കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണി തെറ്റുകാരനല്ലെന്ന് മുഖ്യമന്ത്രി വീണ്ടും

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് വിധേയനായ കെ എം മാണി തെറ്റുകാരനല്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കെ എം മാണിയുടെ ധനമന്ത്രിസ്ഥാനം രാജിവെച്ചുകൊണ്ടുള്ള കത്ത് സ്വീകരിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.

ബാര്‍ കോഴക്കേസിന്റെ തുടക്കം മുതല്‍ മാണി കുറ്റക്കാരനല്ലെന്ന നിലപാടാണ് താനും യുഡിഎഫും സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ മാണി സ്വയം തീരുമാനിച്ചാണ് രാജി പ്രഖ്യാപിച്ചത്. ഇതു സംബന്ധിച്ച് യുഡിഎഫില്‍ നിന്നോ കോണ്‍ഗ്രസില്‍ നിന്നോ യാതൊരു സമ്മര്‍ദ്ദവും ചെലുത്തിയിട്ടില്ല.

oommen-chandy4

യുഡിഎഫ് യോഗം ചേര്‍ന്നത് നിലവിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ വിലയിരുത്താന്‍വേണ്ടി മാത്രമാണ്. യോഗത്തില്‍ രാജി ആവശ്യം ഉയര്‍ന്നിട്ടില്ല. വൈകിട്ട് മാണിയും തോമസ്സ് ഉണ്യാടനും വിളിച്ച് രാജി സന്നദ്ധത അറിയിക്കുകയായിരുന്നു. ഉന്നത ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിക്കുന്നതാണ് മാണിയുടെ രാജിയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

മാണിക്കെതിരെ കോടതിയില്‍ നിന്നുണ്ടായി എന്നു പറഞ്ഞ് മാധ്യമങ്ങളില്‍ വന്നത് അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ്. വിധിപ്പകര്‍പ്പ് താന്‍ വായിച്ചതാണ്. ചില പരാമര്‍ശങ്ങള്‍ നടത്തിയതല്ലാതെ മാണിക്കെതിരെ കോടതി വിമര്‍ശനം ഉണ്ടായിട്ടില്ല. ചില കോണ്‍ഗ്രസ് നേതാക്കള്‍ മാണിയുടെ രാജി പരസ്യമായി ആവശ്യപ്പെട്ടത് ശരിയായില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

English summary
Kerala CM Oommen Chandy accepts resignations of KM Mani and Unniyadan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X