Get Updates
Get notified of breaking news, exclusive insights, and must-see stories!

മണ്‍സൂണ്‍ സീസണിലെ ആദ്യ താപനില മുന്നറിയിപ്പ്; ഈ 9 ജില്ലക്കാര്‍ സൂക്ഷിക്കുക

തിരുവനന്തപുരം:ഇന്നും ഇന്ന് നാളെയും സംസ്ഥാനത്ത് ഒമ്പത് ജില്ലകളിൽ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 36 ഡി​ഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിൽ 35 ഡി​ഗ്രി വരെയും താപനില ഉയരാം. സാധാരണ അനുഭവപ്പെടുന്നതിനെക്കാൾ 3-5 വരെ കൂടുതൽ ആയിരിക്കും.
‌‌
എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ 34 ഡി​ഗ്രി വരെ ഉയർന്ന താപനിലനിലയ്ക്ക് സാധ്യത ഉണ്ട്. സാധാരണയെക്കാൾ 3-4 ഡ്രി​ഗ്രി കൂടുതൽ ആണ് ഇത്. ഈ മൺസൂൺ സീസണിൽ താപനില മുന്നറിയിപ്പ് ഇതാദ്യമാണ്.

summer kerla

ജാഗ്രത വേണം എന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. പ്രായമായവർ, ​ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോ​ഗങ്ങൾ ഉള്ളവർ എന്നിവർ ഈ സമയത്ത് സുര്യപ്രകാശം നേരിട്ട് ഏൽക്കാതെ ശ്രദ്ധിക്കണം. നിർമാണ തൊഴിലാളികൾ, കർഷക തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, കാഠിന്യമുള്ള ജോലികൾ ചെയ്യുന്ന ആളുകൾ ജോലി സമയം ക്രമീകരിക്കണമെന്നും വ്യക്തമാക്കി.

കുട്ടികളേയോ വളർത്തുമൃ​ഗങ്ങളേയോ പാർക്ക് ചെയ്ത വാഹനത്തിൽ ഇരുത്തി പോകരുതെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ജാ​ഗ്രതാ നിർദ്ദേശത്തിൽ പറയുന്നു. നിർജലീകരണം തടയാൻ വെള്ളം കുടിക്കണം. കുടി വെള്ളം എപ്പോഴും കയ്യിൽ കരുതണം. നിർജലീകരണം ഉണ്ടാക്കുന്ന മദ്യം, കാപ്പി, ചായ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കണം.

വിദ്യാർത്ഥികളുടെ കാര്യത്തിൽ രക്ഷിതാക്കളും സ്കൂൾ അധികൃതരും ശ്രദ്ധിക്കണം. കുട്ടികൾ കൂടുതൽ വെയിൽ ഏൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയം ക്രമീകരിക്കുകയോ ചെയ്യണം. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകൾ 11 മുതൽ 3 വരെ കുട്ടികൾ നേരിട്ട് വെയിൽ കൊള്ളുന്നില്ലെന്ന് ഉറപ്പാക്കാനും നിർദ്ദേശം..

അം​ഗണവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം അതാത് പ‍ഞ്ചായത്ത് അധികൃതരും അം​ഗണവാടി ജീവനക്കാരും നടപ്പാക്കണം. കാട്ടു തീ വ്യാപിക്കാൻ സാധ്യത ഉള്ളതിനാൽ വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും പ്രത്യേക ജാ​ഗ്രത പാലിക്കണം.

കെട്ടിടങ്ങൾ , മാലിന്യശേഖരണ - നിക്ഷേപ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ തീപിടുത്തം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തി കൃത്യമായ സുരക്ഷ മുൻകരുതലുകൾ സ്വീകരിക്കണം.

ഒ ആർ എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണം. യാത്രയിൽ ഏർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാണ് ഉചിതം. കയ്യിൽ വെള്ളം കരുതണം. അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടൻ വിശ്രമിക്കണമെന്നും വൈദ്യസഹായം തേടണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കുന്നു

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+