Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിയും മന്ത്രിമാരും സ്വയം നിരീക്ഷണത്തില്‍; സ്വാതന്ത്ര്യദിനാഘോഷത്തിനെത്തില്ല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വയം കൊവിഡ്-19 നിരീക്ഷണത്തില്‍ പ്രവേശിച്ചു. മലപ്പുറം ജില്ലാ കളക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയും നിരീക്ഷണത്തില്‍ പ്രവേശിക്കുന്നത്. മലപ്പുറം ജില്ലാകളക്ടറുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ മുഖ്യമന്ത്രി ഉള്‍പ്പെട്ടിട്ടുണ്ട്.

Recommended Video

cmsvideo
    Pinarayi vijayan has gone for self quarantine | Oneindia Malayalam

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനാപകടം നടന്നതിന് പിന്നാലെ സ്ഥലം സന്ദര്‍ശിച്ച സാഹചര്യത്തിലാണ് സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കുന്നത്. മുഖ്യമന്ത്രിക്കൊപ്പം ആരോഗ്യമന്ത്രി കെകെ ഷൈലജ, എസി മൊയിദീന്‍, കെടി ജലീല്‍, ഇ ചന്ദ്രശേഖരന്‍,വിഎസ് സുനില്‍ കുമാര്‍, കടന്നപ്പള്ളി രാമ ചന്ദ്രന്‍ തുടങ്ങിയവരാണ് നിരീക്ഷണത്തില്‍ പ്രവേശിക്കുന്നത്.

    pinarayi vijayan kk shylaja

    മുഖ്യമന്ത്രിയുടെ അഭാവത്തില്‍ ആഗസ്റ്റ് 15 ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സ്വാതന്ത്ര്യദിന പതാക ഉയര്‍ത്തും. നേരത്തെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയും നിരീക്ഷണത്തില്‍ പ്രവേശിച്ചിച്ചുണ്ട്.ആന്റിജന്‍ പരിശോധനയിലൂടെയാണ് മലപ്പുറം ജില്ലാകളക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കളക്ടര്‍ ഗോപാലകൃഷ്ണനെ കൂടാതെ സബ്കളക്ടര്‍, അസിസ്റ്റന്റ് കളക്ടര്‍, കളക്ട്രോറ്റിലെ 20 ഉദ്യോഗസ്ഥര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

    മലപ്പുറം ജില്ലാ പൊലീസ് മേധാവി അബ്ദുള്‍ കരീമിന് വ്യാഴാഴ്ച്ചയായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. ഗണ്‍മാന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഡിജിപിക്കും പരിശോധന നടത്തിയത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+