റേഷന്‍ പ്രതിസന്ധിക്ക് കാരണം ആര്? എല്‍ഡിഎഫ് ഉണ്ടാക്കിയതല്ലെന്ന് പിണറായി
ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കാത്തതു കൊണ്ട് ഇനിയും അരി തരാന്‍ ആവില്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.
തിരുവനന്തപുരം: സംസ്ഥാനത്ത് നിലനില്‍ക്കുന്ന റേഷന്‍ പ്രതിസന്ധിക്ക് കാരണം എല്‍ഡിഎഫ് സര്‍ക്കാരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഫേസ്ബുക്ക് പേജിലാണ് പിണറായി വിജയന്‍ ഇക്കാര്യം സൂചിപ്പിച്ചത്. ഇപ്പോള്‍ നടക്കുന്ന കുപ്രചരണങ്ങള്‍ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
റേഷന്‍ പ്രതിസന്ധിക്ക് കാരണം യുഡിഎഫ് സര്‍ക്കാരാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പറഞ്ഞു. മറ്റെല്ലാ സംസ്ഥാനത്തും ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കിയപ്പോഴും യുഡിഎഫ് കേരത്തില്‍ ഭക്ഷ്യ സുരക്ഷാ നിയമം നട്പാക്കിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അരി ഇല്ല
ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കാത്തതു കൊണ്ട് ഇനിയും അരി തരാന്‍ ആവില്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.

എല്ലാം അരിക്കുവേണ്ടി
കേരളത്തിന് അരി ലഭിക്കുന്നതിന് വേണ്ടി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പ്രത്യേക പരിഗണന ലഭിക്കാന്‍ ആവുന്നതെല്ലാം ചെയ്യുമെന്നും പിണറായി പറഞ്ഞു.

വര്‍ദ്ധിപ്പിക്കും
നിലവില്‍ സൗജന്യ അരിക്ക് അര്‍ഹതയില്ലാത്തതും നേരത്തെ സംസ്ഥാന മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നതുമായ കുടുംബങ്ങള്‍ക്ക് നിലവില്‍ ലഭിക്കുന്ന രണ്ട് കിലോ അരി മൂന്നാക്കി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായും പിണറായി പറഞ്ഞു.
പ്രതിസന്ധിക്ക് കാരണം യുഡിഎഫ്
റേഷന്‍ പ്രതിസന്ധിക്ക് കാരണം യുഡിഎഫ് സര്‍ക്കാരാണ്. ഇപ്പോള്‍ നടക്കുന്ന കുപ്രചരണങ്ങള്‍ ശരിയല്ലെന്നും പിണറായി വ്യക്തമാക്കി.












Click it and Unblock the Notifications