അതിർത്തി ഗ്രാമങ്ങളുടെ പേരുകൾ മാറ്റില്ല: വിദ്യാർത്ഥികൾക്ക് ലോക്കൽ ചാനലിൽ ക്ലാസുകൾ നൽകുമെന്ന് കേരള മുഖ്യമന്ത്രി
ബെംഗളൂരു: കാസർഗോട്ടെ അതിർത്തി ഗ്രാമങ്ങളുടെ പേര് മാറ്റില്ലെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. കർണ്ണാടക പ്രതിപക്ഷനേതാവ് സിദ്ധരാമയ്യയ്ക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. അതേ സമയം അതിർത്തി പ്രദേശങ്ങളിൽ കന്നഡ മീഡിയത്തിൽ ലോക്കൽ ചാനലുകൾ വഴി സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ക്ലാസുകൾ ആരംഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അതിർത്തിയിലെ ഗ്രാമങ്ങളുടെ പേര് മാറ്റുന്നുവെന്ന തരത്തിൽ പ്രചാരണം വ്യാപകമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി തന്നെ ഇക്കാര്യത്തിൽ കത്തയയ്ക്കുന്നത്.
കാസർകോട്ടെ അതിർത്തി ഗ്രാമങ്ങളുടെ കന്നഡ പേരുകൾ മാറ്റുന്നതായി കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് പ്രചാരണം ആരംഭിച്ചത്. ഇതോടെ ഇത് നീക്കം നിർത്തിവെക്കണം എന്നാവശ്യപ്പെട്ട് കർണ്ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. പേര് മാറ്റുന്ന നടപടി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് മുൻ കർണ്ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയും കേരള മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. കാസർഗോഡ്, മഞ്ചേശ്വരം എന്നിവിടങ്ങളിലെ ഗ്രാമങ്ങളുടെ പേരുകൾ കേരളം മാറ്റുന്നുവെന്ന് ആരോപിച്ച് കർണ്ണാടകത്തിലും പ്രതിഷേധം ഉടലെടുത്തിരുന്നു ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയ്ക്ക് കത്തയയ്ക്കുന്നത്.

പുത്തൻ ഗെറ്റപ്പിൽ എല്ലാരേയും ഞെട്ടിച്ച് മമ്മൂക്ക, ഏറ്റെടുത്ത് ആരാധകർ
കന്നഡ, തുളു, ഭാഷകളിലായി പേരുകളുള്ള ഗ്രാമങ്ങളുടെ പേരുകൾ മാറ്റാനാണ് നീക്കം നടത്തുന്നതെന്നും യെഡിയൂരപ്പ കേരള മുഖ്യമന്ത്രിയ്ക്ക് അയച്ച കത്തിൽ വ്യക്തമാക്കി. ഇതിൽ തന്നെ പല ഗ്രാമങ്ങളുടെ പേരുകൾക്കും നൂറ്റാണ്ടുകൾ നീണ്ട ചരിത്രമുണ്ടെന്നും ഈ പേരുകൾ മാറ്റുന്നതിന് കേരള സർക്കാരിന് പ്രത്യേക താൽപ്പര്യമുണ്ടെന്ന് കരുതുന്നില്ലെന്നും യെദിയൂരപ്പ കത്തിൽ കുറിച്ചു. അത് സമയം ഈ തീരുമാനങ്ങൾക്ക് പിന്നിൽ ഇതേ ഗ്രാമങ്ങൾ ഉൾപ്പെട്ട തദ്ദേശ സ്ഥാപനങ്ങളുടെ ഏകപക്ഷീയമായ തീരുമാനമായിരിക്കാമെന്നാണ് ഞാൻ കരുതുന്നതായും യെദ്യൂരപ്പ കത്തിൽ വ്യക്തമാക്കിയിരുന്നു. ഇത്തരത്തിലുള്ള നീക്കം രണ്ട് സംസ്ഥാനങ്ങളിലേയും ജനങ്ങൾ ഒരുമിച്ച് താമസിച്ച് വരുന്ന അതിർത്തി ഗ്രാമങ്ങളിൽ അസ്വസ്തത സൃഷ്ടിക്കുമെന്ന് കർണ്ണാടക സർക്കാർ ആശങ്ക അറിയിച്ചിരുന്നു.












Click it and Unblock the Notifications