതിയും എടുത്ത ശേഷം 7.56 കോടി രൂപയാണ്‌ ലഭിക്കുക.

മുന്‍ പ്രവാസിയായ ശറഫുദീന്‍ നിലവില്‍ ലോട്ടറി വില്‍പ്പനക്കാരനാണ്‌. ബാക്കി വന്ന ടിക്കറ്റിലാണ്‌ ശരഫുദ്ധീന്‌ സമ്മാനം അടിച്ചത്‌. തുക ലഭിച്ചശേഷം കുറച്ച്‌ ബാധ്യതകള്‍ ഉള്ളത്‌ തീര്‍ക്കണമെന്നും ബാക്കി തുക എന്തു ചെയ്യണമെന്ന്‌ തീരുമാനിച്ചിട്ടില്ലെന്നും ഷറഫുദീന്‍ പറഞ്ഞു.

lottery

ഫലം വന്ന്‌ ഒരു ദിവസം പിന്നിട്ടിട്ടും വിജയിയെ കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ ശബരിമല തീര്‍ഥാടകരോ, അന്യ സംസ്ഥാന ലോറി ഡ്രൈവര്‍മാരോ ആരെങ്കിലും എടുത്ത ലോട്ടറിക്കാകും സമ്മാനം ലഭിച്ചതെന്ന്‌ ഏജന്‍സി ഉടമ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു. കേരള ലോട്ടറിയുടെ 12 കോടി സമ്മാനം അതിര്‍ത്തി കടന്നോ എന്ന സംശയവും ബലപ്പെട്ടു. എന്നാല്‍ രണ്ട്‌ ദിവസത്തിന്‌ ശേഷം ഭാഗ്യവാന്‍ തന്നെ നേരിട്ടെത്തിയിരിക്കുകയാണ്‌.

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനാണ്‌ സമ്മാനാര്‍ഹമായ നമ്പര്‍ നറുക്കെടുത്തത്‌. കൊല്ലം ആര്യങ്കാവിലെ ഭരണി ലക്കി ഏജന്‍സി ഉടമയാണ്‌ ടിക്കറ്റ്‌ വിറ്റത്‌. 2010ലെ സമ്മര്‍ ബമ്പറിന്റെ 2 കോടി രൂപ അടിച്ചതും വെങ്കിടേശന്‍ വിറ്റ ടിക്കറ്റിനായിരുന്നു.

Recommended Video

cmsvideo
Christmas bumper winner Rajan talking about his life

English summary
kerala Christmas new year bumper lottery; the first prize winner is from thankashi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X