എൽഡിഎഫ് കുടുംബയോഗങ്ങളിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി, ഇന്ന് പങ്കെടുക്കുക 7 യോഗങ്ങളിൽ
സർക്കാരിന്റെ നേട്ടങ്ങൾ നേരിട്ട് ജനങ്ങളിലെത്തിക്കാൻ കുടുംബയോഗങ്ങളിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗങ്ങൾക്ക് ഇന്ന് തുടക്കമാകുകയാണ്. ഇന്ന് മാത്രം 7 കുടുംബയോഗങ്ങളിലാകും മുഖ്യമന്ത്രി പങ്കെടുക്കുന്നത്. നാലു ദിവസങ്ങളിലായി ധർമടം നിയോജക മണ്ഡലത്തിലെ 28 കുടുംബ യോഗങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കും. സർക്കാരും ജനങ്ങളും തമ്മിലുള്ള പ്രശ്നം ഊട്ടിയുറപ്പിക്കുകയാണ് ലക്ഷ്യം.
2024 ൽ വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പരിപാടികളിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നത്. കഴിഞ്ഞ ഉപ- തെരഞ്ഞെടുപ്പ് തിരിച്ചടികളിൽ നിന്ന് മുന്നേറാനാണ് എൽ ഡി എഫ് ലക്ഷ്യം വയ്ക്കുന്നത്. രാവിലെ 10 മണിയ്ക്ക് ധർമടം വേങ്ങാടാണ് ആദ്യ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. ഒരു ദിവസം 7 കുടുംബയോഗങ്ങളിൽ വരെ പങ്കെടുത്ത് മുഖ്യമന്ത്രി സംസാരിക്കും.

രണ്ടാം പിണറായി സർക്കാരിന്റെ നേട്ടങ്ങൾ നേരിട്ട് ജനങ്ങളിലേക്കെത്തിക്കുക എന്നുള്ളതാണ് കുടുംബയോഗങ്ങളിൽ പങ്കെടുക്കുന്നതിന്റെ ഉദ്ദേശ ലക്ഷ്യം. ബൂത്ത് അടിസ്ഥാനത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
എൽ ഡി എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ധർമ്മടം മണ്ഡലത്തിലെ ജന പ്രതിനിധികളും എൽ ഡി എഫ് നേതാക്കളുമടക്കം മുഖ്യമന്ത്രിയോടൊപ്പം കുടുംബ യോഗങ്ങളിൽ പങ്കെടുക്കും. അതേ സമയം എം വി ഗോവിന്ദന്റെ നേതൃത്വത്തിൽ തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ കുടുംബ യോഗങ്ങൾക്കും ഇന്ന് തുടക്കമാകുകയാണ്.












Click it and Unblock the Notifications