കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന ചെരിഞ്ഞ സംഭവത്തിൽ മതഭ്രാന്ത് കലർത്തുന്നു, വിദ്വേഷ പ്രചാരണത്തിന് ചുട്ട മറുപടിയുമായി മുഖ്യമന്ത്രി!

Google Oneindia Malayalam News

തിരുവനന്തപുരം: പാലക്കാട് കാട്ടുപന്നിക്ക് വെച്ച കെണിയില്‍ കുടുങ്ങി ആന ചെരിഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തിന് ബിജെപി നേതാവ് മനേക ഗാന്ധി വര്‍ഗീയ മുഖം നല്‍കിയത് വിവാദമായിരിക്കുകയാണ്. ട്വിറ്ററില്‍ കേരളത്തിനും മലപ്പുറത്തിനുമെതിരെ വ്യാപകമായി ഹേറ്റ് ക്യാംപെയ്ന്‍ കൊഴുക്കുന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രി പ്രതികരിച്ചിരിക്കുന്നത്.

പാലക്കാട് ജില്ലയില്‍ നടന്ന ദാരുണമായ സംഭവത്തില്‍ ഗര്‍ഭിണിയായ ആനയ്ക്ക് ജീവന്‍ നഷ്ടപ്പെട്ടിരിക്കുകയാണ്. അക്കാര്യം പലരും ചൂണ്ടിക്കാണിക്കുകയുണ്ടായി. നിങ്ങളുടെ ആശങ്കകള്‍ വെറുതേയാകില്ല. നീതി നടപ്പിലാക്കും, മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. ആന ചെരിഞ്ഞ സംഭവത്തില്‍ മൂന്ന് പേരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. പോലീസും വനംവകുപ്പും സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. ജില്ലാ പോലീസ് മേധാവിയും ജില്ലാ വനംവകുപ്പ് മേധാവിയും സംഭവ സ്ഥലം സന്ദര്‍ശിച്ചിട്ടുണ്ട്. പ്രതികളെ നിയമത്തിന് മുന്നിലെത്തിക്കാന്‍ സാധ്യമാകുന്നതെല്ലാം ചെയ്യും എന്നും പിണറായി ട്വീറ്റില്‍ വ്യക്തമാക്കി.

cm

മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുളള ഏറ്റുമുട്ടലിന്റെ സംഭവങ്ങള്‍ വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ അതിന് പിന്നിലുളള കാരണങ്ങള്‍ക്കും പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കും. കാലാവസ്ഥാ മാറ്റം ജനങ്ങളേയും മൃഗങ്ങളേയും ദോഷകരമായി ബാധിക്കുന്നുണ്ട് എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ട്വിറ്ററില്‍ കുറിച്ചു.

Recommended Video

cmsvideo
കേരളത്തിനെതിരെ നുണ പ്രചരിപ്പിച്ച് മേനക | Oneindia Malayalam

ബിജെപി എംപി മേനക ഗാന്ധി ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിനെതിരെ തുടക്കമിട്ട വിദ്വേഷ പ്രചാരണത്തിനും മുഖ്യമന്ത്രി ട്വിറ്ററിലൂടെ മറുപടി നല്‍കി. ചിലര്‍ ഈ സംഭവം വെറുപ്പ് പരത്താന്‍ ഉപയോഗപ്പെടുത്തുന്നത് ഖേദകരമാണ് എന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അടിസ്ഥാനരഹിതമായ കാര്യങ്ങളിലൂടെയും അര്‍ധസത്യങ്ങളിലൂടെയും നുണകള്‍ കെട്ടിപ്പൊക്കുകയാണ് ചിലര്‍. മറ്റ് ചിലര്‍ വിഷയത്തില്‍ മതഭ്രാന്ത് കലര്‍ത്തിയിരിക്കുന്നു. ഇത് തെറ്റായ നീക്കമാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. അനീതിക്ക് എതിരായ പ്രതികരണങ്ങളെ ബഹുമാനിക്കുന്ന സമൂഹമാണ് കേരളത്തിലേത്. എല്ലായ്‌പ്പോഴും എല്ലാ തരത്തിലുമുളള അനീതികള്‍ക്കെതിരെ പ്രതികരിക്കുന്ന സമൂഹമാവാം എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ട്വീറ്റ് ചെയ്തു. പാലക്കാട് ആന ചെരിഞ്ഞ സംഭവമാണ് മേനക ഗാന്ധി അടക്കമുളളവർ മുസ്ലീം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്തിനെതിരെ വിദ്വേഷ പ്രചാരണത്തിന് ഉപയോഗിക്കുന്നത്. മേനക ഗാന്ധിക്കെതിരെ എസ്ഐഒ പരാതി നൽകിയിട്ടുണ്ട്.

കോൺഗ്രസിനെ തകർത്ത് പഞ്ചാബ് പിടിക്കാൻ കെജ്രിവാൾ! സിദ്ദു കോൺഗ്രസ് വിട്ടേക്കും! പുതിയ നീക്കം!കോൺഗ്രസിനെ തകർത്ത് പഞ്ചാബ് പിടിക്കാൻ കെജ്രിവാൾ! സിദ്ദു കോൺഗ്രസ് വിട്ടേക്കും! പുതിയ നീക്കം!

 ആന ചെരിഞ്ഞതിന് പഴി രാഹുൽ ഗാന്ധിക്കും! ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്! കല്ല് വെച്ച നുണ! ആന ചെരിഞ്ഞതിന് പഴി രാഹുൽ ഗാന്ധിക്കും! ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്! കല്ല് വെച്ച നുണ!

English summary
Kerala CM Pinarayi Vijayan Response On Palakkad Pregnant Elephant Death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X