കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ ക്രിസ്ത്യന്‍ പള്ളികളില്‍ ഇനി മുതല്‍ ഹിന്ദിയിലും കുര്‍ബാന

  • By Neethu
Google Oneindia Malayalam News

കൊച്ചി: കേരളത്തില്‍ കുടിയേറിപാര്‍ക്കുന്ന തൊഴിലാളികള്‍ക്ക് വേണ്ടി ക്രിസ്ത്യന്‍ പള്ളികളില്‍ ഇനി മുതല്‍ ഹിന്ദിയില്‍ കുര്‍ബാന. കൊച്ചിയിലെ സെന്റ് ആന്റണീസ് പള്ളിയിലാണ് ഇതിന് തുടക്കം കുറിച്ചിരിക്കുന്നത്. എല്ലാ ഞായറാഴ്ചയും വൈകീട്ട് മൂന്ന് മണിക്കാണ് കുര്‍ബാന.

ഉത്തരേന്ത്യയില്‍ നിന്നും കേരളത്തിലേക്ക് എത്തുന്ന തൊഴിലാളികളുടെ ആത്മീയ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് വേണ്ടിയാണ് പള്ളി അതിരൂപത ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തത്. ക്രിസ്തുമസ് സീണണില്‍ മാത്രമാണ് ഹിന്ദിയില്‍ കുര്‍ബാന ഉണ്ടായിരുന്നത്.

church

സെന്റ് ആന്റണീസ് പള്ളിയിലെ പുരോഹിത സഭയും പള്ളി അതിരൂപതയും ചേര്‍ന്നാണ് പദ്ധതിക്ക് രൂപം നല്‍കിയത്. നവംബര്‍ 29 മുതല്‍ ഹിന്ദിയില്‍ കുര്‍ബാന സമര്‍പ്പണം ആരംഭിച്ചു. എറണാകുളം ജില്ലയില്‍ മാത്രമായി 20 ലക്ഷം ഉത്തരേന്ത്യക്കാരാണ് തൊഴില്‍ തേടി എത്തുന്നത്. ഇവര്‍ക്ക് ആരോഗ്യ നിയമ സംരക്ഷണത്തിനുള്ള പദ്ധതിക്കും തുടക്കം കുറിച്ചു.

ഇതിന് വേണ്ടി പ്രത്യേകം ഡോക്ടര്‍മ്മാരെയും വക്കീലന്‍മ്മാരെയും നിയമിച്ചിട്ടുണ്ട്. തൊഴിലാളികള്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഉറപ്പു വരുത്തുന്നതിനും അത്യാവശ്യ ഘട്ടങ്ങളില്‍ ചികിത്സ ഉറപ്പാക്കുന്നതിനും മെഡിക്കല്‍ ടീം സജ്ജമാണ്.

English summary
kochi st antonys church offers sunday mass in hindi for migrant workers, also decided to offer free medical and legal assistance to the migrants
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X